ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Showing posts with label മുള്ളങ്കി. Show all posts
Showing posts with label മുള്ളങ്കി. Show all posts

Monday, January 9, 2012

മുള്ളങ്കി

 മുള്ളങ്കി
ശാസ്ത്രീയ നാമം:
ഇനങ്ങള്‍: പുസദേശി, പുസചേട്‌കി, ജാപ്പനീസ്‌ വൈറ്റ്‌, പഞ്ചാബ്‌ സഫേദ്‌, അര്‍ക്ക നിശാന്ത്‌ (റസ്റ്റിനു പ്രതിരോധ ശേഷിയുള്ള ഇനം), വൈറ്റ്‌ ഐസിക്കിള്‍, സ്‌കാര്‍ലെറ്റ്‌ ഗ്ലോബ്‌, പുസഹിമാനി.
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നീര്‍വാര്‍ച്ചയുള്ള നല്ലവണ്ണം പൊടിയുന്ന മണ്ണാണ്‌ വേരുകളുടെ വളര്‍ച്ചയ്‌ക്ക്‌ നല്ലത്‌. 10 -15 ഡിഗ്രി വരെയാണ്‌ അനുകൂല താപനില.
നടീല്‍ സമയം : ജൂണ്‍ - ജനുവരി
ആവശ്യമായ വിത്ത് : 7-8 കി.ഗ്രാം./ ഹെക്ടര്‍
നടീല്‍ അകലം: 45 സെ.മീ. അകലത്തില്‍ വാരങ്ങളെടുത്ത്‌ വിത്ത്‌ 10 സെ.മീ. അകലത്തിലുള്ള വരികളില്‍ നടാവുന്നതാണ്‌. കട്ട ഉടച്ച്‌ പരുവപ്പെടുത്തിയ മണ്ണില്‍ വാരങ്ങളെടുത്ത്‌ വിത്ത്‌ വിതയ്‌ക്കാം. നന അത്യാവശ്യമാണ്‌.
വളപ്രയോഗം : 20 ടണ്‍ ജൈവവളവും രാസവളവും NPK 75:37.5:75 കി.ഗ്രാം./ ഹെക്ടര്‍ എന്ന അളവിലും നല്‍കേണ്ടതാണ്‌.
കീട നിയന്ത്രണം:
  • ആഫിഡുകള്‍, ഫ്‌ളീബീറ്റില്‍ : പുകയില കഷായം തളിക്കാവുന്നതാണ്‌.
രോഗ നിയന്ത്രണം :
  • വാട്ടം, വെളുത്ത തുരുമ്പ്‌ രോഗം, ഇലപ്പുള്ളി രോഗം: വിത്തു തൈറം എന്ന കുമിള്‍നാശിനി പുരട്ടി നടുന്നതും, മാങ്കോസേബ്‌‌ 2-0.3% തളിക്കുന്നതും ഫലം ചെയ്യും.
വിളവെടുപ്പ്: നട്ട്‌ 25-55 ദിവസത്തിനുള്ളില്‍ ഇനമനുസരിച്ച്‌ വിളവെടുപ്പ്‌ കാലാവധി തുടങ്ങും
വിളവ്: ഹെക്ടറിനു 15-20 ടണ്‍