കെ.കെ. രാമചന്ദ്രന്‍പിള്ള
കഠിനമായ ചൂടില്‍നിന്നും റബ്ബര്‍ തൈകളെയും റബ്ബര്‍ മരങ്ങളെയും സംരക്ഷിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യേണ്ടതാണ്.
1. പന്തലിട്ട് തണല്‍ നല്‍കി വളര്‍ത്തിയ പോളിത്തീന്‍കൂട തൈകള്‍ തോട്ടത്തില്‍ നടുന്നതിനു മുമ്പ് തണല്‍ ക്രമമായി കുറച്ച് അവയ്ക്ക് വെയിലിനെ ചെറുക്കാനുള്ള ശക്തി ഉണ്ടാക്കിക്കൊടുക്കണം.
2. റബ്ബര്‍ തൈകള്‍ക്കു ചുറ്റും ഉണക്കച്ചവറോ പുല്ലോ ഉണങ്ങിയ ആഫ്രിക്കന്‍ പായലോ ഉപയോഗിച്ചു പുതയിടണം.
3. തൈകള്‍ നടുന്ന വര്‍ഷം മുളകൊണ്ടോ ഓല മെടഞ്ഞോ ഉണ്ടാക്കിയ കൂടകള്‍ ഉപയോഗിച്ച് തണല്‍ നല്‍കണം.
4. ആദ്യത്തെ അഞ്ചു വര്‍ഷം റബ്ബര്‍ ചെടികളുടെ തവിട്ടു നിറത്തിലുള്ള പട്ടയില്‍ വേനല്‍ക്കാലാരംഭത്തോടെ വെള്ള പൂശേണ്ടതാണ്. മരങ്ങളുടെ ഇലച്ചിലുകള്‍ കൂട്ടിമുട്ടിയതിനുശേഷവും തോട്ടത്തിന്റെ അതിരുകളില്‍ നില്‍ക്കുന്ന മരങ്ങളില്‍ വെയിലടി ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും അവയില്‍ വെള്ളപൂശേണ്ടതാണ്.
5. വേനല്‍ക്കാലത്ത് പുതുപട്ട വേഗം വളര്‍ന്നു മൂടാന്‍ പല കൃഷിക്കാരും കറുത്ത നിറത്തിലുള്ള പെട്രോളിയം ഉത്പന്നങ്ങള്‍ പുരട്ടാറുണ്ട്. പുതുപ്പട്ട വേഗം വളര്‍ന്ന് മൂടാന്‍ ഇതു സഹായിക്കും. ഇവ പുരട്ടിയ ഭാഗത്ത് വെയിലടി ഏല്‍ക്കാന്‍ സാധ്യത ഉണ്ടെങ്കില്‍ അവിടെയും വെള്ള പൂശേണ്ടതാണ്.
6. തോട്ടത്തിലെ പ്രായംകുറഞ്ഞ മരങ്ങള്‍ക്ക് ചിലപ്പോള്‍ വെയിലടി ഏറ്റ് അവയുടെ തെക്കുഭാഗത്തേയോ തെക്കു പടിഞ്ഞാറു ഭാഗത്തേയോ തറനിരപ്പിനു തൊട്ടു മുകളിലുള്ള പട്ട ഉണങ്ങിപ്പോകാറുണ്ട്. ചിലപ്പോള്‍ ഈ ഭാഗത്തുനിന്നും റബ്ബര്‍കറ ഒലിച്ചിറങ്ങുന്നതായും കാണാം. കുറെ കഴിയുമ്പോള്‍ ഉണങ്ങിയ പട്ട വെടിച്ചുകീറി അടര്‍ന്നുപോകും. വേണ്ട സംരക്ഷണ നടപടികള്‍ സ്വീകരിക്കാതിരുന്നാല്‍ ഉണക്കേറ്റ മരം മുഴുവനായി ഉണങ്ങിപ്പോവുകയോ ഉണക്കേറ്റ ഭാഗത്തുവെച്ച് കാറ്റത്ത് ഒടിഞ്ഞുപോവുകയോ ചെയ്യും. കേടുവന്ന ഭാഗത്തെ ഉണങ്ങിയ പട്ട ചുരണ്ടിക്കളഞ്ഞശേഷം ആ ഭാഗത്ത് 'ഇന്‍ഡോഫില്‍-എം-45' എന്ന കുമിള്‍ നാശിനി പത്തു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന അനുപാതത്തില്‍ കലര്‍ത്തി പുരട്ടണം. പുരട്ടിയ കുമിള്‍നാശിനി ഉണങ്ങിയശേഷം അവിടെ മുറിവുണങ്ങാന്‍ സഹായിക്കുന്ന പെട്രോളിയം ഉത്പന്നങ്ങളില്‍ ഏതെങ്കിലുമൊന്നു പുരട്ടണം. അതിനു മുകളില്‍ വെള്ളപൂശുകയും വേണം.

No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)