Monday, September 24, 2012

ഗോപിക- പുതിയ വിത്തുമായി യുവ കര്‍ഷകന്‍



തയ്യാറാക്കിയത് :സി.കെ. ശശി ചാത്തയില്‍
 
കൃഷിയിലെ അറിവിന്റെ പിന്‍ബലത്തില്‍ പുതിയ വിത്ത് ഉത്പാദിപ്പിച്ച് യുവകര്‍ഷകന്‍. മലപ്പുറം പുലാമന്തോള്‍ തിരുനാരായണപുരം ചോലപ്പറമ്പത്ത് ശശീധരന്‍ ആണ് പുതിയ നെല്‍വിത്തുണ്ടാക്കി മകളുടെ പേര്‍തന്നെ നല്കിയത്. കാര്‍ഷിക ശാസ്ത്രജ്ഞനായിട്ടല്ല തന്റെ കണ്ടെത്തലുകള്‍ എന്നതാണ് ശശിധരനെ വ്യത്യസ്തനാക്കുന്നത്.

പഴയകാല കര്‍ഷകരില്‍നിന്നുള്ള അറിവുകളും തന്റെ നെല്‍കൃഷിയിലെ അറിവും സമന്വയിപ്പിച്ചാണ് പുതിയ കണ്ടുപിടിത്തം നടത്തിയത്. വര്‍ഷങ്ങളായി തന്റെ കൃഷിയിടത്തില്‍ നടത്തിവരുന്ന പരീക്ഷണമാണ് വിജയം കണ്ടത്. ഐശ്വര്യ, ജ്യോതി എന്നീയിനം വിത്തുകളില്‍നിന്നാണ് നൂറുമേനിവിളയുന്ന ഗോപികയുടെ കണ്ടെത്തല്‍. 50 സെന്റ് സ്ഥലത്താണ് പരീക്ഷണ അടിസ്ഥാനത്തില്‍ കൃഷി നടത്തിയത്. ഒരു കതിരില്‍നിന്ന് ശരാശരി 110.140 നെല്‍മണികള്‍ ലഭിക്കുമ്പോള്‍ ഗോപികയില്‍നിന്ന് 160 മുതല്‍ 210 വരെ നെല്‍മണികള്‍ ലഭിക്കുന്നതായി ശശിധരന്‍ പറയുന്നു. സാധാരണവിത്തുകളില്‍ 14 മുതല്‍ 15 വരെ ചെനപ്പുകള്‍ ഉണ്ടാകുമ്പോള്‍ ഗോപികയില്‍ 45 മുതല്‍ 60 വരെ ചെനപ്പുകള്‍ ഉണ്ട്. ഉയരം കുറഞ്ഞതും രോഗപ്രതിരോധശേഷി കൂടുതലുള്ളതുമാണ് ഗോപിക. 110 ദിവസംത്തെ മൂപ്പാണ് ഉള്ളത്. ഉയരം കുറഞ്ഞതിനാല്‍ കാറ്റ് വീഴ്ചയുടെ പ്രശ്‌നവുമില്ല. നെല്ലിന്റെ പരീക്ഷണത്തില്‍ വിജയം കണ്ടതോടെ മഞ്ഞള്‍, ചേന എന്നിവയില്‍ പുതിയ പരീക്ഷണം ആരംഭിച്ചു. നെല്‍കൃഷിക്ക് പുറമെ പച്ചക്കറികള്‍, വിവിധയിനത്തില്‍പ്പെട്ട അമ്പതോളം കോഴികള്‍, താറാവുകള്‍, പശുക്കള്‍ എന്നിവയും വളര്‍ത്തുന്നുണ്ട്. മൊബൈല്‍: 9495344237.

കടപ്പാട് : mathrubhumi - agriculture


No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)