Tuesday, June 12, 2012

തക്കാളി - III
സോളാനേസി (Solanaceae) സസ്യകുടുംബത്തില്‍ പെട്ടതാണ് തക്കാളി.  ടൊമാറ്റോ (Tomato)  എന്ന് ഇംഗ്ലീഷിലും ദന്തശഠം എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്നു.
വിത്ത് പാകി മുളപ്പിച്ചാണ് തക്കാളി കൃഷിക്ക് ഉപയോഗിക്കുന്നത്. കൂടുതല്‍ തൈകള്‍ വേണമെന്നുണ്ടെങ്കില്‍ ഉയര്‍ന്ന തടങ്ങളില്‍ ചാണകപ്പൊടി ചേര്‍ത്ത് ഇളക്കിയ സ്ഥലത്ത് പാകി കിളിര്‍പ്പിച്ചു എടുക്കണം. കിളിര്‍ത്തു ഒരു മാസം പ്രായമായ തൈകള്‍ മാറ്റി നടാവുന്നതാണ്. നല്ല നീര്‍വാര്‍ച്ചയും valakkoorum ulla mannaanu തക്കാളി കൃഷിക്ക് പറ്റിയത് . പുളിരസമുള്ള മണ്ണ് അത്ര നല്ലതല്ല.പുളി മണ്ണില്‍ വളരുന്ന തൈകള്‍ക്ക് ബാക്ടീരിയ മൂലമുള്ള വാട്ടം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.സെപ്തംബര്‍ ഡിസംബര്‍ മാസങ്ങളിലെ കൃഷിയില്‍ നിന്നുമാണ് കൂടുതല്‍ വിളവു ലഭിക്കുന്നത്. തക്കാളിക്ക് കരുത്തു കുറവായതിനാല്‍ താങ്ങ് കൊടുക്കണം. ഇത് വഴി കൂടുതല്‍ വിളവു ലഭിക്കുവാനും, തക്കാളി മണ്ണില്‍ പറ്റി കേടു വരാതെയിരിക്കുവാനും സഹായിക്കുന്നു. ആവശ്യമില്ലെന്ന് തോന്നുന്ന കമ്പുകള്‍ മുറിച്ചു മാറ്റി കൊടുത്താല്‍ നന്നായി തക്കാളി പിടിക്കും. ബാക്ടീരിയല്‍ വാട്ടത്തെ പ്രതിരോധിക്കാനായി നിലമോരുക്കുമ്പോള്‍ കുറച്ചു കുമ്മായം കൂടെ ചേര്‍ക്കേണ്ടതാണ്. വാട്ടത്തെ പ്രതിരോധിക്കാന്‍ ശക്തി എന്നയിനമാണ് നല്ലത്. പുഴു കുത്തിയ കായ്കള്‍ കണ്ടെത്തി നശിപ്പിച്ചു കളയണം. കായ്തുരപ്പന്‍ പുഴുവിന്റെ ഉപദ്രവമുന്ടെങ്കില്‍ മീനെണ്ണ കലര്‍ത്തിയ സോപ്പ് ലായനി തളിച്ചാല്‍ ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്താം. ( അവലംബം : കാര്‍ഷിക കേരളം ) തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. ശരാശരി 21-23 °C താപ നില ഇതിന്‍റെ വളർച്ചയ്ക്ക് അനുയോജ്യമാണ്. 18-27 °C വരെ താപനിലയുള്ള പ്രദേശങ്ങളിൽ തക്കാളി വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തു വരുന്നു. സൂര്യപ്രകാശത്തിന്‍റെ ഏറ്റക്കുറച്ചിലും താപനിലയും ഫലത്തിന്‍റെ ഉത്പാദനത്തേയും പോഷകമൂല്യത്തേയും വർണരൂപവത്കരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. തക്കാളി ഏതാനും വർഷം വരെ വളരുന്ന ചിരസ്ഥായി സസ്യമാണെങ്കിലും കൃഷിചെയ്യുമ്പോൾ വാർഷികസസ്യമായിട്ടാണ് വളർത്തി വരുന്നത്.

വഴുതനവര്‍ഗമായ തക്കാളിയുടെ കൃഷിരീതി വഴുതനക്കും മുളകിനും സമാനമാണ്. 20 ഡിഗ്രി മുതല്‍ 25ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനിലയാണ് കൃഷിക്ക് യോജ്യമായത്. സെപ്തംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ രണ്ടുതവണ കൃഷിയിറക്കാം. കേരള സര്‍വകലാശാല വികസിപ്പിച്ചെടുത്ത അനഘ, ശക്തി, മുക്തി എന്നിവ തക്കാളികൃഷിയിലെ വില്ലനായ വാട്ടരോഗത്തെ ചെറുക്കുന്ന അത്യൂല്പാദനശേഷിയുള്ള ഇനങ്ങളാണ്. നന്നായി കിളച്ച് കല്ലും വേരും നീക്കിയാണ് മണ്ണൊരുക്കേണ്ടത്. ചെടികള്‍ തമ്മില്‍ രണ്ട് അടി അകലം നല്‍കാം. നിരകള്‍ തമ്മില്‍ രണ്ടര അടിയും വേണം. മഴക്കാലവും ഈര്‍പ്പം കൂടുതലുള്ള കാലവും രോഗഭീഷണി ഉയര്‍ത്തും. സെന്‍റൊന്നിന് ഒന്നര കിലോ വേപ്പിന്‍പിണ്ണാക്കും, നൂറുകിലോ കാലിവളവും അടിവളമായി ചേര്‍ക്കണം. പറിച്ച് നട്ട് നല്‍പതാം ദിവസം സൊന്‍റൊന്നിന് ഒരു കിലോ നിലക്കടലപ്പിണ്ണാക്ക് പൊടിച്ച് ചേര്‍ക്കാം. പച്ചച്ചാണകവും പിണ്ണാക്കും പുളിപ്പിച്ച് നേര്‍പ്പിച്ച് ചുവട്ടിലൊഴിക്കുന്നത് വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ചെടി വളരുന്നതിനനുസരിച്ച് കമ്പുകള്‍ നാട്ടി താങ്ങു കൊടുക്കണം. ഒപ്പം തല നുള്ളുകയും വേണം. ഉയരം നിയന്ത്രിക്കാനും ശിഖരങ്ങള്‍ പൊട്ടി കൂടുതല്‍ മുഴുത്ത കായ്കള്‍ ഉണ്ടാവാനും ഇത് വളരെ പ്രയോജനപ്പെടും. കായ് തുരപ്പന്‍, തണ്ടുതുരപ്പന്‍, മുഞ്ഞ, ഇലപ്പേന്‍, ഇലചുരുട്ടി എന്നിവ ചെടികളെ നശിപ്പിക്കും.

മാരകരോഗങ്ങളെ അകറ്റാന്‍ തക്കാളി എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും കുറഞ്ഞവിലയില്‍ ലഭ്യമായതുമായ തക്കാളിക്ക് മാരകരോഗങ്ങളെ അകറ്റാനുള്ള ശേഷിയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇല്ലിനോയ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ബ്രിട്ട് ബര്‍ട്ടണ്‍ ഫ്രീമാന്‍, ക്രിസ്റ്റിന്‍ റീമേര്‍സ് എന്നിവരാണ് പഠനം നടത്തിയത്. തക്കാളി ആന്റിഓക്‌സിഡന്റുകളുടെയും ലൈസോപീനിന്റെയും കലവറയാണെന്ന് പഠനത്തില്‍ വ്യക്തമായി. കാന്‍സര്‍, ഓസ്റ്റിയോ പോറോസിസ്(എല്ല് പൊടിയുന്ന അവസ്ഥ), ഹൃദ്രോഗങ്ങള്‍ എന്നിവയെ തടഞ്ഞുനിര്‍ത്താന്‍ തക്കാളിയില്‍ അടങ്ങിയിട്ടുള്ള വസ്തുക്കള്‍ക്ക് കഴിവുണ്ടത്രെ. പഴങ്ങളിലും പച്ചക്കറികളിലും കാണുന്ന മറ്റ് പോഷകഘടങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി നന്നായി പാചകം ചെയ്ത് കഴിഞ്ഞാലും ശക്തമായി പ്രവര്‍ത്തിക്കാനുള്ള ശേഷി ലൈസോപീനിനുണ്ട്. അമേരിക്കന്‍ ജേണല്‍ ഓഫ് ലൈഫ്‌സ്റ്റൈല്‍ മെഡിസിനില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊളസ്‌ട്രോള്‍ വേണ്ടെങ്കില്‍ തക്കാളി കഴിക്കൂ കൊളസ്‌ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ മരുന്നിന് പകരം പാകം ചെയ്ത തക്കാളി കഴിച്ചുനോക്കൂ. കൊളസ്‌ട്രോളും ബിപിയും കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും തക്കാളിക്ക് ഫുള്‍ മാര്‍ക്കാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്നത്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈസോപിന്‍ എന്ന ചുവപ്പ് നിറമാണ് ഇതിന് നിദാനം.തക്കാളി ദഹനത്തെ ഉണ്ടാക്കുന്നതും കരള്‍, പ്ലീഹ മുതലായവയുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നതും കഫത്തെ ഇളക്കിക്കളയുന്നതും ആരോഗ്യദായകവുമാണ്.  30 ഗ്രാം ചിറ്റമൃത് ചെറുതായരിഞ്ഞ് ചതച്ച് കിഴിയാക്കി കെട്ടി ഒരു ഗ്ലാസ്സ് പാലും രണ്ട് ഗ്ലാസ്സ് വെള്ളവും ചേര്‍ത്ത് കുറുക്കി പാലളവാകുമ്പോള്‍ 3 ഔണ്‍സ് തക്കാളിനീരും ചേര്‍ത്ത് കഴിച്ചാല്‍ രക്തവാതം ശമിക്കും.  തക്കാളി തിന്നതിനു മീതെ പാല് കഴിച്ച് ശീലിച്ചാല്‍ രാത്രിയില്‍ നല്ല ഉറക്കം കിട്ടുകയും ശോധനയും ഉണ്ടാകും.  ഗര്‍ഭിണികള്‍ പതിവായി തക്കാളിനീര് കഴിച്ചാല്‍ അവര്‍ക്കുണ്ടാകുന്ന തളര്‍ച്ച, തലചുറ്റല്‍, വേദന, പല്ലുനോവ്, വയറുവീര്‍ക്കല്‍, മലബന്ധം മുതലായവ ഉണ്ടാവാതിരിക്കുകയും  കുട്ടി ആരോഗ്യമുള്ളതായിത്തീരുകയും ചെയ്യും.  അക്കിക്കറുക പൊടിച്ച് തക്കാളിനീരില്‍ ചേര്‍ത്ത് ലേഹ്യമാക്കി പ്രായമായവര്‍ 5 ഗ്രാം വീതം രാവിലെ കഴിച്ചുകൊണ്ടിരുന്നാല്‍ അപസ്മാരം ശമിക്കും.   ഒരു വയസ്സുള്ള കുട്ടിക്ക് പഴുത്ത തക്കാളി നീര് ഒരു ടീസ്പൂണ്‍ വീതം ദിവസവും 3 നേരം കൊടുക്കുന്നതായാല്‍ ശരീരത്തിന് വളര്‍ച്ചയുണ്ടാകുന്നതാണ്.  ദിവസവും ഓരോ കപ്പ് വീതം തക്കാളിസൂപ്പ് കഴിച്ചാല്‍ ഹൃദ്രോഗബാധ ഉണ്ടാകില്ല.  200 ഗ്രാം തക്കാളി സ്വല്പം പശുവിന്‍ നെയ്യില്‍ വറുത്ത് വെള്ളം ചേര്‍ത്ത് നല്ലൊരു തുണിയില്‍ അരിച്ചെടുത്ത് പഞ്ചസാരയോ ശര്‍ക്കരയോ രുചിക്ക് ചേര്‍ത്ത്  കഴിച്ചാല്‍ നല്ലൊരു പാനീയമാണ്.  തക്കാളിനീരും മധുരനാരങ്ങാനീരും സമം ചേര്‍ത്ത് അരിപ്പൊടിയില്‍ കുഴച്ച് മുഖത്ത് ലേപനം ചെയ്താല്‍ മുഖക്കുരു വരാതിരിക്കുകയും മുഖം അഴകാര്‍ന്നതായിത്തീരുകയും ചെയ്യും.


2 comments:

  1. തക്കാളിയെപ്പറ്റി ഇത്രയും വിവരങ്ങള്‍ കൂടുതലായി തന്നതിന് നന്ദി.വീണ്ടും എഴുതുക

    ReplyDelete
  2. അടുത്ത മാസം നാട്ടില്‍ വരുമ്പോള്‍ കൃഷി സംബന്ധമായി രണ്ട് കാര്യങ്ങള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നു

    1) ടെറസില്‍ ഒരു ഗ്രീന്‍ ഹൗസ് നിര്‍മ്മിച്ച് പത്തോ ഇരുപതോ വലിയ ചെടിച്ചട്ടികളില്‍ അത്യുല്‍‍പാദന ശേഷിയുള്ള തക്കാളിയും മുളകും കൃഷി ചെയ്യുവാന്‍ ആഗ്രഹിക്കുന്നു, ഇതിനാവശ്യമായ മികച്ചയിനം നടീല്‍ വസ്തുക്കള്‍ എവിടെ ലഭിക്കും? ചെലവുകുറച്ച് മികച്ച ഗ്രീന്‍ഹൗസ് നിര്‍മിക്കുന്ന വിദഗ്ധര്‍ കോട്ടയം പരിസരത്ത് ലഭ്യമാണോ?

    2)ധാരാളം വെയില്‍ ലഭിക്കുന്ന ടെറസിന്റെ മറ്റൊരുഭാഗത്ത് പന്തല്‍ കെട്ടി അതില്‍ മൂന്നോ നാലോ മുന്തിരി വള്ളികള്‍ പടര്‍ത്തുവാന്‍ ആഗ്രഹിക്കുന്നു. അതിനായി നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ മികച്ച് ഇനം മുന്തിരി തൈകള്‍ എവിടെ നിന്നു ലഭിക്കും?

    ReplyDelete

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)