കാര്‍ഷിക സര്‍വകലാശാലയുടെ പ്ലാന്റ് ബയോടെക്‌നോളജി ആന്‍ഡ് മോളികുലാര്‍ ബയോളജി കേന്ദ്രത്തില്‍ ഗ്രാന്‍ഡ് നൈന്‍ വാഴയിനത്തിന്റെ ടിഷ്യുകള്‍ച്ചര്‍ തൈകള്‍ 20 രൂപയ്‌ക്ക് വില്‍പനയ്‌ക്കുണ്ട്. താല്‍പര്യമുളളവര്‍ 0487 2438576, 77 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം
കുല പൊന്തിയാല്‍ കുലയില്‍ പടലകള്‍ വിരിഞ്ഞ് 3 മുതല്‍ 4 പോളകള്‍ കൂടി പൊളിഞ്ഞ് പോയാലുടന്‍ കൂമ്പ് ഒടിച്ചു കളയുന്നത് കായുടെ വലിപ്പം കൂടുവാനും വേഗം മൂപ്പ് എത്തുവാനും സഹായിക്കും.
നേന്ത്രവാഴയുടെ കുലകള്‍ പകുതി മൂപ്പെത്തിയതിനുശേഷം നന്നായി ഉണങ്ങിയ വാഴയില കൊണ്ട് പൊതിഞ്ഞ് കെട്ടുന്നത് കായ്ക്കു നല്ല പുഷ്ടിയും നിറവും നല്‍കും.
ഊന്ന് ഇടല്‍
കാറ്റ് മൂലം വാഴകള്‍ ഒടിഞ്ഞു വീഴാതിരിക്കാന്‍ 6 മുതല്‍ 7 മാസമാകുമ്പോഴേക്കും ഊന്ന് കൊടുക്കണം. ഇതിനായി ഏകദേശം 5 അടി നീളമുള്ള കഴകള്‍ തറയിലുറപ്പിച്ച് വാഴയോട് ചേര്‍ത്ത് കെട്ടണം. ആദ്യത്തെ കെട്ട് തറനിരപ്പില്‍ നിന്നും ഏകദേശം 3 മുതല്‍ മൂന്നര അടി ഉയരത്തിലും, രണ്ടാമത്തെ കെട്ട് വാഴ കുലച്ചാലുടന്‍ കുലയുടെ തണ്ടോട് ചേര്‍ത്തും ആവണം.
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)