Monday, December 26, 2011

കളിക്കളത്തിലെ ജേതാക്കള്‍; കൃഷിയിടത്തിലും..


പാട്ടത്തിനെടുത്ത ഭൂമിയില്‍ വിളഞ്ഞുനില്‍ക്കുന്ന കപ്പയും വാഴയും . രണ്േടക്കര്‍ സ്ഥലത്താണു കപ്പ വിളഞ്ഞുനില്‍ക്കുന്നത്. സ്കൂള്‍ഗ്രൌണ്ടിനോടു ചേര്‍ന്നു 400 വാഴ വേറെ. മഞ്ഞള്‍, ഇഞ്ചി, ചേന, ചേമ്പ്, പടവലം, വഴുതനങ്ങ, കോവല്‍, പയര്‍, മുളക് നീളുന്നു കാര്‍ഷികോത്പന്നങ്ങളുടെ ലിസ്റ്. ഇതെല്ലാം കുട്ടികളുടെ വിയര്‍പ്പു വീണു വിളഞ്ഞവയാണ്. തരിശുഭൂമിയില്‍ വിത്തെറിഞ്ഞു നൂറുമേനി കൊയ്യാന്‍ തയാറെടുക്കുന്ന കുട്ടികളെ കാണുമ്പോള്‍ തോമസ് മാഷും മകന്‍ രാജാസ് തോമസും മാതാപിതാക്കളും സന്തോഷിക്കുന്നു. വണ്ണപ്പുറം എസ്.എന്‍എം വിഎച്ച്എസിലെ കായികതാരങ്ങളായ കുട്ടികളാണു കൃഷിരംഗത്തും ശോഭിക്കുന്നത്. ഇതു തോമസ് മാഷിന്റെ മറ്റൊരു ശിക്ഷണം. തോമസ്മാഷിനെ അറിയില്ലേ, കോരുത്തോട് സികെഎംഎസ്എച്ചിനെ കായികഭൂപടത്തിലേക്കു ഉയര്‍ത്തിയ കായിക അധ്യാപകന്‍. തോമസ് മാഷിപ്പോള്‍ വണ്ണപ്പുറം എസ്എന്‍എംവിഎച്ച്എസിന്റെ സ്വന്തമാണ്. മാഷിന്റെ മകന്‍ രാജാസ് തോമസ് ഈ സ്കൂളിന്റെ കായികഅധ്യാപകനും. പക്ഷേ, പിതാവ് തോമസ് മാഷിന്റെ നിര്‍ദേശങ്ങള്‍ എപ്പോഴും ഇവിടെ മുഴങ്ങുന്നു. ഹോസ്റലില്‍ കുട്ടികളൊടൊപ്പമാണു ഇരുവരും താമസിക്കുന്നത്. സ്കൂളിനോടു ചേര്‍ന്നുള്ള ഹോസ്റലില്‍ 90 കായികതാരങ്ങള്‍ താമസിക്കുന്നു. ഇവര്‍ക്കു ഭക്ഷണത്തിനായി ആരുടെയും മുന്നില്‍ കൈനീട്ടാന്‍ തയാറാകാത്ത മാഷിന്റെ പദ്ധതിയാണ് കൃഷി. കായികതാരങ്ങള്‍ക്ക് പോഷകാഹാരം നല്‍കാന്‍ സര്‍ക്കാരിനു പദ്ധതിയുണ്ട്. പക്ഷേ അതിന്‍പ്രകാരം നല്‍കിയ അപേക്ഷ ഇടുക്കിയിലെ കായികമേധാവികളുടെ ഔദാര്യം കാത്ത് വര്‍ഷങ്ങളായി ഫയലില്‍ ഉറങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് പാവപ്പെട്ട ഈ വിദ്യാര്‍ഥികളോട് അധ്വാനത്തിലൂടെ ഭക്ഷണം തേടാമെന്നു നിര്‍ദ്ദേശിച്ചതെന്നു തോമസ്മാഷ് പറഞ്ഞു. വിദ്യാര്‍ഥികളും മാതാപിതാക്കളും നാട്ടുകാരും ഈ ആശയത്തോട് പൂര്‍ണമായി സഹകരിച്ചു. പഞ്ചായത്തില്‍നിന്ന് 70 സെന്റ് സ്ഥലം പാട്ടത്തിനെടുത്തതും സ്കൂളിനോടു ചേര്‍ന്നുള്ള 1.30 ഏക്കര്‍ സ്ഥലവും കൂട്ടിയാണു രണ്േടക്കറില്‍ കപ്പയിറക്കിയിരിക്കുന്നത്. വാഴയ്ക്കുവേണ്ടി രണ്േടക്കര്‍ സ്ഥലംകൂടി കിട്ടിയിട്ടുണ്ട്. സ്കൂ ളിലെ അധ്യാപകനായ സണ്ണിയുടെ ഭൂമി വാഴക്കൃഷിക്കുവേണ്ടി വിട്ടു കൊടുത്തിരിക്കുകയാണ്. കുട്ടികളും മാഷും മാതാപിതാക്കളും തോളോടുതോള്‍ ചേര്‍ ന്നാണ് കൃഷി. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റു അവധി ദിവസങ്ങളിലും ഇവര്‍ കായികതാരങ്ങളേക്കാള്‍, കര്‍ഷകരാണ്. ഇവിടെ നിന്നും കിലോകണക്കിനു പയറും കപ്പയും വാഴക്കുലയുമാണ് കുട്ടികള്‍ ഉത്പാദിപ്പിച്ചുപയോഗിക്കുന്നത്. ഒരു രൂപയുടെ പോലും പച്ചക്കറി ഇവര്‍ക്കു പുറത്തുനിന്നും വാങ്ങേണ്ടി വന്നിട്ടില്ല. ഇടവിട്ട ദിവസങ്ങളില്‍ 15 കിലോ പയറു പറിക്ക;ുന്ന കുട്ടികളാണിവിടെയുള്ളത്. 
ഇവര്‍ക്കു 30 മേനിയോ 60 മേനിയോ പോരാ, നൂറുമേനി വേണം. സ്ഥലം ഒരുക്കി വിത്തെറിയുന്ന കുട്ടിക്കര്‍ഷകര്‍ക്ക് ഇതൊന്നും പുതുമയല്ല. . തോമസ് മാഷ് കുട്ടികളെ സ്വയം പര്യാപ്തതയി ലേക്കു നയിക്കുകയാണ്.  
കുട്ടികളില്‍ ഭൂരിപക്ഷവും സാമ്പത്തികമായി പിന്നോക്കം നില്ക്കു ന്നവര്‍. ഇവരെ സഹായിക്കാന്‍ ആരുമില്ല. അതു കൊണ്ടാണ് ഹോസ്റലിനു സമീപമുള്ള സ്ഥലങ്ങള്‍ കൃഷിയിടമാക്കാന്‍ തോമസ്മാഷും കുട്ടികളും തീരുമാനിച്ചത്. കോരുത്തോട്ടിലെ വീട്ടില്‍ നിന്നും തോമസ് മാഷ് വണ്ണപ്പുറത്തേക്ക് ജീപ്പ് കൊണ്ടു വന്നതും കൃഷി ആവശ്യത്തിനാണ്. ഇതിലാണ് നടീല്‍വസ്തുക്കള്‍ എത്തുന്നത്. ഹോസ്റലിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ പച്ചക്കറിയും വാഴകളും നിറഞ്ഞിരിക്കുന്നു. പയറും വഴുതനയെല്ലാം ചാക്കിലാണു നടുന്നത്. വളമിടുന്നതും നനയ്ക്കുന്നതും കൃഷിയെ പരിചരിക്കുന്നതും കുട്ടികള്‍. ഇവരെല്ലാം കര്‍ഷകരുടെ മക്കളാണ്. ഹോസ്റലിലെ കുട്ടികളുടെ മാതാപിതാക്കള്‍ ആഴ്ചയിലൊരിക്കല്‍ എത്തും. അവര്‍ മാഷിനെയും കുട്ടികളെയും സഹായിക്കും. കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള കുട്ടികളുടെ മാതാപിതാക്കള്‍ വരെ കൃഷിയിറക്കാന്‍ വേണ്ടി മാത്രം വണ്ണപ്പുറത്തെത്താറുണ്ട്. കുട്ടികളുടെ വളര്‍ച്ച മാതാപിതാക്കള്‍ നേരിട്ടു കാണുകയാണ്. മാഷിന്റെ ശിക്ഷണത്തില്‍ അച്ചടക്കത്തോടെ വളരുന്ന കുട്ടികള്‍. വലിയൊരു കൂട്ടായ്മയുടെ കഥയാണ് കുട്ടികള്‍ക്കും മാഷിനും പിതാക്കള്‍ക്കും പറയാനുള്ളത്. കഴിഞ്ഞ വര്‍ഷവും വാഴക്കൃഷി യിലും പച്ചക്കറികൃഷിയിലും ഇവര്‍ നൂറുമേനി വിളയിപ്പിച്ചിരുന്നു. 
കായികരംഗത്തെ ദേശീയതാരങ്ങളും സ്റേറ്റ് താരങ്ങളും നിറഞ്ഞ കുട്ടികളുടെ പടയാണിവിടുള്ളത്. ഗ്രൌണ്ടില്‍ പൊന്നുവിളയിക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു കുട്ടിയുടെയും സ്വപ്നമാണ് തോമസ് മാഷിന്റെ കീഴില്‍ ഒരു പരിശീലനം. മാഷ് പരിശീലിപ്പിക്കുന്ന കുട്ടികളൊന്നും പതിരായി മാറില്ലെന്ന് കാലം തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ 130 കുട്ടികള്‍ പരിശീലനത്തിലുണ്ട്. കൃഷിഭൂമി പോലെയാണ് മാഷിന്റെ പരിശീലനം. ഒറ്റ ദിവസത്തെ റിസള്‍ട്ടല്ല. പകരം വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഫലം കിട്ടുന്ന കോച്ചിംഗാണ്. അതുകൊണ്ടുതന്നെ അദ്ദേഹം കൊച്ചുകുട്ടികളെയാണ് തെരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നത്.  
കുട്ടികളെ എല്ലാ മേഖലയിലും വളര്‍ത്തിയെടുക്കുകയാണ് മാഷിന്റെ ലക്ഷ്യം. ഏതു പ്രതിസന്ധിയോടും പോരാടാന്‍ കഴിവുള്ള കുട്ടികളായി വളരാനാണ് അദ്ദേഹം അവരെ ശീലിപ്പിക്കുന്നത്. ഏതു മേഖലയായാലും ആത്മാ ര്‍ഥതയും അര്‍പ്പണമനോഭാവവുമാണ് ആവശ്യമെന്ന് കുട്ടികളും മാഷും തെളിയിക്കുന്നു. ഈ കുട്ടികളുടെ പരിശീലനം കണ്ടു പലര്‍ക്കും ആഗ്രഹിക്കുന്നുണ്ടത്രേ- ഈ കൂട്ടത്തില്‍ ഒന്നു ചേരാന്‍.

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)