ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Saturday, December 22, 2012

പൊതു സ്ഥലങ്ങളിലും വീട്ടുവളപ്പിലും നട്ടുവളര്‍ത്താവുന്ന വൃക്ഷങ്ങള്‍











കടപ്പാട് : തണല്‍മരം

കരിനൊച്ചി


Botanical name     :  vitex negundo
Family               : verbenaceae
Sanskrit name       : sindhuvaara, neela manjari, indraanika
English name         : five leaved chaste tree /

Willow-leaved justicia
ബംഗാൾ, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ കരിനൊച്ചി
. ഔഷധഗുണത്തിനോടൊപ്പം വിശ്വാസങ്ങളുടെ പരിവേഷവുമുള്ള ഒരു ചെറുമരമാണ് കരിനൊച്ചി. വേദനസംഹാരിയായി ഉപയോഗിക്കാവുന്ന ഒരു ഔഷധം കൂടിയാണിത്. പുഷ്പത്തിന്റേയും ഇലയുടെ നിറത്തെ ആധാരമാക്കിയും കരിനൊച്ചി, വെള്ളനൊച്ചി (ശാസ്ത്രീയനാമം: Vitex trifolia), ആറ്റുനൊച്ചി (ശാസ്ത്രീയനാമം: Vitex leucoxylon) എന്നിങ്ങനെ നൊച്ചിയെ മൂന്നായി തരം തിരിക്കാവുന്നതാണ്‌..

*പേരുകൾ

സംസ്കൃതം :- നിർഗ്ഗുണ്ടി, സിന്ധുവാര:, നീലമഞ്ജരി, ഇന്ദ്രസുരസ:, ഇന്ദ്രാണികാ, ഭൂതകേശി, നീലികാ
ഹിന്ദി :- സംഹാലു
ഗുജറാത്തി :- നാഗഡോ
ബംഗാളി :- നിശിന്ദാ
തമിഴ് :- നൊച്ചി
തെലുഗു :- നേല്ലാവാവിലി



രസം  : കടു തിക്ത കഷായം
ഗുണം  : ലഘു രൂക്ഷം
വീര്യം  : ഉഷ്ണം

വാത രോഗങ്ങള്‍ക്ക് ഫലപ്രദമാണ്. ആര്ത്രൈടിസ്, നീര്
ആര്ത്രൈടിസ് കാരണം ഉണ്ടാകുന്ന മുതുകു വേദന,
അജീര്‍ണ്ണം, വയറു വേദന, പുളിച്ചു തികട്ടല്‍, അതിസാരം,
മുറിവുകള്‍, വ്രണങ്ങള്‍, ചുമ, മലേറിയ, രക്ത ശ്രാവത്തോട്‌
കൂടിയ അര്‍ശസ്, കുഷ്ടം , ഇവയില്‍ ഫലപ്രദമാണ്.

ഇതിന്റെ ഇല കഷണങ്ങളാക്കി അരിഞ്ഞു തുണിയില്‍ കെട്ടി
ചൂടാക്കി കിഴി വെച്ചാല്‍ വാത രോഗത്താലുണ്ടാകുന്ന വേദന,
ആര്ത്രൈടിസ്, നീര്‍ക്കെട്ട്, ഇവയില്‍ ഫലപ്രദമാണ്.

ഇരുപതു മുതല്‍ മുപ്പതു മില്ലി വരെ ഇലയുടെ നീര്
സമഭാഗം ഗോ മൂത്രവും ചേര്‍ത്ത് അതിരാവിലെ കഴിച്ചാല്‍
പ്ലീഹ രോഗങ്ങള്‍ ശമിക്കും.ഇല അരച്ചു പ്ലീഹ
സ്ഥിതി ചെയ്യുന്ന ഭാഗത്തിന് പുറത്തു പുരട്ടുകയും ചെയ്യാം.

വേര് കഷായം വെച്ച് കഴിച്ചാല്‍ വാത രോഗങ്ങള്‍, വയറു വേദന,
മൂത്ര നാളത്തിനുണ്ടാകുന്ന  പുകച്ചില്‍, വിര ശല്യം ഇവ ശമിക്കും.

ഇലയുടെ നീര് ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍
കഴുത്തിന്‌ ചുറ്റും ഉണ്ടാകുന്ന നീര് ശമിക്കും.

തല വേദന, സൈനസൈടിസ് ഇവയില്‍ ഇതിന്റെ
ഇല കൊണ്ടുണ്ടാക്കുന്ന തലയിണ ഉപയോഗിച്ചാല്‍ ശമനം കിട്ടും.
കടപ്പാട് : കാര്‍ഷികകേരളം ,വിക്കി , ബ്ലോഗ്

ജൈവ കീടനാശിനിയായി തുളസി

തുളസി കൊണ്ട്‌ ചില ഒറ്റമൂലികള്‍
വി.എം കുട്ടി

മനുഷ്യനാവശ്യമായ നിരവധി ഔഷധ മൂല്യങ്ങള്‍ തുളസിയിലുണ്ട്‌. തുളസിയില്ലാത്ത്‌ വീടിന്‌ ഐശ്വര്യമില്ലെന്ന്‌ പണ്ടുള്ളവര്‍ പറഞ്ഞിരുന്നു.
നല്ലൊരു അണുനാശിനി, ആന്റി ഓക്‌സിഡന്റ്‌ എന്നീ നിലകളില്‍ തുളസി ഉപയോഗിക്കാം.
·         മുഖത്ത്‌ തിളക്കം കിട്ടുന്നതിന്‌:- ഒരു ടീസ്‌പൂണ്‍ തുളസിനീര്‌ ഒരു സ്‌പൂണ്‍ തേന്‍ ചേര്‍ത്ത്‌ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുക. വിളര്‍ച്ച മാറി രക്തപ്രസാദം നേടാം. തുളസിയില ഉണക്കി പൊടിച്ച്‌ പനിനീരില്‍ കലര്‍ത്തി ദിവസേന മുഖത്തിടുന്നത്‌ മുഖകാന്തി വര്‍ധിപ്പിക്കുന്നു.
·         ജലദോഷത്തിന്‌: തുളസിയില, ഉള്ളി, കുടംപുളി, കുരുമുളക്‌ ഇവ വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ ചൂട്‌ കുറയുമ്പോള്‍ കുറേശ്ശെ കഴിക്കുക.
  
·        തുളസിയില കഷായം വെച്ച്‌ കവിള്‍ കൊണ്ടാല്‍ വായ്‌നാറ്റത്തിന്‌ ശമനം കിട്ടും. എക്കിള്‍, ശ്വാസം മുട്ടല്‍ എന്നിവയ്‌ക്കും തുളസിക്കഷായം ഫലപ്രദമാണ്‌.
·        തുളസിയില നീരില്‍ ഏലയ്‌ക്കാ പൊടിച്ചിട്ട്‌ കഴിച്ചാല്‍ ഏതു തരം ഛര്‍ദ്ദിയും നില്‍ക്കും.
  
·        പൂച്ച കടിച്ചാല്‍: തുളസിയിലയും ഉപ്പും വെറ്റിലയും കൂടി അരച്ച്‌ നീരില്‍ പുരട്ടുക.
·         ചെവിവേദനക്ക്‌: കൃഷ്‌ണ തുളസിയുടെ ഇല ചതച്ച്‌ നീര്‌ ചൂടാക്കി ചെവിയില്‍ ഒഴിക്കുക.
·         മുഖക്കുരുവിന്‌: തുളസിയില ഇടിച്ച്‌ പിഴിഞ്ഞ നീര്‌ മുഖത്ത്‌ തേക്കുക.
·        പുഴുക്കടി തടയാന്‍ തുളസിയും ചെറുനാരങ്ങാ നീരും കൂടി അരച്ചു പുരട്ടുക.
·        തലയോട്ടിയിലെ പുഴുക്കടിക്ക്‌ തുളസിനീര്‌ ഇഞ്ചിനീര്‌ എന്നിവ തുല്യ അളവിലെടുത്ത്‌ മിശ്രിതമാക്കി തലയില്‍ പുരട്ടുക.

നല്ലൊരു ജൈവ കീടനാശിനിയായി തുളസിയെ ഉപയോഗപ്പെടുത്താം. ഒരു പിടി തുളസിയില അരച്ചെടുത്ത്‌ ഒരു ചിരട്ടയില്‍ ഇട്ടശേഷം ഉണങ്ങാതിരിക്കുവാന്‍ കുറച്ചുവെള്ളം ചേര്‍ക്കുക. ഇതില്‍ 10 ഗ്രാം ശര്‍ക്കരപ്പൊടി നന്നായി യോജിപ്പിച്ച്‌ ഒരു നുള്ള്‌ ഫുറഡാന്‍ തരി ചേര്‍ത്ത്‌ ഇളക്കണം. പാവലും പടവലവും വളര്‍ത്തുന്ന പന്തലുകളില്‍ ഈ മിശ്രിതം അടങ്ങിയ ചിരട്ട കെട്ടിത്തൂക്കിയാല്‍ കായീച്ചകള്‍ ഈ മിശ്രിതം കുടിച്ചു നശിക്കും. കായീച്ചശല്യം കുറയ്ക്കുവാന്‍ ഏറ്റവും നല്ലതാണ്‌ തുളസിക്കെണി.തുളസി ചതച്ച്‌ വെള്ളം തളിക്കുന്നതും ഉണക്കിയെടുത്ത്‌ പുകയ്ക്കുന്നതും നല്ലതാണ്‌. വീടിനും പരിസരപ്രദേശങ്ങളിലുമായി ഇവ നട്ടുവളര്‍ത്തുന്നത്‌ കൊതുക്‌, മിന്ത്‌ എന്നിവയുടെ ശല്യം കുറയ്ക്കുവാനും അന്തരീക്ഷവായു ശുദ്ധമാകുവാനും ഉപകരിക്കും.സാമാന്യം നല്ലതോതില്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ തുളസി സമൃദ്ധമായി വളരും. ആറാഴ്ച മൂപ്പെത്തിയ ആറ്‌ ഇലകളുള്ള തൈകളാണ്‌ പറിച്ചു നടുന്നതിന്‌ അനുയോജ്യം. ഇവയ്ക്ക്‌ വളമായി ഉണങ്ങിയ കാലിവളം, കമ്പോസ്റ്റ്‌ എന്നിവ ചുവട്ടില്‍ ഇട്ടുകൊടുക്കാം. വേനല്‍ക്കാലങ്ങളില്‍ നനച്ചു കൊടുക്കുകയും വേണം.ലാളിത്യത്തിന്റെയും ശുചിത്വത്തിന്റെ പര്യായം കൂടിയാണ്‌ തുളസി. കേരളത്തിലെ മിക്കവാറും വീട്ടുമുറ്റങ്ങളിലും ഇവ കാണാം. നിരവധി ഇനത്തില്‍ തുളസി കണ്ടുവരുന്നു. കൃഷ്ണതുളസി, രാമതുളസി, വൈകുണ്ഠ തുളസി, കര്‍പ്പൂര തുളസി, വെണ്‍തുളസി, കാട്ടുതുളസി തുടങ്ങിയ വിവിധ ഇനങ്ങളില്‍ ഇവ കണ്ടുവരുന്നു. ഓരോ തുളസിയുടേയും ഇനം അനുസരിച്ച്‌ ഔഷധഗുണങ്ങളില്‍ വ്യത്യാസം ഉണ്ടാവാം.ചര്‍മ സംരക്ഷണരംഗത്തും പേരുകേട്ടതാണ്‌ തുളസി. തുളസിയിലനീരും പച്ചമഞ്ഞളും കൂടി നന്നായി അരച്ചു ശരീരത്തില്‍ പുരട്ടിയശേഷം കുളിക്കുന്നത്‌ സൗന്ദര്യം വര്‍ധിപ്പിക്കുവാന്‍ ഉപകാരപ്രദമാണ്‌.ഗൃഹാങ്കണത്തില്‍ തുളസിത്തറയില്‍ സാധാരണയായി കൃഷ്ണതുളസിയാണ്‌ നടാറുള്ളത്‌. ഇതിന്റെ ശാഖാഗ്രങ്ങളില്‍ പൂങ്കുലകള്‍ കാണപ്പെടുന്നു. പൂക്കള്‍ക്ക്‌ നീലനിറമായിരിക്കും. സസ്യത്തിന്റെ എല്ലാഭാഗങ്ങളിലും ഒരുതരം കര്‍പ്പൂര സദൃശ്യമായ എണ്ണ അടങ്ങിയിട്ടുണ്ട്‌. തുളസിയുടെ ഗന്ധത്തിന്‌ കാരണം ഈ എണ്ണയാണ്‌. ഔഷധ റാണി കൂടിയായ തുളസിയുടെ വേര്‌, ഇല, പൂവ്‌ തുടങ്ങിയ എല്ലാ ഭാഗങ്ങളും ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ്‌. തുളസി ഇലയിട്ട്‌ തിളപ്പിച്ച വെള്ള ത്വക്ക്‌ രോഗങ്ങള്‍ക്ക്‌ ഫലപ്രദമാണ്‌. കൊച്ചുകുട്ടികളെ കുളിപ്പിക്കാനും ഇവ നല്ലതാണ്‌. തുളസി ഇല ഞെരടി ഇട്ട്‌ വെന്ത വെള്ളത്തില്‍ ആവി പിടിച്ചാല്‍ ജലദോഷം, തുമ്മല്‍, മൂക്കടപ്പ്‌, കടുത്ത തലവേദന എന്നിവ മാറിക്കിട്ടാന്‍ ഉപകരിക്കും. മുറിവുകള്‍ മൂലമുള്ള ശരീരത്തിലെ പാടുകള്‍ നീക്കാനും ഇവയ്ക്ക്‌ ശക്തിയുണ്ട്‌.
കൂടുതല്‍ അറിയാന്‍ : തണല്‍ മരം