സമ്പന്നമായൊരു കാര്‍ഷിക പാരമ്പര്യം കേരളത്തിനുണ്ടായിരുന്നവെന്നതിന് തെളിവാണ് മുമ്പുണ്ടായിരുന്ന വൈവിധ്യമാര്‍ന്ന വിത്തിനങ്ങള്‍. ഓരോ വിത്തും അതാത് പ്രദേശത്തിനും കാലാവസ്ഥക്കും മണ്ണിന്റെ സ്വഭാവത്തിനും അനുസരിച്ച് രൂപപ്പെടുന്നവയായിരുന്നു.
കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ചില വിത്തിനങ്ങള്‍. അന്നച്ചെമ്പ, അരിക്കിനായി, അല്ലിക്കണ്ണന്‍, ആനക്കൊമ്പന്‍, അരുവാക്കാരി, ആര്യന്‍, ഇരിപ്പാല,ഇരിപ്പുചെമ്പ, ഒറ്റല്, മുണ്ടോന്‍, ഓക്കപ്പുഞ്ച, ഓങ്ങന്‍, കുട്ടാടന്‍, ഓടച്ചന്‍, ഓര്‍ക്കഴമ, കട്ടമൂടന്‍. കഴമ, കരിഞ്ചന്‍, കരിഞ്ചിറ്റേനി, കരിയടക്കന്‍, കറുകകുട്ടാടന്‍, കറുത്ത ഇട്ടിക്കണ്ടപ്പന്‍, കറുത്തേനി, കര്‍ത്തരിമൂടന്‍, കവുങ്ങിന്‍പൂത്താട, കീരിക്കണ്ണന്‍, കീരിപ്പല്ലന്‍, കുമ്പ്രോന്‍, കുട്ടാടന്‍, കുട്ടിമൂടന്‍, കുതിര്‍, കുഞ്ഞതികിരാഴി, കുഞ്ഞിനെല്ല്, കുറുക, കുറുറായി, കൊടിയന്‍ ചെമ്പാവ്, കൊളപ്പാല, കൊളുമ്പിച്ചീര, കോഴിവാലന്‍, ചാരചെമ്പാവ്, ചിന്താര്‍മണിയന്‍, ചിറ്റേനി, ചീരച്ചെമ്പ, ചുവന്നതോവ്വന്‍, ചെങ്കഴമ, ചെന്നിനായകം, ചെന്നെല്ല്, ചെറുമണല്‍, ചെറുവെള്ളരി, ചോപ്പുപുഞ്ച, ചോന്നരി, ചോന്നോംപാല, ചോന്നാര്യന്‍, ചോന്നോളി, ചോമാല, തവളക്കണ്ണന്‍, തിരിഞ്ഞവെള്ള, തെക്കന്‍ചീര, തൊണ്ണൂറാന്‍ വിത, നവര, നവരപ്പുഞ്ച, പറമ്പന്‍ തൊവ്വന്‍, പറമ്പും കൊട്ട, പള്ളിയാരല്‍, പുഞ്ചക്കയമ, പൂച്ചെമ്പ, മട്ടച്ചെമ്പ, മരോക്കി, മലയാര്യന്‍, മലോടുമ്പന്‍, മാലക്കാരന്‍, മുക്കുലത്തി,മുണ്ടോക്കണ്ണന്‍, മുണ്ടോക്കുട്ടി, മുണ്ടോമ്പാല, മുത്തുപ്പട്ടസ, മോടോന്‍, വടക്കന്‍, വട്ടന്‍, വട്ടച്ചീര, വരിനെല്ല്, വെട്ടിക്കുട്ടാടന്‍, വെളുത്തഇണ്ടിക്കണ്ടപ്പന്‍, വെളുത്തേനികഴമ, വെള്ളതോവ്വന്‍, വെള്ളക്കോലി, വെള്ളപ്പുഞ്ച, വെള്ളരി, വെള്ളരിമൂടന്‍, വെള്ളമുണ്ട, വൈര, വൃശ്ചികപ്പാണ്ടി, കുഞ്ഞിവിത്ത്, കരിഞ്ചെന്നെല്ല്, ഓലനാരന്‍,വെളിയന്‍, കവുങ്ങിന്‍ പൂത്താട, നാരോന്‍, നഗരി, തൌവ്വന്‍, ചോവാല, പാണ്ടി, മലയുടുമ്പ, ചിതിരത്തണ്ടന്‍,ചൌവ്വരിയന്‍, പാല്‍ക്കണ്ണി ചെന്നെല്ല്, തൊണ്ടന്‍, ജീരകശാല, ഗന്ധകശാല, ഓര്‍ത്തടിയന്‍, നീര്‍ക്കഴമ, വെള്ളരിയന്‍.വെള്ളരി, തവളക്കണ്ണന്‍ , വെട്ടേരി, ചീരോചെമ്പന്‍ , പറമ്പുവട്ടന്‍, രാജക്കഴമ, ചിറ്റേണി, ചേറ്റാടി, മൈസൂരി, ഐശ്വര്യ. മുത്തുവാന്‍, മുണ്ടകന്‍, രാരിയന്‍, തൊണ്ടവെളുത്തോന്‍ , വാനില്‍ കുറുമ, പഞ്ചമുരിക്കന്‍, മേനികഴകന്‍, താളുങ്കന്‍, മണക്കളന്‍, പൊന്നരിയന്‍, കഴമ. ആറുമാസം കൊണ്ട് വിളവെടുപ്പ് നടത്തുന്ന വിത്തിനങ്ങളാണ് തവളക്കണ്ണന്‍, ത്രിവേണി, ചേറ്റാടി എന്നിവ. മലമ്പ്രദേശങ്ങളിലും പറമ്പുകളിലും മാത്രം കൃഷിചെയ്യുന്ന നെല്‍ വിത്താണ് മോടന്‍. പഴയ നെല്ലിനങ്ങള്‍ക്ക് നല്ല ഉല്പാദനശേഷിയുണ്ടായിരുന്നു. അന്നത്തെ കൃഷിക്ക് രാസവളങ്ങള്‍ക്ക് പകരം ജൈവവളങ്ങളാണ് ഉപയോഗിച്ചിരുന്നത്. അതുപോലെ വിത്തിനങ്ങള്‍ക്ക് നല്ല പ്രതിരോധശേഷിയുമുണ്ടായിരുന്നു. വെള്ളം കെട്ടിനില്ക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും ഭൂപ്രദേശങ്ങളെ തട്ടുതട്ടുകളായി തിരിച്ചിരുന്നു. പ്രധാന നെല്‍വിത്തുകള്‍ - ചിത്തിരത്തണ്ടന്‍, വെള്ളരിയന്‍, പാണ്ടി, ഓലനാരന്‍, തൊണ്ടന്‍, വെളിയന്‍, തൗവ്വന്‍. പുതിയ ഇനങ്ങള്‍ അന്നപൂര്‍ണ, രോഹിണി, ത്രവേണി, ജ്യോതി, അഹല്യ, രേവതി, ഉമ, സാഗര, ഐശ്വര്യ,ആതിര, ഐ.ആര്‍. എട്ട, ജയ.
സങ്കരയിനം വിളകള്‍
നെല്ല് - പൊന്നാര്യന്‍, ത്രിവേണി, സുവര്‍ണ, രേഖ, ആതിര, കാര്‍ത്തിക, അന്നപൂര്‍ണ, ഐശ്വര്യ, ജയ, ജ്യോതി.
ഗോതമ്പ് - കല്യാണ്‍, സോന, ഗിരിജ, സോണാലിക. |