Monday, December 26, 2011

നേന്ത്രക്കായും നേന്ത്രപ്പഴവും

 ഒരു സമ്പൂര്‍ണ്ണ ഭക്ഷണം എന്ന വര്‍ണ്ണനയ്ക്ക് തികച്ചും അര്‍ഹമാണ് പോഷകമേന്മയാലും ഔഷധഗുണത്താലും സമ്പന്നമായ നേന്ത്രപ്പഴം. നേന്ത്രപ്പഴത്തിനെ കേരളത്തിന്റെ പഴമെന്നു വിളിക്കുന്നതില്‍ തെറ്റില്ല. വര്‍ഷത്തില്‍ പന്ത്രണ്ടു മാസവും സുലഭമായി ലഭിക്കുന്ന ഒരു ഫല വര്‍ഗ്ഗമാണ് ഇത്.    "മ്യൂസേസി" എന്ന സസ്യകുലത്തിലെ അംഗമായ നേന്ത്രപ്പഴം ഇംഗ്ലീഷില്‍ "ബനാന"    എന്നും    സംസ്കൃതത്തില്‍ "രംഭാഫലം"എന്നും അറിയപ്പെടുന്നു.
 നിറയെ പോഷകമൂല്യങ്ങളുള്ള ഒരു ഫലവര്‍ഗ്ഗമാണ്‍് ഇത്.100•ാം നേന്ത്രപ്പഴത്തില്‍ 116 കലോറി ഊര്‍ജം അടങ്ങിയിരിക്കുന്നു.കാത്സ്യം, പ്രോട്ടീന്‍, കരോട്ടീന്‍ എന്നിവയും ഉയര്‍ന്ന തോതില്‍ ഈ ഫല വര്‍ഗ്ഗത്തിലടങ്ങിയിട്ടുണ്ട്. മനുഷ്യ ശരീരത്തിന്റെ ശരിയായ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഘടകങ്ങളാണ്. മിനറലുകള്‍ അഥവാ ധാതുക്കള്‍. ഏകദേശം പത്തോളം ധാതുക്കള്‍ നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമുണ്ട്. ധാതുക്കളുടെ കലവറയാണ് നല്ലവണ്ണം പഴുത്ത നേന്ത്രപ്പഴം. രണ്ടു നേന്ത്രപ്പഴവും ഒരു ഗ്ലാസ്സ് പാലും കൂടിയാല്‍ ഉത്തമമായ സമീക്രൃതാഹാരമായി.
  ഒരു നേന്ത്രപ്പഴം ശുദ്ധമായ തേനും ചേര്‍ത്ത് നിത്യവും കഴിച്ചാല്‍ രക്ത ക്ഷയം, രക്തപിത്തം, നീറ്റലോടുകൂടിയ മൂത്രം പോക്ക്  എന്നിവയ്ക്ക് ആശ്വാസമേകും  വെള്ളപോക്ക് അധികമുള്ള സ്ത്രികള്‍ ദിവസവും ഒരു നേന്ത്രപ്പഴം വീതം കഴിച്ചു വന്നാല്‍ പ്രത്യേക മരുന്നുകള്‍ കൂടാതെ തന്നെ ഈ അസുഖം ഇല്ലാതാകും. എന്നു മാത്രമല്ല ശരീരത്തിനു നല്ല ബലവും , രോഗപ്രതിരോധ ശേഷിയും കൈ വരും.ശിശുക്കള്‍ക്ക് വളരെ നല്ലൊരു ഭക്ഷണ പദാര്‍ഥമാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം തൈരിലുടച്ചു ചേര്‍ത്ത് അല്‍പ്പം തേനും ചേര്‍ത്ത് ദിവസവും ചെറിയകുട്ടികള്‍ക്ക് കഴിക്കാന്‍ കൊടുക്കുകയാണെങ്കില്‍ അവരുടെ ശരീരശക്തിയും,    പ്രതിരോധശേഷിയും    വര്‍ദ്ധിക്കും.ഏന്നാല്‍ നേന്ത്രപ്പഴത്തില്‍ കൂടിയ അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതു കൊണ്ട് വൃക്ക സംബന്ധമയ അസുഖമുള്ളവര്‍ നേന്ത്രപ്പഴം കഴിക്കുന്നത് നന്നല്ല..    രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക്    നേന്ത്രപ്പഴം    വളരെ നല്ലതാണ്.നേന്ത്രക്കായ ഉണക്കിപ്പൊടിച്ചത് കുറുക്കിയോ , കഞ്ഞിയായോ കഴിക്കുന്നത് വയറുകടി, അതിസാരം, ആമാശയവൃണം എന്നിവയ്ക്ക് ആശ്വാസം നല്‍കും.സൌന്ദര്യവര്‍ദ്ധനവിനും നേന്ത്രപ്പഴം അത്യുത്തമമാണ്. നേന്ത്രപ്പഴം പനിനീരില്‍ ചാലിച്ച് മുഖത്തു പുരട്ടുന്നത് പതിവാക്കുകയാണെങ്കില്‍ മുഖത്തെ കുരുക്കള്‍, കലകള്‍ എന്നിവ നീങ്ങി മുഖം തേജസ്സുറ്റതാകും. വാഴപ്പഴങ്ങളുടെ കൂട്ടത്തില്‍ പോഷകമേന്മയില്‍ മുന്നില്‍ നില്‍ക്കുന്നത് നേന്ത്രപ്പഴമാണ്. നേന്ത്രപ്പഴം അല്‍പ്പം കുരുമുളകും കൂട്ടിച്ചേര്‍ത്തു കഴിച്ചാല്‍ ചുമയ്ക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കും. തലച്ചോറിനെ ഊര്‍ജസ്വലമാക്കാനുള്ള കഴിവ് നേന്ത്രപ്പഴത്തിനുണ്ട്. അതുകൊണ്ടു തന്നെ ശരീര തളര്‍ച്ചയേയും അതു കാരണമുണ്ടാകുന്ന ശരീര വിളര്‍ച്ചയേയും അകറ്റാന്‍    ഈ    ഫലവര്‍ഗം അത്യുത്തമമാണ്. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാന്‍ എന്ന പ്രോട്ടീനാണ് ഇതിനു കാരണം. ട്രിപ്റ്റോഫാന്‍ അപചയപ്രക്രിയയിലൂടെ സീറോടോണിന്‍ എന്ന പദാര്‍ഥമായി പരിണമിക്കുന്നു .സീറോടോണിന്‍ ബുദ്ധിക്ക് ഊര്‍ജസ്വലതയും ഉണര്‍വും നല്‍കുന്നു.
 രോഗശാന്തിക്കും , ദേഹകാന്തിക്കും ഏറെ ഉപകരിക്കുന്ന നേന്ത്രപ്പഴത്തെ നാം നമ്മുടെ നിത്യ ഭക്ഷണത്തിന്റെ ഭാഗമാക്കണം.

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)