ഇന്‍ഷുറന്‍സ് പദ്ധതികള്‍
കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് നടത്തുന്ന വിവിധപദ്ധതികള്‍.
പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്
വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.
കാര്‍ഷിക സംഗമം - 2012
കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.
പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്
ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .
മുരിങ്ങയിലുണ്ട് ഔഷധക്കലവറ
* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.
Wednesday, January 27, 2016
പാലുത്പാദനം കൂട്ടാം
ഡോ. എം. ഗംഗാധരന്‍ നായര്‍
കന്നുകാലി വളര്‍ത്തല്‍ ലാഭകരമാക്കണമെങ്കില്‍ പാലുത്പാദനം കൂട്ടണം. ഇതിന് തീറ്റയില്‍ പോഷകാഹാരങ്ങള്‍ നല്‍കണം. ഇതിന്റെ കുറവുകൊണ്ട് പലരോഗങ്ങളും വരാം.
ഭക്ഷണപദാര്‍ഥങ്ങളില്‍നിന്നാണ് ഊര്‍ജം, പ്രോട്ടീന്‍, മിനറല്‍സ്, വിറ്റാമിനുകള്‍ എന്നിവ ലഭിക്കുന്നത്. ഇതില്‍ ജലാംശം ജൈവപദാര്‍ഥങ്ങള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. കന്നുകുട്ടികളുടെ ശരീരത്തില്‍ 30 ശതമാനവും പ്രായപൂര്‍ത്തിയായവയില്‍ 60 ശതമാനവും കറവപ്പശുക്കളില്‍ 40 ശതമാനവും ജലാംശം ഉണ്ടായിരിക്കണം. ശരീരത്തില്‍ നിന്ന് 10 ശതമാനം ജലാംശം നഷ്ടപ്പെട്ടാല്‍ ക്ഷീണവും വിറയലും ഉണ്ടാകും. ഇവ 10 ദിവസം ജീവിക്കില്ല. പച്ചപ്പുല്ല്, സൈലേജ് എന്നിവയില്‍ നിന്ന് 75 ശതമാനം ജലാംശം ലഭിക്കും.
30 ലിറ്റര്‍ വെള്ളം ഒരു പശുവിന് ദിവസം ആവശ്യമാണ്. കൂടാതെ ഒരു ലിറ്റര്‍ പാലിന് മൂന്നുലിറ്റര്‍ വെള്ളം അധികം നല്‍കണം.
കാര്‍ബോഹൈഡ്രേറ്റ് അരി, ഗോതമ്പ്, തവിട്, മധുരക്കിഴങ്ങ്, പഴങ്ങള്‍, പാല്‍, വിത്തുകള്‍ എന്നിവയില്‍ കൂടി നല്‍കാം. ഊര്‍ജം നല്‍കുന്നതിന് കൊഴുപ്പ് ആവശ്യമാണ്. മീനെണ്ണ നല്‍കുന്നതിലൂടെ കൊഴുപ്പിന്റെ പ്രശ്‌നം പരിഹരിക്കാം.പേശികളുടെയും ആമാശയത്തിലെ ദഹനപ്രക്രിയയ്ക്കും സഹായകമാകുന്നതരത്തില്‍ പച്ചപ്പുല്ല് നല്‍കണം. ഇവയുടെ അഭാവത്തില്‍ ചെനപിടിക്കാന്‍ കാലതാമസം, മദിചക്രം ക്രമമല്ലാതെ വരിക, പ്രസവവിഷമം എന്നിവ ഉണ്ടാകും.
വിറ്റാമിനുകളുടെ കുറവുകൊണ്ട് രോമം പരുക്കനാവുക, തൊലിയില്‍ ശല്‍ക്കങ്ങള്‍ ഉണ്ടാവുക, തൂക്കം കുറയുക, ഉത്പാദനം കുറയുക എന്നിവ ഉണ്ടാകും. പരിഹാരമായി കരള്‍, വെണ്ണ, മീനെണ്ണ എന്നിവ നല്‍കാം.
ശരീരത്തില്‍ മൂന്നു മുതല്‍ അഞ്ചുശതമാനം വരെ ധാതുക്കളാണ്. 80 ശതമാനം അസ്ഥിയിലും 20 ശതമാനം ശരീരകോശങ്ങളിലും. എല്ലിനും പല്ലിനും ഇവ ഉറപ്പ് നല്‍കുന്നു. ക്ഷീരോത്പാദനം, വളര്‍ച്ച, ചലനം ഇവയെ സഹായിക്കുന്നു. കറവപ്പശുക്കള്‍ക്കും ഗര്‍ഭിണികള്‍ക്കും കിടാരികള്‍ക്കും ഇവ ആവശ്യമാണ്. തീറ്റയില്‍ പയര്‍ചെടികള്‍ ഉള്‍പ്പെടുത്താം. കാല്‍സ്യത്തിന്റെ കുറവുകൊണ്ട് വരുന്ന രോഗമാണ് ക്ഷീരസന്നി. അസ്ഥിമൃദുലത ഉണ്ടാകുന്നത് കാല്‍സ്യത്തിന്റെയും ഫോസ്ഫറസിന്റെയും കുറവുകൊണ്ടാണ്.
(ഫോണ്‍: 9947452708. Email: gangadharannair@yahoo.co.in.)
ഉള്ളി കൃഷി ചെയ്യാം
കേരളത്തിലെ സമതലങ്ങളിലും ഉള്ളി വിജയകരമായി കൃഷി ചെയ്യാമെന്ന് കൃഷിയിടപരീക്ഷണം തെളിയിച്ചു. എറണാകുളത്തുള്ള കൃഷിവിജ്ഞാന കേന്ദ്രമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. 'അഗ്രിഫൗണ്ട് ഡാര്‍ക്ക് റെഡ്' എന്ന സവാളയിനം മൂന്നുമാസം കൊണ്ട് വിളവെടുപ്പു പാകമായി. ഒരു ഉള്ളിക്ക് 80 മുതല്‍ 120 ഗ്രാം ഭാരമുണ്ടായിരുന്നു. കൊച്ചിയിലെ വെണ്ണലയില്‍ നടത്തിയ പരീക്ഷണ കൃഷിയില്‍ 5 സെന്റില്‍ നിന്ന് 250 കിലോ ഉള്ളി വിളഞ്ഞു. കേരളത്തിലെ അടുക്കളത്തോട്ടങ്ങളിലും ടെറസുകളിലുമൊക്കെ സവാളയ്ക്കും ഇനി സ്ഥാനം നല്കാമെന്നാണ് വിജ്ഞാനകേന്ദ്രം അറിയിക്കുന്നത്. അധിക വിവരങ്ങള്‍ക്ക് 0484-2277220 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
കാലാവസ്ഥയനുസരിച്ച് നവംബര്‍-ഡിസംബര്‍ മുതല്‍ മാര്‍ച്ച്-ഏപ്രില്‍ വരെയുള്ള സീസണാണ് സവാള കൃഷിക്ക് അനുയോജ്യം. മാത്രമല്ല തുറസായ സ്ഥലവും നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണും സവാളക്ക് അത്യാവശ്യമാണ്. കേരളത്തില്‍ പാലക്കാടും മലപ്പുറത്തും തൃശൂരിലും മറ്റും ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്ന ജില്ലകളാണ് സവാള കൃഷിക്ക് അനുയോജ്യമായി കണ്ടെത്തിയിട്ടുള്ളത്. തൈ മുളപ്പിച്ച് ആറാഴ്ചയാകുമ്പോള്‍ പ്രധാന സ്ഥലത്തേക്ക് പറിച്ചു നടുന്നതാണ് രീതി.
ജൈവ വളം ചേര്‍ത്ത് തയാറാക്കിയ മണ്ണില്‍ സ്യൂഡോമോണസ്, ട്രൈക്കോഡര്‍മ എന്നിവ ചേര്‍ക്കുന്നത് രോഗബാധകള്‍ ഒഴിവാക്കാന്‍ സഹായിക്കും. വാണിജ്യാവശ്യങ്ങള്‍ക്കായി ആവശ്യമെങ്കില്‍ രാസവളവും ചേര്‍ക്കാം. സവാള കൃഷി സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിവരികയാണെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി രഞ്ജന്‍ എസ് കരിപ്പായി പറഞ്ഞു. തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെ തിരുവില്ലാമല, ഇരിങ്ങാലക്കുട, മതിലകം, കൊടുങ്ങല്ലൂര്‍, ആമ്പല്ലൂര്‍, ചാലക്കുടി എന്നിവിടങ്ങളില്‍ നടത്തിയ സവാള കൃഷി വിളവെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്.
പൊതുവെ ഉള്ളി കൃഷി ചെയ്യാത്തവരാണ് കേരളീ യരെങ്കിലും ഉള്ളി കഴിക്കുന്നവരില്‍ മുന്‍ പന്തിക്കാര്‍തന്നെയാണ്. നിത്യാഹാര വസ്തുക്കളിലൊന്നായി ഉള്ളിയും മാറിയിട്ടുണ്ട്. വലിയ ഉള്ളി (സവാള)ക്കാണ് കൂടുതല്‍ പ്രാധാന്യം. ചെറിയ ഉള്ളിയും നിത്യപട്ടികയില്‍ ഉണ്ട്. ഇപ്പോള്‍ വടക്കേ ഇന്ത്യയെ ആശ്രയിച്ചാണ് നാം ഉള്ളി ഉപയോഗിക്കുന്നത്. കേരളത്തില്‍ ഈ കൃഷി വിജയിക്കുമെന്നാണ് പാലക്കാടും എറണാകുളത്തുമെല്ലാം നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുള്ളത്.
കേരളത്തില്‍ പൊതുവെ തണുപ്പ് കൂടുതലുള്ളതും കഠിനമഴക്കാലത്തിനുശേഷമുള്ള കാലാവസ്ഥാ സമയത്താണ് ഉള്ളിക്കൃഷിക്ക് യോജിച്ചത്. ആഗസ്ത്-സെപ്തംബറില്‍ വിളവിറക്കി ഒക്ടോബര്‍മുതല്‍ ഡിസംബര്‍-ജനുവരിവരെയുള്ള തണുപ്പ് കാലാവസ്ഥയാണ് ഉള്ളിക്ക് ഏറ്റവും അനുയോജ്യമായത്. ചെറിയ ഉള്ളിക്കും വലിയ ഉളിക്കും ഇത് ബാധകമാണ്. വലിയ ഉള്ളിക്കൃഷിവളക്കൂറുള്ള നീര്‍വാര്‍ച്ചാ സൗകര്യമുള്ള, സൂര്യപ്രകാശലഭ്യതയുള്ള ഇടമാണ് വേണ്ടത്്. ആദ്യം നേഴ്സറികളില്‍ വിത്തുപാകി തൈകള്‍ ഉണ്ടാക്കി പറിച്ചുനട്ടാണ് കൃഷിചെയ്യേണ്ടത്. നേഴ്സറിക്കായി മണ്ണ് കിളച്ച് പരുവപ്പെടുത്തി കാലിവളവും കുമ്മായവും ചേര്‍ത്തുവയ്ക്കണം. സെന്റിന് 100 കി.ഗ്രാം കാലിവളവും രണ്ടു കി.ഗ്രാം കുമ്മായവുമാവാം. 750 സെ. മീ. നീളം 100 സെ.മീ. വീതി 15 സെ. മീ. ഉയരവുമുള്ള ബെഡുകള്‍ എടുത്ത് അതില്‍ വരിവരിയായി ഉള്ളിവിത്ത് പാകാം.
ആര്‍ക്ക കല്യാണ്‍ എന്ന ഇനമാണ് കേരളത്തിനു പറ്റിയത്. പാകി 6-8 ആഴ്ചയ്ക്കുശേഷം തൈകള്‍ പറിച്ചുനടാം. പ്രധാന കൃഷിയിടം കിളച്ച് കാലിവളം ചേര്‍ത്തശേഷം 15 സെ. മീ. അകലത്തില്‍ വാരങ്ങള്‍ എടുത്ത് 10 സെ. മീ. അകലത്തില്‍ തൈകള്‍ നടാം. നട്ടശേഷം ഉടന്‍ നച്ചുകൊടുക്കേണ്ടതുണ്ട്. നടുമ്പോള്‍ അടിവളമായി രാസവളം ചേര്‍ക്കുന്നതില്‍ തെറ്റില്ല. 600 ഗ്രാം യൂറിയ, ഒരു കി.ഗ്രാം രാജ്ഫോസ്, 500 ഗ്രാം മ്യൂററ്റ് ഓഫ് പൊട്ടാഷ് എന്നിവ നടുന്നസമയം അടിവളമായി ചേര്‍ക്കുക. ആറ് ആഴ്ചയ്ക്കുശേഷം 600 ഗ്രാം യൂറിയ ചേര്‍ക്കാം. ബയോഗ്യാസ് സ്ലറി ഏറ്റവും അനുയോജ്യമാണ്. മൂപ്പെത്തുമ്പോള്‍ ഇലകള്‍ ഉണങ്ങിയിരിക്കും. ഈ സമയം മണ്ണ് ഉണങ്ങാതിരിക്കാന്‍ നയ്ക്കുന്നത് നല്ലതാണ് (140 ദിവസമാണ് മൂപ്പ്). പറിച്ചെടുത്ത ഉള്ളി ഉണങ്ങിയ ഇലയോടുകൂടിത്തന്നെ ഉണക്കാം. ജൈവരീതിയിലും കൃഷിചെയ്യാം. ചെറിയ ഉള്ളിചെറിയ ഉള്ളിക്കും കൃഷിമുറ ഇതുതന്നെ. നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന ചുവന്ന ഉള്ളിതന്നെ വിത്തായി ഉപയോഗിക്കാം. ഒരു സെ. 600 ഗ്രാം വിത്ത് മതിയാകും. ഒരു കി.ഗ്രാം വിത്ത് നട്ടാല്‍ 10 കി.ഗ്രാം ഉള്ളി ലഭിക്കും. അടിവളമായി കാലിവളം ഇട്ട് മണ്ണിളക്കി വാരങ്ങള്‍ (ഒരടിവീതി) എടുക്കുക. ഇതില്‍ 15 സെ. മീ. അകലത്തില്‍ വാരങ്ങളായി ഉള്ളി നടാം. നട്ട് 75 ദിവസം ആകുമ്പോള്‍ വിളവെടുക്കാം. ഈ രീതിയില്‍ നമുക്കും ഉള്ളിക്കൃഷി ആരംഭിക്കാവുന്നതാണ്.
കേരളീയരുടെ ഭക്ഷണത്തിന് പ്രധാന പങ്കുവഹിക്കുന്ന സവാളക്ക് അന്യ സംസ്ഥാനങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാല്‍ സവാള കേരളത്തില്‍ വിളയുന്നതോടെ കൂടിയ വില കൊടുത്ത് വാങ്ങേണ്ട ഗതികേട് വരില്ലെന്നാണ് വിലയിരുത്തല്‍.