ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Saturday, July 7, 2018

സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ കാന്താരി

പറമ്പില്‍ ഒരു കാന്താരിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആശ്വസിക്കാം. ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്റെ സൂചനമാത്രം. 

കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍. മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ.

സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്.

കാന്താരി കഴിച്ചാൽ കൊളസ്ട്രോൾ കുറയുമോ?.


______

ഗുണമേന്‍മയുള്ള പച്ചക്കറിത്തൈകള്‍ ഉത്പാദിപ്പിക്കാംവിലകൂടിയ സങ്കരവിത്തുകള്‍ എത്തിയതോടെ ഒന്നു പോലും നഷ്ടപ്പെടാതെ മുളപ്പിച്ചാല്‍ മാത്രമേ കൃഷി ലാഭകരമാകൂ. വിദേശരാജ്യങ്ങളിലെല്ലാം കൃഷിനടത്തുന്നത് തൈ വാങ്ങി വച്ചാണ്. ഓര്‍ഡര്‍ പ്രകാരം തൈകള്‍ ഉത്പാദിപ്പിച്ചു നല്‍കുകയാണ് രീതി. തൈകള്‍ ഉപയോഗിച്ചാല്‍ ഒരുപോലെ വളര്‍ത്തിയെടുക്കാനാവും. വിത്തു മുളച്ച് തൈയാകുന്ന സമയവും ലാഭിക്കാം. രണ്ടാഴ്ചയിലധികം നേരത്തെ കൃഷിയിറക്കാമെന്നത് മറ്റൊരു പ്രത്യേകത. 

പ്രിസിഷന്‍ ഫാമിംഗിലും പോളിഹൗസിലും ഇത്തരത്തില്‍ വളര്‍ത്തി രോഗകീടബാധയില്ലെന്നു തെളിയിച്ച തൈകള്‍ നടുന്നതാണ് ഉത്തമം. ഇത്തരത്തിലുള്ള തൈകള്‍ ഹൈടെക്കായി തന്നെ നമുക്ക് ഉത്പാദിപ്പിക്കാം. ഇതിനായി പ്രോട്രേ തെരഞ്ഞെടുക്കുകയാണ് ആദ്യപടി. 21 ഇഞ്ച് നീളവും 11 ഇഞ്ച് വീതിയിലുമുള്ള പ്രോട്രേയാണ് സാധാരണ ഉപയോഗിക്കുന്നത്. 98, 144, 104 കുഴികളുള്ള പ്രോട്രേകളും പച്ചക്കറി തൈ ഉത്പാദനത്തിന് ഉപയോഗിക്കുന്നു. ഒരിഞ്ച് നീളവും വീതിയും ഒന്നര ഇഞ്ച് താഴ്ചയുമുള്ള കുഴികളുള്ള ട്രേകളാണ് ഉത്തമം. ട്രേയുടെ ഓരോകുഴിയിലും നീര്‍വാര്‍ച്ചയ്ക്കുള്ള സുഷിരങ്ങളുണ്ടാകണം.


വിത്തു പാകല്‍

മിശ്രിതം നിറച്ച ട്രേകളില്‍ ഒരു കുഴിയില്‍ ഒന്നെന്ന അനുപാതത്തില്‍ വേണം വിത്തു പാകാന്‍. വിത്തുകള്‍ നല്ല മുളശേഷിയുള്ളവയായിരിക്കണം. അനുയോജ്യ കാലാവസ്ഥ, ആവശ്യത്തിനു ജലസേചനം, വളപ്രയോഗം, സസ്യസംരക്ഷണം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. രോഗവിമുക്തമായ തൈകള്‍ വേണമെങ്കില്‍ മിശ്രിതം തയാറാക്കല്‍, ട്രേ നിറയ്ക്കല്‍, വിത്തുപാകല്‍ എന്നിവയെല്ലാം പോളിഹൗസിനുള്ളില്‍ ചെയ്യുന്നതാകും ഉത്തമം. 

വളപ്രയോഗം

തൈകള്‍ മുളച്ച് രണ്ടില പ്രായമാകുമ്പോള്‍ വളപ്രയോഗം തുടങ്ങണം. ജലത്തില്‍ ലയിക്കുന്ന വളങ്ങളാണ് ആദ്യം നല്‍കേണ്ടത്. എന്‍പികെ 20:20:20, 19:19:19, എന്നീ രാസവളക്കൂട്ടുകള്‍ ഏതെങ്കിലും ഒന്ന് അഞ്ചു ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ എന്നതോതിലും അഞ്ചു ദിവസം കൂടുമ്പോള്‍ ചെടികളുടെ വളര്‍ച്ചയനുസരിച്ച് 15-20 ഗ്രാം വരെയും നല്‍കാം. തക്കാളി, കാബേജ്, കോളിഫ്‌ളവര്‍, മുളക്, കാപ്‌സിക്കം, വഴുതിന തുടങ്ങിയവയുടെ തൈകള്‍ 20-25 ദിവസം കൊണ്ടും പാവയ്ക്ക, പടവലം, വെള്ളരി, കുമ്പളം, തണ്ണിമത്തന്‍, ചുരയ്ക്ക, പയര്‍ തുടങ്ങിയവയുടെ തൈകള്‍ 15-20 ദിവസങ്ങള്‍ കൊണ്ടും തയാറാക്കാം. തൈകള്‍ പറിച്ചുനടാന്‍ പ്രായമായാല്‍ ജലസേചനവും വളപ്രയോഗവും കുറച്ച് പുറത്തെ കാലാവസ്ഥയില്‍ പിടിച്ചു നില്‍ക്കാന്‍ പര്യാപ്തമാക്കണം. പ്രോട്രേകള്‍ ഇരുമ്പു ടേബിളുകളില്‍ വ്യക്തമായ ഉയരത്തില്‍ സ്ഥാപിക്കാം. 

പോട്ടിംഗ് മിശ്രിതത്തിനു പകരക്കാരന്‍ 

സാധാരണ തൈനടാന്‍ ഉപയോഗിക്കുന്ന മണ്ണുചേര്‍ന്ന പോട്ടിംഗ് മിശ്രിതമല്ല ഹൈടെക് രീതിയില്‍ ഉപയോഗിക്കുക. ഇതില്‍ രോഗകീട മുക്തമായ ചകിരിച്ചോര്‍ കമ്പോസ്റ്റ്, വെര്‍മിക്കുലേറ്റ്, പെര്‍ലൈറ്റ് എന്നിവ 3:1:1 എന്ന അനുപാതത്തിലാണ് ഉപയോഗിക്കുക. മിശ്രിതം വെള്ളം ചേര്‍ത്ത് പുട്ടുപൊടി പരുവത്തിലാക്കിയ ശേഷം ട്രേകളില്‍ നിറയ്ക്കുന്നു. ഈ മിശ്രിതത്തിന് പല ഗുണങ്ങളുണ്ട്. ഭാരം വളരെ കുറവ്്, ജലാംശം നിലനിര്‍ത്താനുള്ള ശേഷി, വെള്ളം വാര്‍ന്നുപോകുന്നതിനുള്ള സൗകര്യം, വേരുകളുടെ വളര്‍ച്ചയ്ക്ക് വായു സഞ്ചാരം, ആഴം, രോഗ കീട മുക്തം എന്നിവയാണ് പ്രധാനം.

പൂവുകളുടെ സൗരഭ്യം നിലനിര്‍ത്തുന്നതിനും വാടാതെ നില്‍ക്കുന്നതിനും

തോട്ടത്തില്‍ നിന്ന് പറിച്ചെടുത്ത പൂക്കള്‍ വാടിപ്പോകാതെ സൂക്ഷിക്കാനുള്ള വഴികള്‍


പറിച്ചെടുത്ത പൂക്കള്‍ പെട്ടെന്ന് വാടിപ്പോകുന്നത് പൂക്കൂട ഒരുക്കുന്ന ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. ചില രാസവസ്തുക്കളുടെ സവിശേഷ ചേരുവ ഉപയോഗിച്ച് പൂക്കള്‍ കേടുകൂടാതെ സൂക്ഷിക്കാം. ഇവയാണ് പുഷ്പ സംരക്ഷകങ്ങള്‍ എന്നറിയപ്പെടുന്നത്. ജൈവികവും പ്രകൃതിദത്തവുമായ ഫ്‌ളോറല്‍ പ്രിസര്‍വേറ്റീവുകള്‍ നിര്‍മിക്കാനുള്ള വഴിയാണ് ഇവിടെ വിവരിക്കുന്നത്. പഞ്ചസാര, നാരങ്ങനീര്, വിനാഗിരി, വേപ്പെണ്ണ എന്നിവയാണ് പ്രകൃതിദത്തമായ ഫ്‌ളോറല്‍ പ്രിസര്‍വേറ്റീവുകള്‍. വിടരാത്ത പൂമൊട്ടുകള്‍ വിടരുന്നതിനും വിടര്‍ന്ന പൂവുകളുടെ സൗരഭ്യം നിലനിര്‍ത്തുന്നതിനും വാടാതെ നില്‍ക്കുന്നതിനും പഞ്ചസാര സഹായിക്കും. നാരങ്ങാനീരില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. വിനാഗിരിയില്‍ അസറ്റിക് ആസിഡും. ഇവ രണ്ടും അമഌഗുണമുള്ളതിനാല്‍ പൂപ്പാത്രത്തിലെ വെള്ളത്തിന്റെ പി.എച്ച് മൂല്യം കുറയ്ക്കുകയും അതിലൂടെ ലവണങ്ങളുടെ ആഗിരണശേഷി അധികരിക്കുകയും ചെയ്യുന്നു. വേപ്പെണ്ണ അണുനാശകമായും പ്രവര്‍ത്തിക്കുന്നു.
Make your own preservative to keep cut flowers fresh longer. Dissolve 3 tablespoons sugar and 2 tablespoons white vinegar per quart (liter) of warm water. When you fill the vase, make sure the cutstems are covered by 3-4 inches (7-10 centimeters) of the prepared water.