ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Sunday, May 12, 2013

കുരുമുളക് മെതിക്കാനും റബ്ബര്‍ ടാപ്പ്‌ചെയ്യാനും യന്ത്രം


രവിയുടെ കാര്ഷികയന്ത്രങ്ങള്

 
കുരുമുളക് മെതിക്കാനും റബ്ബര്‍ ടാപ്പ്‌ചെയ്യാനും രവി യന്ത്രംകണ്ടുപിടിച്ചു. ഏലക്കായ പറിക്കാനും ഏലത്തിന് കുഴിയെടുക്കാനുമുള്ള യന്ത്രത്തിന്റെ രൂപകല്‍പ്പനയിലാണിപ്പോള്‍ രവി.

ഇടുക്കി ചരളങ്ങാനം ഉപ്പുതോട് പാലത്തുംതലക്കല്‍ രവി ബാല്യംമുതല്‍ എന്ത് യന്ത്രം കണ്ടാലും അഴിച്ചുപണിയും. അതുപോലൊരെണ്ണം ഉണ്ടാക്കാനുള്ള പരിശ്രമമാണ് പിന്നീട്. മുരിക്കാശ്ശേരിയില്‍നിന്ന് പ്രീഡിഗ്രി പാസായ രവി പാലാ രാമപുരത്ത് വിവിധ എന്‍ജിനീയറിങ് വര്‍ക്‌ഷോപ്പുകളില്‍ പത്തുപന്ത്രണ്ട് വര്‍ഷത്തോളം പണിയെടുത്തു. വര്‍ക്‌ഷോപ്പ് പണി പഠിച്ചതോടെ '98-ല്‍ മുരിക്കാശ്ശേരിയില്‍ ഔര്‍ എന്‍ജിനീയറിങ് വര്‍ക്‌ഷോപ്പ് തുടങ്ങി. ഗ്രില്‍, ഗേറ്റ്, ഷട്ടര്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനേക്കാള്‍ കര്‍ഷകര്‍ക്കാവശ്യമായ മണ്‍വെട്ടി, ഏണി, ഉന്തുവണ്ടി, ഇരുമ്പുചൂല്‍ തുടങ്ങിയവ അതിവേഗം ഉണ്ടാക്കിക്കൊടുക്കുന്നതിലായിരുന്നു കമ്പം.

അങ്ങനെയിരിക്കെയാണ് കുരുമുളകുകൃഷി മേഖലയായ മുരിക്കാശ്ശേരിയില്‍ പണിക്ക് ആളെ കിട്ടാതായത്. പറിച്ചെടുക്കുന്ന കുരുമുളക് മെതിക്കാനൊരു യന്ത്രം എന്ന ആശയം ഉണ്ടാകുന്നതങ്ങനെ. സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അവര്‍ നിരുത്സാഹപ്പെടുത്തിയതോടെ വാശിയായി. പറഞ്ഞ കാരണം കുരുമുളക് ചതഞ്ഞരഞ്ഞ് പോകുമെന്നതായിരുന്നു. അര അല്ലെങ്കില്‍ ഒരു കുതിരശക്തിയുള്ള മോട്ടോര്‍, കുരുമുളക് ഇടാന്‍ ഒരു ഫര്‍ണസ് ഇത്രയുമാണ് യന്ത്രഭാഗം. യന്ത്രം കുരുമുളക് മെതിച്ച് ഒറ്റക്കുരുമുളകാക്കി അരിപ്പയിലൂടെ താഴെ ഫ്രെയിമില്‍ തട്ടും.

ഈ മെതിയന്ത്രം ഇപ്പോള്‍ വീണ്ടും രൂപകല്‍പ്പനചെയ്ത് ഗ്രാമ്പൂപോലുള്ള സുഗന്ധവ്യഞ്ജനങ്ങള്‍വരെ മെതിക്കാമെന്നായി. ഒരു അഡീഷണല്‍ ഫിറ്റിങ് പിടിപ്പിച്ചാല്‍ ഏലക്ക പോളിഷ് ചെയ്‌തെടുക്കാനുള്ള യന്ത്രമാക്കി മാറ്റാം. വെള്ളക്കുരുമുളക് ഉണ്ടാക്കാനായി തൊലി ഉരിഞ്ഞെടുക്കാനും ഈ യന്ത്രത്തെ മാറ്റിയിട്ടുണ്ട്.

യന്ത്രം മോട്ടോറിന്റെ സഹായമില്ലാതെ കൈകൊണ്ടും പ്രവര്‍ത്തിപ്പിക്കാം. മണിക്കൂറില്‍ 300 കിലോഗ്രാം കുരുമുളക് മെതിച്ച് 95 ശതമാനം തിരികളും മണികളുമാക്കി മാറ്റാമെന്ന് രവി അവകാശപ്പെടുന്നു. ഒപ്പം ഗുണഭോക്താക്കളുടെ സാക്ഷ്യവും. 'അനോറ പെപ്പര്‍ ത്രെഷര്‍' എന്ന പേരിന് 2010-ല്‍ പേറ്റന്റും ലഭിച്ചു.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് അഞ്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ടാപ്പിങ് യന്ത്രം രവി വികസിപ്പിച്ചു. ചെലവുകുറഞ്ഞതും റബ്ബര്‍മരത്തിന്റെ പട്ട കേടുകൂടാതെ ഒരേരീതിയില്‍ ചീകി പാലെടുക്കാവുന്നതുമായ യന്ത്രം ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടികള്‍ക്കുപോലും ടാപ്പുചെയ്യാനാകും. പാല്‍ നഷ്ടമാകുമെന്നോ മരം കേടാകുമെന്നോ ഭയവും വേണ്ട- രവി ഉറപ്പ് നല്‍കുന്നു.
കര്‍ഷകന്‍കൂടിയായ രവി ഐ.ആര്‍.ഐ. 105 ഇനം കൃഷി ചെയ്യുന്നു. 15 ഷീറ്റ് ലഭിക്കും. 300 ചുവട് കുരുമുളകില്‍നിന്ന് 250 കിലോ കുരുമുളക് കിട്ടും. 40 കിലോ കൊക്കോയും ഉത്പാദിപ്പിക്കുന്നു.

ഏലക്കായ പറിച്ചെടുക്കാനുള്ള യന്ത്രവും ഏലത്തിന് കുഴിയെടുക്കുന്നതിനുള്ള യന്ത്രങ്ങളുമാണ് തന്റെ അടുത്ത ആശയങ്ങളെന്ന് രവി പറഞ്ഞു. ഭാര്യ കട്ടപ്പന പുലിക്കുന്നു മുകളേല്‍ ഗീതയും മക്കളായ രവീണ ആര്‍. ആചാര്യയും ആദിത്യദേവ് ആര്‍. ആചാര്യയും രവിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. ഇവരുടെ പ്രചോദനത്തില്‍ ചെലവുകുറഞ്ഞ രീതിയില്‍ ജാതിക്ക, കുടംപുളി, ഗ്രാമ്പു, തേങ്ങ തുടങ്ങിയവ ഒരുമിച്ച് ഉണക്കാന്‍ കഴിയുന്ന യന്ത്രവും രവി രൂപകല്‍പ്പനചെയ്തിട്ടുണ്ട്.

രവിയുടെ യന്ത്രങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ ഫോണ്‍: 04868-263210, 9495127730.


ഡോ. വി. ശ്രീകുമാര്‍


 

Monday, April 15, 2013

വെറ്ററിനറി സര്‍വകലാശാല പ്രസിദ്ധീകരണങ്ങള്‍ ലഭിക്കാന്‍



വെറ്ററിനറി സര്‍വകലാശാലയുടെ പ്രസിദ്ധീകരണങ്ങള്‍ തപാലില്‍ ലഭിക്കുമോ ?

വെറ്ററിനറി സര്‍വകലാശാല പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങള്‍ തപാലില്‍ ലഭിക്കാന്‍ പുസ്തകത്തിന്റെ വിലയോടൊപ്പം 30 രൂപ അധികച്ചാര്‍ജ് ചേര്‍ത്ത് മണിയോര്‍ഡറായി 'ഡയറക്ടര്‍, എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം, വെറ്ററിനറി സര്‍വകലാശാല, മണ്ണുത്തി, തൃശ്ശൂര്‍-680651 എന്ന വിലാസത്തില്‍ അയയ്ക്കണം. ആട് വളര്‍ത്തല്‍-60 രൂപ, മുയല്‍ വളര്‍ത്തല്‍-60 രൂപ, ഭക്ഷ്യസുരക്ഷയും മൃഗസംരക്ഷണവും-70 രൂപ, പശുവളര്‍ത്തല്‍- 50 രൂപ എന്നിങ്ങനെയാണ് അടുത്തയിടെ ഇറങ്ങിയ പ്രസിദ്ധീകരണങ്ങളുടെ വില.


Wednesday, April 10, 2013

വിഷു ആശംസകള്‍

May the Lord's blessing bring peace & prosperity to your heart & home !!...
സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വിഷു ആശംസകള്‍ നേരുന്നു ..