Wednesday, March 1, 2017

പശുവിന് പുല്ല് : രതീഷിന്റെ വിപ്ലവം ക്ഷീരമേഖലയില്‍

വിദേശ രാജ്യങ്ങളില്  പരീക്ഷിച്ച് ഫലം കണ്ട കൃഷി രീതിയായ ഹൈഡ്രോപോണിക് സ് ഉപയോഗിച്ച് ക്ഷീര മേഖലയില്  വിപ്ലവം സൃഷ്ടിക്കാന്  ഒരുങ്ങുകയാണ് എറണാകുളം ചേന്ദമംഗലം സ്വദേശിയായ രതീഷ് കുമാര് . പശുക്കള് ക്ക് ആവശ്യമായ പുല്ല് ഹൈഡ്രോപോണിക് സ് രീതിയിലൂടെ വളര് ത്തിയെടുക്കുന്നതിന് ആവശ്യമായ ഫൂഡര്  സംവിധാനമാണ് രതീഷ് കുമാര്  വികസിപ്പിച്ചത്. ചെറിയ പോളിഹൗസിലോ അല്ലെങ്കില്  ഓപ്പണ്  രീതിയിലോ ഈ സംവിധാനം നിര് മ്മിക്കുവാന്  കഴിയും.

നിലവില്  ലഭിക്കുന്ന ഈ സംവിധാനത്തിന് 15 ലക്ഷം രൂപയോളം ചെലവ് വരും. എന്നാല്  രതീഷ് വികസിപ്പിച്ചെടുത്ത ഫൂഡര്  സംവിധാനം നിര് മ്മിക്കുന്നതിന് 3 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ദിവസവും ഇതില്  നിന്നും വിളവ് എടുക്കുവാന്  കഴിയും. 500 കിലോയാണ് ഉല്പാദന ശേഷി. ചോളമാണ് പ്രധാനമായും മുളപ്പിച്ച് എടുക്കുന്നത്. 32 പശുക്കള് ക്ക് ആവശ്യമായ തീറ്റ ഒരു ദിവസം ഇതില്  നിന്നും ലഭിക്കും.

ഇത്തരത്തില്  ഉണ്ടാക്കി എടുത്ത ചോളം പശുക്കള് ക്ക് കൊടുക്കുന്നത് മൂലം പശുക്കളുടെ ആരോഗ്യം, പാലിന്റെ രുചി, പാലിന്റെ കൊഴുപ്പ് എന്നിവ വര് ദ്ധിക്കുമെന്ന് രതീഷ് കുമാര്  പറയുന്നു. മറ്റ് ഫൂഡര്  സംവിധാനങ്ങള്  ഉപയോഗിക്കുമ്പോള്  ഒരു ദിവസം 2000 ലിറ്റര്  വെള്ളം ആവശ്യമായി വരുന്നുണ്ട്. ഒപ്പം വൈദ്യുതി ചാര് ജ് മാസം 12000 രൂപയോളം വരും. എന്നാല്  രതീഷ് കുമാര്  നിര് മ്മിച്ച സംവിധാനത്തില്  750 ലിറ്റര്  വെള്ളം മതി ഒരു ദിവസത്തെ പ്രവര് ത്തനത്തിന്. ഒപ്പം വൈദ്യുതി ചാര് ജ് ദിവസത്തില്  100 രൂപയും.

കാലിത്തീറ്റയ്ക്ക് പകരമായിട്ടാണ് ഫൂഡറില്  ഉണ്ടാക്കുന്ന തീറ്റ ഉപയോഗിക്കുന്നത്. ഇതുവഴി കാലിതീറ്റയുടെ ഉപയോഗം കുറയ്ക്കുവാന്  കഴിയും. ഈ തീറ്റ പശുവിന് നല് കുന്നത് കൊണ്ട് ഒരു ലിറ്റര്  പാല്  കൂടുതല്  ലഭിക്കുന്നുണ്ടെന്ന് കര് ഷകര്  പറയുന്നു. ഫൂഡറുകള് ക്ക് വില വളരെ കൂടുതലായതിനാല്  തന്റെ ഫാമിലേക്ക് രതീഷ് കുമാര്  സ്വന്തം രീതിയില്  ഈ സംവിധാനം വികസിപ്പിച്ച് എടുക്കുകയായിരുന്നു. ക്ഷീര ബോര് ഡില്  നിന്നും രതീഷിന്റെ കണ്ടുപിടുത്തത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

കൂടുതല്  കര് ഷകര്  ഈ സംവിധാനം ആവശ്യപ്പെട്ട് രതീഷിനെ തേടി എത്തിയതോടെ ഫാംടെക് എന്ന കമ്പനി രൂപീകരിച്ച് ഇത്തരത്തിലുള്ള ഫോഡറുകള് കര് ഷകര് ക്ക് നിര് മ്മിച്ച് നല് കുകയാണ് രതീഷ്. പ്രത്യേകമായി തയ്യാറാക്കിയ ട്രേകളിലാണ് രതീഷ് വിത്തുകള്  ഇടുന്നത.ഇതില്  വെള്ളം യന്ത്ര സഹായത്തോടെ നനച്ചുകൊണ്ടിരിക്കണം. വെള്ളം പമ്പ് ചെയ്യുന്നതിന് പ്രത്യേക സംവിധാനങ്ങള്  ഉണ്ട്. ഈ സംവിധാനം നിയന്ത്രിക്കുന്നതിന് ഒരു കണ് ട്രോള്  പാനലും ഇതില്  ഉപയോഗിക്കുന്നു.

ചെടികള് ക്ക് വളരുന്നതിന് ആവശ്യമായ വെള്ളം ഇത് നല് കികൊണ്ടിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. മണ്ണില്  അല്ല വളര് ത്തുന്നത് എന്നതിനാല്  വേര് ഉള് പ്പെടെ എല്ലാം പശുവിന് കഴിക്കുവാനും കഴിയും. ഇത്തരം സംവിധാനത്തില്  മനുഷ്യന് അവശ്യമായ പച്ചക്കറികളും കൃഷി ചെയ്യാന്  കഴിയുമെന്ന് രതീഷ് പറയുന്നു.

കൂടുതല്  വിവരങ്ങള് ക്ക് രതീഷ് കുമാര്  9495992586.

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)