തയ്യാറാക്കിയത് : ചാണ്ടി എബ്രഹാം
ഒരേ സമയം പാകിയ തേങ്ങായില്‍ ആദ്യമാദ്യം മുളച്ചുവരുന്ന തൈകള്‍ക്ക് ഉല്‌പാദന ക്ഷമത കൂടുതലായിരിക്കും. വെള്ളത്തിലിട്ടാല്‍ ഞെട്ടുഭാഗം മുകളിലായി പൊങ്ങിക്കിടക്കുന്ന തേങ്ങാ പാകുന്നപക്ഷം വേഗം മുളച്ചു വരുന്നതാണ്. വിത്തുതേങ്ങാ പാകുന്നത് ഇടത്തരം പൂച്ചട്ടിയിലായാല്‍ കേടുകൂടാതെ മാറ്റി നടാന്‍ സാധിക്കും. നേഴ്‌സറികളില്‍ പാകുന്നതിന് മുമ്പ് അറുപതു ദിവസമെങ്കിലും വിത്തു തേങ്ങാ തണലില്‍ സൂക്ഷിക്കണം. വിത്തു തേങ്ങായുടെ ചുവട് ഉരുണ്ടിരിക്കുന്നതായാല്‍ തൈ നല്ല വണ്ണത്തില്‍ വളരും. തേങ്ങായില്‍ കൂടുതല്‍ കാമ്പ് ഉണ്ടായിരിക്കുകയും ചെയ്യും. വിത്തുതേങ്ങാ ഒരാഴ്‌ചയോളം വെള്ളത്തില്‍ കുതിര്തത്തിനുശേഷം പാകിയാല്‍ വേഗത്തില്‍ മുളച്ചുവരും. വിത്തുതേങ്ങായുടെ കണ്ണുഭാഗത്തുനിന്നും ചകിരി പകുതി ചെത്തിക്കളഞ്ഞാല്‍ തൈ വേഗത്തില്‍ മുളയ്‌ക്കും. മുളച്ച തൈകള്‍ നല്ല കരുത്തോടെ വളരുകയും ചെയ്യും. തെങ്ങിന്റെ വടക്കുഭാഗത്തുളള കുലയിലെ തേങ്ങാ പാകി ലഭിക്കുന്ന തൈകളുടെ ഉല്‌പാദനക്ഷമത കൂടിയിരിക്കും. അഞ്ചുമാസം വരെ മുളയ്‌ക്കുന്ന വിത്തുതേങ്ങാകളുടെ തൈകള്‍ ഉപയോഗിക്കാവുന്നതാണ്. ആദ്യമാദ്യം മുളച്ചുകിട്ടുന്ന 65% വരെ തൈകള്‍ നല്ല കരുത്തുള്ളതും മെച്ചപ്പെട്ട കായ്‌ഫലം തരുന്നതുമായിരിക്കും. വിത്തുതേങ്ങാ രണ്ടാഴ്‌ചത്തേക്ക് തലകീഴായി പാകുക. തേങ്ങാവെള്ളം കണ്ണിനടുത്തായി കെട്ടിനില്‌ക്കുന്നതുമൂലം നല്ല കരുത്തോടെ നാമ്പു മുളയെടുക്കും. രണ്ടാഴ്‌ചക്കുശേഷം തിരിച്ചു പാകുക. ഏതാണ്ട് 150 നാളികേരം സ്‌ഥിരമായി കിട്ടുന്ന തെങ്ങിലെ ഇടത്തരം വലിപ്പമുള്ള തേങ്ങാ വിത്തുതേങ്ങയാക്കുക. ജനുവരി മാസം മുതല്‍ മെയ്‌മാസം വരെയുള്ള കാലമാണ് വിത്തു തേങ്ങാ ശേഖരിക്കാന്‍ ഏറ്റവും പറ്റിയത്. തേങ്ങാ പാകമാകുമ്പോള്‍ മുകള്‍ഭാഗം ഒരിഞ്ചു കണ്ട് വെളിയില്‍ നില്‍ ക്കണം. സങ്കരയിനം thengukal ഒരിക്കലും മാതൃവൃക്ഷമായി എടുക്കരുത്. അവയുടെ തേങ്ങകൾ ശരിയായ അല്‍ ത്ഥത്തില്‍ വിത്തു തേങ്ങകളല്ല. രോഗബാധയില്ലാത്തതും, എല്ലാ വല്‍ ഷവും കായിക്കുന്നതും, മദ്ധ്യപ്രായമുള്ളതും, ലക്ഷണമൊത്തതുമായ നാടൻ തെങ്ങിന്റെ വിത്തു നടാനുപയോഗിച്ചാല്‍ ഒരു രോഗവും തെങ്ങിന് പിടിപെടുകയില്ല. പോളിബാഗുകളില്‍ വിത്തു തേങ്ങാ പാകിയാല്‍ വേഗം മുളയ്‌ക്കും. കരുത്തറ്റ തൈകള്‍ ലഭിക്കും. സ്‌ഥിരം സ്‌ഥലത്തേക്കു മാറ്റി നടുബോള് വേഗം വളരുകയും ചെയ്യും. തെങ്ങിന്‍ തൈ മുളപ്പിക്കുവാനുള്ള വാരത്തില്‍ ഒപ്പം മുളകിന്‍ തൈ കൂടെ നടുക. കളശല്യം ഒഴിവായി കിട്ടും. മുളകും കിട്ടും. തെങ്ങിന്‍ തൈ നടുന്ന കുഴിയില്‍ രണ്ടോ മൂന്നോ കാട്ടുകൂവ കൂടി നട്ടാല്‍ ചിതല്‍ ആക്രമണം ഒഴിവാക്കാം. തെങ്ങിന്റെ സൂചിതൈകൾ നട്ടാല്‍ വേഗത്തില്‍ അവ വേരു പിടിക്കും. തെങ്ങിന്‍ തൈ നടുബോള് 100 ഗ്രാം ഉലുവാ ചതച്ച് കല്ലക്കുഴിയില്‍ ഇടുക. ചിതല്‍ ആക്രമണം ഒഴിവാക്കാം. ചവപ്പു രാശിയോടുകൂടിയ തേങ്ങകള്‍ കായിക്കുന്ന തെങ്ങുകൾ കൂടുതല്‍ ഉല്‌പാദന ക്ഷമത പ്രകടമാക്കുന്നു. അതിനാല്‍ അപ്രകാരമുള്ളവയില്‍ നിന്നും വിത്തു തേങ്ങാ എടുക്കുന്നത് നന്നായിരിക്കും. തെങ്ങിന്‍ തൈ നടുംബോള് നടുന്ന കുഴിയില്‍ ഒരു മത്തന്‍ കൂടി നട്ടാല്‍ ചിതലിന്റെയും പുഴുക്കളുടെയും ഉപദ്രവം കുറയും. തെങ്ങിന്‍ തൈകളുടെ കടയ്‌ക്കലും ഓലപ്പട്ടയിലും കശുവണ്ടി എണ്ണ പുരട്ടിയാല്‍ ചിതലാക്രമണത്തില്‍ നിന്നും മുക്തിനേടാം. തെങ്ങിന്‍ തടത്തില്‍ കരിങ്ങോട്ട ഇല, കാഞ്ഞിരം ഇല ഇവ പച്ചിലവളമായി ചേല്‍ ത്താല്‍ ചിതലിന്റെ ഉപദ്രവം ഉണ്ടാവുകയില്ല. കടുപ്പമുള്ള വെട്ടുകല്‍ പ്രദേശത്ത് തെങ്ങിന്‍ തൈകള്‍ നടുബോള് കുഴിയുടെ അടി ഭാഗത്ത് അരക്കിലോ ഉപ്പ് ചേല്‍ ക്കുക. തെങ്ങിന്‍ തൈ നടുന്ന കുഴിയില്‍ ഒരു കൂവക്കിഴങ്ങു കൂടി നടുക. വേരുതീനിപുഴുക്കള്‍ ആക്രമിക്കുകയില്ല. തെങ്ങിന്‍ തൈ കുഴിച്ചു വയ്‌ക്കുന്നതിനുള്ള തടത്തില്‍ ഉണങ്ങിയതോ പച്ചയോ ആയ തൊണ്ട് മലല്‍ ത്തി അടുക്കിയ ശേഷം മീതേ തൈ നടുക. തെങ്ങിന്‍ തൈക്ക് വേനല്‍ ക്കാലത്ത് ഉണക്കു തട്ടുകയില്ല. തെങ്ങിന്‍ തോപ്പില്‍ വാഴനട്ടാല്‍ വാട്ടരോഗം കുറയും. തെങ്ങിന്റെ വെള്ളയ്‌ക്കാ പൊഴിച്ചിലിന് ഗോമൂത്രം പത്തിരട്ടി വെള്ളത്തില്‍ നേല്‍ പ്പിച്ച് തെങ്ങിന്‍ തടത്തില്‍ ഒഴിക്കുക. തെങ്ങിന്‍ തൈകള്‍ നടുബോള് തെക്കു വടക്ക് ദിശയിലായിരിക്കുവാന്‍ ശ്രദ്ധിക്കുക. എങ്കില്‍ മാത്രമേ പരമാവധി സൂര്യപ്രകാശം ഓരോ തെങ്ങിനും ലഭിക്കുകയുള്ളു. കൊമ്പന്‍ ചെല്ലി, ചുവന്ന ചെല്ലി ഇവയെ നിയന്ത്രിക്കുവാൻ 25-40 ഗ്രാം ഫുറഡാന്‍ തെങ്ങിന്റെ കൂമ്പിലിടുക. പുര മേയുന്ന ഓലയില്‍ കശുവണ്ടിക്കറ പുരട്ടിയാല്‍ ഓലയുടെ ആയുസ്സ് മൂന്നിരട്ടി വര്‍ദ്ധിക്കും. തെങ്ങിന്‍ തൈകളിലുണ്ടാകുന്ന വെള്ള നിറത്തിലുള്ള കീടങ്ങളെ ചുരണ്ടിക്കളഞ്ഞ്, അവിടെ ചാരവും ഉപ്പും പൊടിയും ചേല്‍ ത്ത് പുരട്ടുക. പിന്നെ ആക്രമണം ഉണ്ടാവുകയില്ല. കുളങ്ങളിലെ അടിച്ചേറ് വേനല്‍ ക്കാലത്ത് കോരി തെങ്ങിനിടുക. ഇത് തെങ്ങിന് പറ്റിയ ജൈവ വളമാണ്.

No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)