Tuesday, July 5, 2016

തക്കാളി തന്നെ താരം

തക്കാളി നമുക്ക് വീട്ടില് തന്നെ കൃഷി ചെയ്യാന് സാധിക്കുന്ന പച്ചക്കറിയാണ്. ചെടിച്ചട്ടികളിലും, ചാക്കുകളിലും, ഗ്രോബാഗുകളിലും തക്കാളി കൃഷി ചെയ്യാം. തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. ഉഷ്ണമേഖയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. ജൂണ്, നവംബര് മാസങ്ങളാണ് തക്കാളി കൃഷി ചെയ്യാന് അനുയോജ്യം.

കേരളത്തില് പൊതുവെ കൃഷി ചെയ്യാത്ത ഒരു വിളയാണ് തക്കാളി. അല്പം ശ്രദ്ധവെച്ചാല് പറമ്പിലും മുറ്റത്തും തക്കാളികൃഷി ചെയ്യാവുന്നതാണ്. വിത്ത് പാകി മുളപ്പിച്ചു നട്ടാണ് കൃഷി നടത്തേണ്ടത്. മികച്ചയിനം വിത്തുകള് വേണം കൃഷിക്കായി തിരഞ്ഞെടുക്കാന്. ശക്തി, മുക്തി, അനക്ഷ എന്നീ ഇനങ്ങളില്പെട്ട തക്കാളിയാണ് കൃഷി ചെയ്യാന് നല്ലത്.ബാക്ടീരിയാ വാട്ടമില്ലാത്ത തക്കാളിയിനങ്ങളാണ് ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ.  ഇതില്‍ വാട്ടമുള്ള ഭാഗങ്ങളിലേക്ക് നന്നായിണങ്ങിയതും വലിയ തക്കാളി തരുന്നതുമായ മനുലക്ഷ്മി ഏറ്റവും പുതിയയിനമാണ്. പുസാ റൂബി വേറൊരു നല്ല തക്കാളിയിനമാണ്.  ഇതല്ലാതെ നിരവധി തക്കാളിയിനങ്ങള്‍ ഇന്ന് ലഭ്യമാണ്.രണ്ടരയേക്കറിന് 400 ഗ്രാം തക്കാളി വിത്താവശ്യമാണ്.

നല്ല നീര്വാര്ച്ചയും വളക്കൂറുള്ളതും മണലും കളിമണ്ണും കലര്ന്ന മണ്ണാണ് തക്കാളി കൃഷി ചെയ്യാന് അനുയോജ്യം. പുളിരസമുള്ള മണ്ണില് വളരുന്ന തക്കാളിയില് ബാക്ടീരിയ മൂലം ഉണ്ടാകുന്ന വാട്ടം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാന് ചാരവും മഞ്ഞളും കൂട്ടിക്കലര്ത്തി വിത്ത് പാകാം. കൂടുതല് വേണമെങ്കില് ഉയര്ന്ന തടങ്ങളില് ചാണകപ്പൊടി ചേര്ത്തിളക്കിയ സ്ഥലത്ത് വിത്ത് പാകാം.തക്കാളിയും തവാരണയില്‍ മണ്ണും മണലും കാലിവളവും ചേര്‍ത്തിളത്തിയ ശേഷം വിത്ത് പാകണം.തവാരണയില്‍ ന്യൂഡോമോണാസ് ലായനി ഒഴിച്ചിളക്കിയ ശേഷം വിത്തിട്ടാല്‍ മതി.വിത്തിട്ട്, നനച്ചിടണം. 1 മാസത്തെ പ്രായമുള്ള തക്കാളി തൈകള്‍ പിഴുത് നടണം.ചെടിച്ചട്ടികള്‍, ചാക്കുകള്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തക്കാളിതൈകള്‍ നടാം.  ഗ്രോബാഗുകളില്‍ ചകിരിച്ചോര്‍ നിറച്ചും തൈനടാം.

വലിയ തോതില്‍ തക്കാളി, തൈകള്‍ പറിച്ചു നടുന്നതിനു മുമ്പ് നിലം ശരിയാക്കിയിടണം.നിലത്തില്‍ കുമ്മായമിട്ട്, പുളിപ്പ് കുറയ്ക്കണം. തൈകള്‍ നടുന്നതിനുമുമ്പ് സ്യൂഡോമോണാസ് ലായനി കുഴിയില്‍ ഒഴിച്ചിടണം.തൈകള്‍ നട്ടാല്‍ 3-4 ദിവസം തണല്‍ നല്‍കണം.  ഇതിന് പച്ചിലത്തണ്ട് കുത്തിനിര്‍ത്തിയാല്‍ മതി.തൈകള്‍ നടുമ്പോള്‍ വരികള്‍ തമ്മിലും വരിയിലെ ചെടികള്‍ തമ്മിലും 60 സെ.മീറ്റര്‍ അകലം നല്‍കണം.തക്കാളി ചുവട്ടില്‍ കളനീക്കി മണ്ണിടണം.  ചാഞ്ഞു വീഴാതിരിക്കാന്‍ കമ്പ് നാട്ടി നിര്‍ത്തണം.നല്ല ഉണക്കചാണകം ട്രൈക്കോസെര്‍മം, ഇവചുവട്ടില്‍ ചേര്‍ക്കണം.സ്യൂഡോമോണാസ് ലായനിയില്‍ തക്കാളി തൈകള്‍ വേര് മുക്കിയിട്ട് നടണം.ആവശ്യത്തിന് നന, കപ്പലണ്ടിപ്പിണ്ണാക്ക് പച്ച വെള്ളത്തിലിട്ട് കുതിര്‍ത്തശേഷം ഒഴിച്ചിടണം.ഫിഷ് അമിനോ ആസിഡ് (പഴകിയ മീന്‍കഷണങ്ങള്‍, ശര്‍ക്കരയിലിളക്കി, മണ്‍പാത്രത്തില്‍ സൂക്ഷിച്ചത്) തളിക്കുക.  പഞ്ചഗവ്യം ഉണ്ടാക്കി ചുവട്ടില്‍ ഒഴിച്ചാല്‍ നല്ല വിളവ് കിട്ടും.

തക്കാളി ചെടികളെ ബാധിക്കുന്ന പ്രധാന രോഗങ്ങള് ബാക്ടീരിയ കൊണ്ടുണ്ടാകുന്ന വാട്ടം, ഇലപ്പുള്ളി രോഗം, പുഴുക്കള് എന്നിവയാണ്. ഇതിനെ പ്രതിരോധിക്കാന് വിത്ത് പാകുമ്പോഴും തൈകള് നടുമ്പോഴും കുമ്മായം വിതറുന്നത് നല്ലതാണ്.

നല്ല തക്കാളി വിത്തിനും തക്കാളി തൈകള്‍ക്കും കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ ബന്ധപ്പെടുക. ഇതിനു പുറമെ നല്ല തക്കാളി വിത്തിന് വിളിക്കാവുന്ന ചില നമ്പറുകള്‍ 0487-2370726, 9946105331

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)