നനയൊരുക്കാന്‍ സൌകര്യമുണ്ടെങ്കില്‍ കേരളത്തില്‍ ഏതുകാലത്തും പച്ചക്കറികള്‍ കൃഷിയിറക്കാം. അടഞ്ഞ മഴക്കാലവും കടുത്ത വേനല്കാലവും ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് വാണിജ്യകൃഷിക്കാര്‍ക്കുള്ള ശിപാര്‍ശ. അതേസമയം, മഴമറക്കുള്ളിലാണ് (പോളി ഹൌസ്) കൃഷിയെങ്കില്‍ ഇക്കാര്യമൊന്നും പ്രശ്നമല്ല. മുതലിറക്കല്‍ കൂടുമെന്ന് മാത്രം. -പി.വി. അരവിന്ദ് എഴുതുന്നു
പത്തായത്തില്‍ വിളപ്പൊലിമ കാണണമെങ്കില്‍ വിത്തു നന്നാവണം. നാടനും സങ്കരവും അത്യുല്പാദനശേഷിയുള്ളതുമായ പല ഗണം വിത്തുകളുണ്ട്. പച്ചക്കറികളുടെയും നാണ്യവിളകളുടേയും കാര്യത്തില്‍ എന്നാല്‍ വ്യത്യസാം കാര്യമായില്ല. വാണിജ്യകൃഷി ലക്ഷ്യമിടുന്നവരാണ് സങ്കര ഇനങ്ങളെ തേടി പോകേണ്ടത്.
വിളവ് കുറഞ്ഞാലും രോഗപ്രതിരോധത്തിലും മറ്റും മുന്‍നിരക്കാരാണ് നാടന്‍ വിത്തിനങ്ങള്‍. കേരള കാര്ഷിക സര്വകലാശാലയും തമിഴ്നാട് കാര്ഷിക സര്വകലാശാലയുമെല്ലാം കേരളത്തിനനുയോജ്യമായ വിത്തിനങ്ങള്‍ വികസിപ്പിച്ച് പുറത്തിറക്കാറുണ്ട്.
നല്ല നടീല്‍വസ്തുക്കള്‍ ആവശ്യക്കാരിലെത്തിക്കുന്നതില്‍ കേരള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൌണ്‍സിലിന്റെ പങ്ക് ചെറുതല്ല. പ്രാദേശിക കാര്ഷിക ഗവേഷണ കേന്ദ്രങ്ങളില്‍നിന്നും സര്‍ക്കാര്‍ കൃഷിത്തോട്ടങ്ങളില്‍നിന്നും വിത്തു വാങ്ങാം. ഇതിനു പുറമെ സ്വകാര്യ ഏജന്സികളും നഴ്സറികളും വിത്തുകളും തൈകളും വിപണനം നടത്തുന്നുണ്ട്.
നനയൊരുക്കാന്‍ സൌകര്യമുണ്ടെങ്കില്‍ കേരളത്തില്‍ ഏതുകാലത്തും പച്ചക്കറികള്‍ കൃഷിയിറക്കാം. അടഞ്ഞ മഴക്കാലവും കടുത്ത വേനല്കാലവും ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് വാണിജ്യകൃഷിക്കാര്‍ക്കുള്ള ശിപാര്‍ശ. അതേസമയം, മഴമറക്കുള്ളിലാണ് (പോളി ഹൌസ്) കൃഷിയെങ്കില്‍ ഇക്കാര്യമൊന്നും പ്രശ്നമല്ല. മുതലിറക്കല്‍ കൂടുമെന്ന് മാത്രം. മികച്ച വിളവിനുള്ള ഏതാനും സങ്കരയിനം പരിചയപ്പെടാം.
ചീര: പോഷകക്കലവറയെന്ന് വിശേഷിപ്പിക്കാവുന്ന ചീരയില്‍ ചുവപ്പും പച്ചയുമാണ് പ്രധാനം. അരുണ്, കൃഷ്ണശ്രീ എന്നിവയാണ് ചുവപ്പന്മാര്. മോഹിനിയും രേണുശ്രീയും പച്ച.
വെണ്ട: വിരലോളവും ചാണോളവും മുഴത്തോളവും നീണ്ടുവളരുന്നവയാണ് വെണ്ടകള്‍. മഴക്കാല കൃഷിക്ക് യോജിച്ചവര്, മഞ്ഞളിപ്പ് രോഗത്തെ പ്രതിരോധിക്കുന്നവര്, ആണ്ടു മുഴവന്‍ വിളവു തരുന്നവര്‍. കിരണ്, സല്ക്കീര്ത്തി, അരുണ, സുസ്ഥിര, അഞ്ജിത, മഞ്ജിമ. അങ്ങനെ പോകുന്നു ഇവയുടെ പേരുകള്‍.
വഴുതിന: വയലറ്റ്, വെളുപ്പ്, ഇളംപച്ച, ഉരുണ്ടത്, നീണ്ടത്. കാഴ്ചയില്തന്നെ വൈവിധ്യമൊരുക്കുന്നവരാണ് കത്തിരിക്കകള്‍. മാരകമായ ബാക്ടീരിയ വാട്ടത്തിനെതിരെ പ്രതിരോധശേഷിയുള്ള ഇനങ്ങളാണ് കൃഷിയിറക്കേണ്ടത്. സൂര്യ, നീലിമ, ഹരിത, ശ്വേത എന്നിവയാണ് ഇനങ്ങള്‍.
തക്കാളി: ചുവന്നുതുടുത്ത തക്കാളി വിളയണമെങ്കില്‍ ബാക്ടീരിയാ വാട്ടമെന്ന രോഗക്കടമ്പ കടന്നാലേ കഴിയൂ. അതിനുള്ള പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഉരുത്തിരിച്ചവയാണ് ശക്തിയും മുക്തിയും അനഘയും വിജയുമെല്ലാം.
മുളക്: എരിവിന്റെ തോതനുസരിച്ചാണ് വേര്തിരിവ്. മിതമായ എരിവും എരിവ് കുറവും നല്ല എരിവുമെല്ലാം ഒപ്പംകൂടിയ ഇനങ്ങളാണ് മുളകിലെ അത്യുല്പാദനക്കാര്. നടുന്ന ഇടത്തിന്റെ സവിശേഷത നോക്കിപ്പോലും കൃഷിയിറക്കുന്ന ഇനം നിശ്ചയിക്കാം. രോഗപ്രതിരോധം ബോണസായി കിട്ടിയതില്‍ അഹങ്കരിക്കുന്നവരും ഇക്കൂട്ടത്തില്‍ ഇല്ലാതില്ല. ജ്വാലാമുഖി, ജ്വാലാസഖി, അതുല്യ, അനുഗ്രഹ, ഉജ്വല… എരിവിന്റെ പേര് നീളുന്നു.
പയര്‍: ജ്യോതിക, വൈജയന്തി, ഭാഗ്യലക്ഷ്മി, ശാരിക…. പറഞ്ഞുവരുന്നത് സിനിമാതാരങ്ങളുടെ പേരല്ല. വിത്ത് വീണിടത്ത് വിളഞ്ഞുകുത്തുന്ന പല നീളക്കാരായ പയറിനങ്ങളെപ്പറ്റിയാണ്. തീര്ന്നില്ല, മാലിക, ലോല, കനകമണി, കൈരളി, വരുണ്, അനശ്വര. പയര്തിരികള്ക്ക് ചുവപ്പും ഇളംപച്ചയും വയലറ്റും വര്ണം പൂശിയവ. കുറ്റിയായി നില്ക്കാനും പടര്ന്നു വളരാനും മടി കാട്ടാത്തവ. പന്തല്‍ വേണ്ടെന്നും വേണമെന്നും വാദിക്കുന്നവര്‍.
അമര: പച്ച കലര്ന്ന വെള്ളയും പച്ച കലര്ന്ന വയലറ്റുമാണ് അമരയുടെ നിറവിശേഷം. ആകാരം നോക്കി അല്പം വളവുള്ള ഇനമെന്ന് പരിചയപ്പെടുത്താം. അമരച്ചോട്ടില്‍ തവള കരഞ്ഞാല്‍ പറിച്ചാല്‍ തീരില്ല അമരപ്പയര്‍.
പാവലില്‍ പ്രിയയും പ്രീതിയും പ്രിയങ്കയും വിളകേമന്മാരാണ്. പടവലമാണെങ്കില്‍ കൌമുദിയും ബേബിയുമാണ് പ്രധാനം. മത്തനില്‍ അമ്പിളിയും സരസും സൂരജും സുവര്ണയും പെരുത്തുകായ്ക്കും. അരുണിമക്കും സൌഭാഗ്യക്കും പുറമെ മുടിക്കോട് ലോക്കല്‍കൂടി ചേര്‍ന്നാല്‍ വെള്ളരിയിലെ പ്രമുഖരുടെ നിരയൊത്തു.
വിത്ത് ലഭിക്കാന്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൌണ്‍സില്‍ കേരളത്തിന്റെ കൊച്ചിയിലെ ആസ്ഥാനവുമായി ബന്ധപ്പെടാം.
ഫോണ്‍: 0484 2427560.
ഫോണ്‍: 0484 2427560.
അടുക്കളത്തോട്ടം മാളികമുകളേറിയാല്‍ മാത്രം മതി. കുടുംബത്തിനുവേണ്ട പാവലും കോവലും പയറും ചീരയും തക്കാളിയും മുളകും വഴുതനയും തുടങ്ങി സകല പച്ചക്കറികളും ഇവിടെ വളര്ത്താം. വാഴയും പപ്പായയും കറിവേപ്പും മുരിങ്ങയും പടിക്ക് പുറത്താകില്ല–പി.വി അരവിന്ദ് എഴുതുന്നു
ഒരു പൂന്തോട്ടമോ അടുക്കളത്തോട്ടമോ പ്രായോഗികമാകാത്ത അത്ര ചെറുതായിരിക്കുന്നു വീട്ടുവളപ്പ്. അവിടെ പച്ചക്കറിയോ പൂക്കളോ വേണമെന്ന്
കരുതിയാല്‍ അത്യാഗ്രഹമാകില്ലേ. ഇല്ലെന്ന ഉത്തരം കേട്ട് മൂക്കത്ത് വിരല്‍ വെക്കേണ്ട. കാരണം ഇതെല്ലാം സാധ്യമാകുന്നത്ര വിസ്തൃതമാണ് മട്ടുപ്പാവ്.
അടുക്കളത്തോട്ടം മാളികമുകളേറിയാല്‍ മാത്രം മതി. വ്യായാമം, അധ്വാനം, ആനന്ദം… എല്ലാം ഒറ്റയടിക്ക് നേടാം. ഒരു കുടുംബത്തിനുവേണ്ട പാവലും
കോവലും പയറും ചീരയും തക്കാളിയും മുളകും വഴുതനയും തുടങ്ങി സകല പച്ചക്കറികളും ഇവിടെ വളര്ത്താം. വാഴയും പപ്പായയും കറിവേപ്പും മുരിങ്ങയും
പടിക്ക് പുറത്താകില്ല. ചേന, ചേമ്പ്, കാച്ചില്, കപ്പ, ഇഞ്ചി, മഞ്ഞള്, കൂര്ക്ക, മത്തന്, കുമ്പളം, വെള്ളരി എന്നിവയെ പൊന്നുപോലെ വളര്ത്താന്
മട്ടുപ്പാവൊരുക്കമാണ്.
ചാക്കും ചട്ടിയും ഇഷ്ടിക കെട്ടിയ തടവുമെല്ലാം വേരോട്ടത്തിനുള്ള ഇടമാക്കാം. നടുന്ന വിളക്കനുസരിച്ചാണ് തടത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത്. ഇഷ്ടിക കെട്ടിയുണ്ടാക്കുന്ന സ്ഥിരം തടത്തില്‍ മുരിങ്ങയും കറിവേപ്പും തെങ്ങുമടക്കമുള്ള ബഹുവര്‍ഷ വിളകള്‍ നടാം.

ചട്ടികളില്‍ വിളസമൃദ്ധി
ചട്ടികളില്‍ മിക്ക വിളകളും നടാം. മണ്ചട്ടിയോ പ്ലാസ്റ്റിക് ചട്ടികളോ ബേസിനുകളോ ഇതിനുപയോഗിക്കാം. ചട്ടിക്ക് ചുരുങ്ങിയത് ഒരടി വായ്വട്ടം വേണം.
അടിയിലും അരികിലും ദ്വാരമിടണം. അമിതജലം വാര്‍ന്നുപോകാനാണിത്. അടിയില്‍ ഉടഞ്ഞ ചട്ടിക്കഷണങ്ങളോ ഇഷ്ടികപ്പൊട്ടോ നിരത്തണം. അതിന് മുകളില്
കരിയിലപ്പൊടി. ശേഷം ചട്ടി മിശ്രിതം നിറക്കണം. മേല്മണ്ണ്, മണല്, ചാണകപ്പൊടി എന്നിവ തുല്യഅളവില്‍ ചേര്‍ന്നതാണിത്. മണലിനു പകരം
ചകിരിച്ചോറായാലും മതി. ചാണകപ്പൊടിക്ക് ബദലാണ് കമ്പോസ്റ്റും മണ്ണിരകമ്പോസ്റ്റും. ചട്ടിയുടെ വക്കില്നിന്ന് ഒന്നര ഇഞ്ച് താഴെവരെ ഇവ
നിറക്കാം. ചകിരിച്ചോറാണ് ചേരുവയെങ്കില്‍ നനയുടെ ഇടവേള കൂട്ടാം. ഇതില്‍ ആവശ്യമുള്ള പച്ചക്കറി വിളകള്‍ നടാം.

വിളകള്‍ക്ക് ചാക്കുവാസം
മട്ടുപ്പാവിലെ കൃഷിക്ക് പ്ലാസ്റ്റിക് ചാക്ക് ഉത്തമമാണ്. വിലക്കുറവും ഭാരക്കുറവുമാണ് സവിശേഷത. ആവശ്യാനുസരണം മാറ്റി വക്കാം. ചാക്കിന്റെ മൂലകള്
ഉള്ളിലേക്ക് കയറ്റിവച്ചുവേണം ചട്ടി മിശ്രിതം നിറക്കാന്‍. ചാക്ക് മറിയാതെ നിലത്തിരിക്കാനാണിത്. നുറുക്കിയ ചകിരിത്തൊണ്ട് അടിഭാഗത്ത് ഇട്ടാല്
വെള്ളം കെട്ടിനില്ക്കുന്നത് ഒഴിവാക്കാം. ചാക്കില്‍ ജൈവവളം ചേര്‍ക്കാനുള്ള ഇടം വിടണം. ചാക്ക് ചുരുട്ടി വച്ച് ആവശ്യത്തിനനുസരിച്ച്
നിവര്ത്താം. പച്ചക്കറി വിത്തോ തൈകളോ ഇതില്‍ നടാം. ടെറസിലെ കൈവരിക്ക് മുകളിലും ചുവര്‍ വരുന്നതിന് മുകളിലുമാകണം ചാക്കിന്റെ സ്ഥാനം. രണ്ട്
ഇഷ്ടികകള്‍ രണ്ടിഞ്ച് അകലത്തില്‍ വച്ച് അതിന് മുകളില്‍ ചാക്ക് വെക്കണം. ചാക്കിലെ അമിതജലം പോകാന്‍ ഇതുപകരിക്കും. മഴവെള്ളം കെട്ടിക്കിടന്ന്
ടെറസില്‍ ചളിക്കെട്ട് ഉണ്ടാകാതിരിക്കാനും നന്ന്.

തടത്തിലെ കൃഷി
ടെറസില്‍ തടമുണ്ടാക്കി അതില്‍ പോട്ടിങ് മിശ്രിതം നിറച്ചും കായ്കറികള്‍ കൃഷിയിറക്കാം. ടെറസിന്റെ അരമതിലിനോട് ചേര്ന്നാവണം തടം. ടെറസിന്
ഭാരക്കൂടുതല്‍ അനുഭവപ്പെടാതിരിക്കാനാണ് ഈ നിഷ്കര്‍ഷ. അടിഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാല്‍ വെള്ളം കിനിഞ്ഞിറങ്ങാനുള്ള സാധ്യത തടയാം. രണ്ടര അടി വീതിയും ഒരടി ഉയരവുമുള്ള തടത്തില്‍ ഒട്ടുമിക്ക പച്ചക്കറി വിളകളും വളര്ത്താം. അരമതിലിന് സമാന്തരമായാണ് തിണ്ടുണ്ടാക്കേണ്ടത്. ഇതിന് ഇഷ്ടികയോ ചകിരിത്തൊണ്ടോ ഉപയോഗിക്കാം. ഒന്ന്-രണ്ട് വര്‍ഷം കൂടുമ്പോള്‍ അഴുകിയ ചകിരിത്തൊണ്ട് മാറ്റി പുതിയത് അടുക്കേണ്ടി വരും.

പന്തല്‍
മട്ടുപ്പാവില്‍ ഇരുമ്പുകമ്പി വലിച്ചുകെട്ടി സ്ഥിരം പന്തലൊരുക്കാം. പടര്ന്നുവളരുന്ന പച്ചക്കറികള്ക്കുള്ള ഇടമാണിത്. പയര്, പാവല്, കോവല്,പടവലം, അമര എന്നിവയെല്ലാം ഈ പന്തലില്‍ വളര്‍ത്താം. ഇവയുടെ നീളത്തിനും വീതിക്കുമൊന്നും പ്രത്യേക നിഷ്കര്ഷയില്ല. പരിചരണത്തിനും വിളവെടുപ്പിനും
സൌകര്യപ്രദമാകണം. പന്തലിന് ചുവട്ടില്‍ ചീര വളരട്ടെ. നിലത്ത് ഓല വിരിച്ച് മത്തന്റേയും വെള്ളരിയുടെയും കുമ്പളത്തിന്റെയും വള്ളികളെ പടരാന്
വിടാം.
തടത്തില്‍ മൂന്നോ നാലോ വിത്ത് നടാം. മുളച്ചശേഷം ആരോഗ്യമുള്ള ഒന്നോരണ്ടോതൈകള്‍ നിര്‍ത്തി ബാക്കി പറിച്ചുമാറ്റാം. വൈകുന്നേരമാണ് തൈകള്‍
പറിച്ചുനടാന്‍ നല്ലത്. നട്ട ഉടന്‍ മിതമായ തോതില്‍ നനക്കണം. വെള്ളം ഒലിച്ച് ചട്ടിയില്നിന്ന് പുറത്തുപോകുന്നതുകൊണ്ട് ഗുണമൊന്നുമില്ല. വളം
നഷ്ടപ്പെടുമെന്ന ദോഷവുമുണ്ട്. നനസമയത്തെല്ലാം ഇക്കാര്യം ഓര്‍മ വേണം.

വളം ചേര്ക്കാം; കീടത്തെ തുരത്താം
ചെടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ മേല്‍വളം ചെയ്യണം. പച്ചച്ചാണകം വെള്ളത്തില്‍ കലക്കി അതിന്റെ തെളിയെടുത്ത് നേര്പ്പിച്ച് ഒഴിച്ചുകൊടുക്കാം. മണ്ണിര കമ്പോസ്റ്റും ഉത്തമ ജൈവവളമാണ്. വെര്മി വാഷ് ഉപയോഗിച്ചാല്‍ ചെടികള്‍ കാണെക്കാണെ വളരും. മണ്ണിര കമ്പോസ്റ്റ് ടാങ്കില്നിന്ന് ഊര്ന്നുവരുന്ന ദ്രാവകമാണിത്. മണ്ണിര കമ്പോസ്റ്റ് വെള്ളത്തില്‍ കുതിര്‍ത്താല്‍ ലഭിക്കുന്ന കട്ടന്‍ചായ പരുവത്തിലുള്ള വെള്ളവും വെര്മി വാഷ് തന്നെ. ഗോമൂത്രം നേര്പ്പിച്ച് ചെടിച്ചുവട്ടില്
ഒഴിക്കാം. ഇലകളില്‍ തളിക്കാനും ഇത് മതി. പൊടിഞ്ഞ ചാണകവും വേപ്പിന്‍ പിണ്ണാക്കും കടലപ്പിണ്ണാക്കുമെല്ലാം മേല്വളമാക്കാം. പിണ്ണാക്ക് വെള്ളത്തില്‍ കലക്കി രണ്ടു മൂന്നു ദിവസം പുളിപ്പിച്ച് നേര്പ്പിച്ച് ചെടികളുടെ ചുവട്ടില്‍ ഒഴിക്കാം. ചെടിയുടെയും വിളകളുടെയും അവശിഷ്ടങ്ങള്‍ അരിഞ്ഞുചേര്‍ത്ത് മണ്ണിന്റെ വളക്കൂറ് മെച്ചപ്പെടുത്താം. കീടങ്ങള്‍ വിളകളുടെ സന്തത സഹചാരിയാണ്. മട്ടുപ്പാവിലെന്നല്ല മാനത്തുതന്നെ കൃഷി ചെയ്താലും കീടങ്ങള്‍ വിരുന്നെത്തും. ദിവസവും ചെടികളില്‍ കണ്ണെത്തണമെന്നതാണ് പരിചരണങ്ങളില്‍ പ്രധാനം. പല കീടങ്ങളും അവയുടെ മുട്ടകളും ഇത്തരത്തില്‍ നീക്കാനാവും.
കീടങ്ങളെ തുരത്താന്‍ പുകയില കഷായം ഉപയോഗിക്കാം. ജൈവകീടനാശിനിയായതിനാല്‍ ഭയാശങ്കകള്‍ വേണ്ടേവേണ്ട. പോട്ടിങ് മിശ്രിതം മാററാതെ രണ്ടു വര്ഷം
കൃഷിയിറക്കാം. ഒന്നര മാസം പിന്നിട്ടാല്‍ മിക്കതും വിളഞ്ഞുതുടങ്ങും. ആവശ്യത്തിനനുസരിച്ച് വിളവെടുക്കാം.

കരുതല്‍ വേണം
ചെറിയ ചെരിവുള്ളതാകണം മേല്ക്കൂര. വെള്ളം കെട്ടിനില്ക്കാതിരിക്കാനാണിത്. തടമൊരുക്കുന്നതിന്റെ മുന്പ് ഗുണമേന്മയുള്ള പ്ലാസ്റ്റിക് ഷീറ്റ്
വിരിക്കണം. നനവിനും കിനിവിനുമുള്ള സാധ്യത മുളയിലേ നുള്ളാനാണിത്. ശക്തമായ മഴക്കാലത്ത് കൃഷിയിറക്കുന്നത് ഒഴിവാക്കാം. ചെടികളുടെ വളര്ച്ച
കുറയും. ഉല്പാദനവും. ടെറസിന്റെ മുകളില്‍ വഴുക്കല്‍ മൂലമുണ്ടാകുന്ന അപകടസാധ്യത വേറെ.

വിത്തെവിടെ മക്കളേ… അതിനി അടുത്ത തവണ
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)