ഡോ. എം. ഗംഗാധരന്‍ നായര്‍
കന്നുകാലി വളര്‍ത്തല്‍ ലാഭകരമാക്കണമെങ്കില്‍ പാലുത്പാദനം കൂട്ടണം. ഇതിന് തീറ്റയില്‍ പോഷകാഹാരങ്ങള്‍ നല്‍കണം. ഇതിന്റെ കുറവുകൊണ്ട് പലരോഗങ്ങളും വരാം.
ഭക്ഷണപദാര്‍ഥങ്ങളില്‍നിന്നാണ് ഊര്‍ജം, പ്രോട്ടീന്‍, മിനറല്‍സ്, വിറ്റാമിനുകള്‍ എന്നിവ ലഭിക്കുന്നത്. ഇതില്‍ ജലാംശം ജൈവപദാര്‍ഥങ്ങള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. കന്നുകുട്ടികളുടെ ശരീരത്തില്‍ 30 ശതമാനവും പ്രായപൂര്‍ത്തിയായവയില്‍ 60 ശതമാനവും കറവപ്പശുക്കളില്‍ 40 ശതമാനവും ജലാംശം ഉണ്ടായിരിക്കണം. ശരീരത്തില്‍ നിന്ന് 10 ശതമാനം ജലാംശം നഷ്ടപ്പെട്ടാല്‍ ക്ഷീണവും വിറയലും ഉണ്ടാകും. ഇവ 10 ദിവസം ജീവിക്കില്ല. പച്ചപ്പുല്ല്, സൈലേജ് എന്നിവയില്‍ നിന്ന് 75 ശതമാനം ജലാംശം ലഭിക്കും.
30 ലിറ്റര്‍ വെള്ളം ഒരു പശുവിന് ദിവസം ആവശ്യമാണ്. കൂടാതെ ഒരു ലിറ്റര്‍ പാലിന് മൂന്നുലിറ്റര്‍ വെള്ളം അധികം നല്‍കണം.
കാര്‍ബോഹൈഡ്രേറ്റ് അരി, ഗോതമ്പ്, തവിട്, മധുരക്കിഴങ്ങ്, പഴങ്ങള്‍, പാല്‍, വിത്തുകള്‍ എന്നിവയില്‍ കൂടി നല്‍കാം. ഊര്‍ജം നല്‍കുന്നതിന് കൊഴുപ്പ് ആവശ്യമാണ്. മീനെണ്ണ നല്‍കുന്നതിലൂടെ കൊഴുപ്പിന്റെ പ്രശ്‌നം പരിഹരിക്കാം.പേശികളുടെയും ആമാശയത്തിലെ ദഹനപ്രക്രിയയ്ക്കും സഹായകമാകുന്നതരത്തില്‍ പച്ചപ്പുല്ല് നല്‍കണം. ഇവയുടെ അഭാവത്തില്‍ ചെനപിടിക്കാന്‍ കാലതാമസം, മദിചക്രം ക്രമമല്ലാതെ വരിക, പ്രസവവിഷമം എന്നിവ ഉണ്ടാകും.
വിറ്റാമിനുകളുടെ കുറവുകൊണ്ട് രോമം പരുക്കനാവുക, തൊലിയില്‍ ശല്‍ക്കങ്ങള്‍ ഉണ്ടാവുക, തൂക്കം കുറയുക, ഉത്പാദനം കുറയുക എന്നിവ ഉണ്ടാകും. പരിഹാരമായി കരള്‍, വെണ്ണ, മീനെണ്ണ എന്നിവ നല്‍കാം.
ശരീരത്തില്‍ മൂന്നു മുതല്‍ അഞ്ചുശതമാനം വരെ ധാതുക്കളാണ്. 80 ശതമാനം അസ്ഥിയിലും 20 ശതമാനം ശരീരകോശങ്ങളിലും. എല്ലിനും പല്ലിനും ഇവ ഉറപ്പ് നല്‍കുന്നു. ക്ഷീരോത്പാദനം, വളര്‍ച്ച, ചലനം ഇവയെ സഹായിക്കുന്നു. കറവപ്പശുക്കള്‍ക്കും ഗര്‍ഭിണികള്‍ക്കും കിടാരികള്‍ക്കും ഇവ ആവശ്യമാണ്. തീറ്റയില്‍ പയര്‍ചെടികള്‍ ഉള്‍പ്പെടുത്താം. കാല്‍സ്യത്തിന്റെ കുറവുകൊണ്ട് വരുന്ന രോഗമാണ് ക്ഷീരസന്നി. അസ്ഥിമൃദുലത ഉണ്ടാകുന്നത് കാല്‍സ്യത്തിന്റെയും ഫോസ്ഫറസിന്റെയും കുറവുകൊണ്ടാണ്.
(ഫോണ്‍: 9947452708. Email: gangadharannair@yahoo.co.in.)
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)