ബാംഗ്ലൂരിലെ 'ഇന്ത്യന്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട്' വികസിപ്പിച്ച അര്‍ക്കരക്ഷക് എന്ന തക്കാളിയിനം കര്‍ഷകര്‍ക്ക് മികച്ച വിളവ് നല്‍കുന്നു.
#അര്‍ക്കരക്ഷക്.
ജി.എസ്. ഉണ്ണികൃഷ്ണന്‍നായര്‍......
തക്കാളിയെ ബാധിക്കുന്ന പ്രധാനപ്പെട്ട മൂന്നുരോഗങ്ങളെയും ചെറുക്കാന് ശേഷിയുള്ള അര് ക്കരക്ഷക് എന്ന ഇന്ത്യന് ഹോര് ട്ടികള് ച്ചറല് ഗവേഷണകേന്ദ്രത്തിന്റെ സങ്കരയിനം തക്കാളി ശ്രദ്ധേയമാവുന്നു.
തക്കാളിയിലെ ഇലചുരുളല് എന്ന വൈറസ് രോഗം, ബാക്ടീരിയവാട്ടം, തൈചീയല് എന്നിവയെ നന്നായി ചെറുക്കാന് അര് ക്കരക്ഷകിനാവും. ഒറ്റച്ചെടിയില് നിന്ന് 18 കിലോഗ്രാമും ഒരേക്കറില് നിന്ന് 30 ടണ് വരെയും തക്കാളി തരാന് കെല് പ്പുള്ള ഇനമാണത്. ഒരു തക്കാളിപ്പഴം 90 മുതല് 100 ഗ്രാം ഭാരമുള്ളതും ഗോളാകൃതിയും കടുംചുവപ്പുനിറമുള്ളതുമാണ്. സാമാന്യം കട്ടിയുള്ളതാണ് പുറന്തോട്.
പച്ചക്കറിയായി ഉപയോഗിക്കാനും സോസും കെച്ചപ്പും മറ്റും ഉണ്ടാക്കാനും ഒരുപോലെ അനുയോജ്യമാണ് അര് ക്കരക്ഷക്. 15 മുതല് 20 ദിവസംവരെ കേടാകാതിരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. 140 ദിവസമാണ് വിളദൈര് ഘ്യം.
ഇന്ത്യന് ഹോര് ട്ടിക്കള് ച്ചര് ഗവേഷണകേന്ദ്രത്തിലെ ഡോ. എ.ടി. സദാശിവയും സംഘവും വികസിപ്പിച്ച അര് ക്കരക്ഷക് കര് ണാടകം, ആന്ധ്ര, വെസ്റ്റ്ബംഗാള് , മധ്യപ്രദേശ്, ബിഹാര് , മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില് വ്യാപകമായി കൃഷിചെയ്തുതുടങ്ങിയിട്ടുണ്ട്.
ഒരേക്കറില് നിന്ന് നാലുമുതല് അഞ്ചുലക്ഷം രൂപയുടെ ആദായം തരാന് കെല്പുള്ള ഈയിനത്തിന്റെ വിത്തിന് വിയറ്റ് നാം, മൗറീഷ്യസ്, ആഫ്രിക്കന് രാജ്യങ്ങള് , യു.എസ്., പാകിസ്താന് എന്നിവിടങ്ങളില് നിന്ന് ഓര് ഡര് ലഭിച്ചു. അര് ക്കരക്ഷകിന്റെ വിത്ത് 10 ഗ്രാമിന് 300 രൂപ നിരക്കില് ഹോര് ട്ടിക്കള് ച്ചര് ഗവേഷണകേന്ദ്രത്തില് ലഭ്യമാണ്. അധികവിവരങ്ങള് ക്ക്: ഫോണ് : 080-28466420, 285.
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)