ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Showing posts with label റബ്ബര്‍. Show all posts
Showing posts with label റബ്ബര്‍. Show all posts

Wednesday, March 1, 2017

ചൂടിൽ നിന്ന് രക്ഷനേടാൻ റബ്ബറിന് വെള്ള പൂശാം


 ഇത്തവണ വേനല്  രൂക്ഷമായിരിക്കുകയാണ്. സംരക്ഷണനടപടികള്  സ്വീകരിച്ചാല്  ഒരുപരിധിവരെ വേനലിനെ ചെറുക്കാന്  ശേഷിയുള്ള വിളയാണ് റബ്ബര് . സംരക്ഷണനടപടികളില്  പ്രധാനപ്പെട്ട ഒന്നാണ് വെള്ളപൂശല് . തൈ നട്ട് ആദ്യ രണ്ടുവര് ഷങ്ങളില്  തായ്ത്തടിയില്  പച്ചനിറം മാറി തവിട്ടുനിറമായ ഭാഗത്ത് വെള്ളപൂശണം. 
 പിന്നീടുള്ള വര് ഷങ്ങളില്  ഇലച്ചില്  വന്നുമൂടി തായ്ത്തടിയില്  വെയിലടിക്കുന്നില്ലെങ്കില്  വെള്ളപൂശേണ്ടതില്ല. വെളുത്ത പ്രതലങ്ങള്  ചൂട് ആഗിരണം ചെയ്യുന്നത് കുറവായിരിക്കും എന്നതാണ് വെള്ളപൂശുന്നതിന് പിന്നിലെ ശാസ്ത്രം. 
 വെള്ളപൂശുന്നതിനായി ചൈനാക്ലേയോ ചുണ്ണാമ്പോ ഉപയോഗിക്കാം. നീറ്റുകക്ക വാങ്ങി ചൂടുവെള്ളം ഉപയോഗിച്ച് നീറ്റിയെടുത്താല്  നല്ല ചുണ്ണാമ്പു കിട്ടും. ഈ ചുണ്ണാമ്പില്  കുറച്ച് കഞ്ഞിവെള്ളമോ പശയോ (കാര് ഷിക ആവശ്യത്തിനുപയോഗിക്കുന്നത്) ചേര് ത്തുപയോഗിച്ചാല്  ഇടയ്ക്ക് കിട്ടാറുള്ള വേനല് മഴയില്  ചുണ്ണാമ്പ് ഒലിച്ചുപോകാതിരിക്കും. വെള്ളപൂശുന്നതിന് ഉപയോഗിക്കുന്ന ചുണ്ണാമ്പില്  തുരിശ് ചേര് ക്കേണ്ടതില്ല. 
 വെള്ളപൂശുന്നതോടൊപ്പം തൈകളുടെ ചുവട്ടില്  ഉണങ്ങിയ പുല്ലോ ചവറോ ഉപയോഗിച്ച് പുതയിടുന്നത് മണ്ണില് നിന്നുള്ള ജലനഷ്ടം കുറയ്ക്കുന്നതിന് സഹായിക്കും. മാത്രമല്ല, ഇടയ്ക്ക് ലഭിക്കുന്ന വേനല് മഴയിലൂടെ മണ്ണിലുണ്ടാകുന്ന ഈര് പ്പം കുറേനാള്  നിലനില് ക്കുന്നതിനും ഉപകരിക്കും. 
  മണ്ണിലെ ജൈവാംശം കൂടുന്നതിനും പുതയിടല്  നല്ലതാണ്. ടാപ്പുചെയ്യുന്ന മരങ്ങളുടെ വെട്ടുപട്ടയില്  വേനല് ക്കാലത്ത് റബ്ബര് ക്കോട്ടുപോലുള്ള കറുത്തവസ്തുക്കള്  പുരട്ടുന്നത് ഗുണത്തേക്കാള്  ദോഷഫലമേ ഉണ്ടാക്കൂ. തോട്ടത്തിന്റെ അതിരില് , തായ്ത്തടിയില്  വെയിലടിക്കുന്ന മരങ്ങളുടെ മാത്രം വെട്ടുപട്ടയില്  കുറച്ച് ചൈനാക്ലേ പുരട്ടിയാല്  മതി. മറ്റുമരങ്ങളില്  വേനല് ക്കാല സംരക്ഷണത്തിനായി ഒന്നും പുരട്ടേണ്ടതില്ല. 

  അവലംബം   :കെ.കെ. ബെന്നി
കൂടുതല്  വിവരങ്ങള് ക്ക് റബ്ബര്  ബോര് ഡ് കാള്  സെന്റര് . (ഫോണ് : 0481 2576622.) 




Sunday, May 12, 2013

കുരുമുളക് മെതിക്കാനും റബ്ബര്‍ ടാപ്പ്‌ചെയ്യാനും യന്ത്രം


രവിയുടെ കാര്ഷികയന്ത്രങ്ങള്

 
കുരുമുളക് മെതിക്കാനും റബ്ബര്‍ ടാപ്പ്‌ചെയ്യാനും രവി യന്ത്രംകണ്ടുപിടിച്ചു. ഏലക്കായ പറിക്കാനും ഏലത്തിന് കുഴിയെടുക്കാനുമുള്ള യന്ത്രത്തിന്റെ രൂപകല്‍പ്പനയിലാണിപ്പോള്‍ രവി.

ഇടുക്കി ചരളങ്ങാനം ഉപ്പുതോട് പാലത്തുംതലക്കല്‍ രവി ബാല്യംമുതല്‍ എന്ത് യന്ത്രം കണ്ടാലും അഴിച്ചുപണിയും. അതുപോലൊരെണ്ണം ഉണ്ടാക്കാനുള്ള പരിശ്രമമാണ് പിന്നീട്. മുരിക്കാശ്ശേരിയില്‍നിന്ന് പ്രീഡിഗ്രി പാസായ രവി പാലാ രാമപുരത്ത് വിവിധ എന്‍ജിനീയറിങ് വര്‍ക്‌ഷോപ്പുകളില്‍ പത്തുപന്ത്രണ്ട് വര്‍ഷത്തോളം പണിയെടുത്തു. വര്‍ക്‌ഷോപ്പ് പണി പഠിച്ചതോടെ '98-ല്‍ മുരിക്കാശ്ശേരിയില്‍ ഔര്‍ എന്‍ജിനീയറിങ് വര്‍ക്‌ഷോപ്പ് തുടങ്ങി. ഗ്രില്‍, ഗേറ്റ്, ഷട്ടര്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനേക്കാള്‍ കര്‍ഷകര്‍ക്കാവശ്യമായ മണ്‍വെട്ടി, ഏണി, ഉന്തുവണ്ടി, ഇരുമ്പുചൂല്‍ തുടങ്ങിയവ അതിവേഗം ഉണ്ടാക്കിക്കൊടുക്കുന്നതിലായിരുന്നു കമ്പം.

അങ്ങനെയിരിക്കെയാണ് കുരുമുളകുകൃഷി മേഖലയായ മുരിക്കാശ്ശേരിയില്‍ പണിക്ക് ആളെ കിട്ടാതായത്. പറിച്ചെടുക്കുന്ന കുരുമുളക് മെതിക്കാനൊരു യന്ത്രം എന്ന ആശയം ഉണ്ടാകുന്നതങ്ങനെ. സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അവര്‍ നിരുത്സാഹപ്പെടുത്തിയതോടെ വാശിയായി. പറഞ്ഞ കാരണം കുരുമുളക് ചതഞ്ഞരഞ്ഞ് പോകുമെന്നതായിരുന്നു. അര അല്ലെങ്കില്‍ ഒരു കുതിരശക്തിയുള്ള മോട്ടോര്‍, കുരുമുളക് ഇടാന്‍ ഒരു ഫര്‍ണസ് ഇത്രയുമാണ് യന്ത്രഭാഗം. യന്ത്രം കുരുമുളക് മെതിച്ച് ഒറ്റക്കുരുമുളകാക്കി അരിപ്പയിലൂടെ താഴെ ഫ്രെയിമില്‍ തട്ടും.

ഈ മെതിയന്ത്രം ഇപ്പോള്‍ വീണ്ടും രൂപകല്‍പ്പനചെയ്ത് ഗ്രാമ്പൂപോലുള്ള സുഗന്ധവ്യഞ്ജനങ്ങള്‍വരെ മെതിക്കാമെന്നായി. ഒരു അഡീഷണല്‍ ഫിറ്റിങ് പിടിപ്പിച്ചാല്‍ ഏലക്ക പോളിഷ് ചെയ്‌തെടുക്കാനുള്ള യന്ത്രമാക്കി മാറ്റാം. വെള്ളക്കുരുമുളക് ഉണ്ടാക്കാനായി തൊലി ഉരിഞ്ഞെടുക്കാനും ഈ യന്ത്രത്തെ മാറ്റിയിട്ടുണ്ട്.

യന്ത്രം മോട്ടോറിന്റെ സഹായമില്ലാതെ കൈകൊണ്ടും പ്രവര്‍ത്തിപ്പിക്കാം. മണിക്കൂറില്‍ 300 കിലോഗ്രാം കുരുമുളക് മെതിച്ച് 95 ശതമാനം തിരികളും മണികളുമാക്കി മാറ്റാമെന്ന് രവി അവകാശപ്പെടുന്നു. ഒപ്പം ഗുണഭോക്താക്കളുടെ സാക്ഷ്യവും. 'അനോറ പെപ്പര്‍ ത്രെഷര്‍' എന്ന പേരിന് 2010-ല്‍ പേറ്റന്റും ലഭിച്ചു.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് അഞ്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ടാപ്പിങ് യന്ത്രം രവി വികസിപ്പിച്ചു. ചെലവുകുറഞ്ഞതും റബ്ബര്‍മരത്തിന്റെ പട്ട കേടുകൂടാതെ ഒരേരീതിയില്‍ ചീകി പാലെടുക്കാവുന്നതുമായ യന്ത്രം ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടികള്‍ക്കുപോലും ടാപ്പുചെയ്യാനാകും. പാല്‍ നഷ്ടമാകുമെന്നോ മരം കേടാകുമെന്നോ ഭയവും വേണ്ട- രവി ഉറപ്പ് നല്‍കുന്നു.
കര്‍ഷകന്‍കൂടിയായ രവി ഐ.ആര്‍.ഐ. 105 ഇനം കൃഷി ചെയ്യുന്നു. 15 ഷീറ്റ് ലഭിക്കും. 300 ചുവട് കുരുമുളകില്‍നിന്ന് 250 കിലോ കുരുമുളക് കിട്ടും. 40 കിലോ കൊക്കോയും ഉത്പാദിപ്പിക്കുന്നു.

ഏലക്കായ പറിച്ചെടുക്കാനുള്ള യന്ത്രവും ഏലത്തിന് കുഴിയെടുക്കുന്നതിനുള്ള യന്ത്രങ്ങളുമാണ് തന്റെ അടുത്ത ആശയങ്ങളെന്ന് രവി പറഞ്ഞു. ഭാര്യ കട്ടപ്പന പുലിക്കുന്നു മുകളേല്‍ ഗീതയും മക്കളായ രവീണ ആര്‍. ആചാര്യയും ആദിത്യദേവ് ആര്‍. ആചാര്യയും രവിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. ഇവരുടെ പ്രചോദനത്തില്‍ ചെലവുകുറഞ്ഞ രീതിയില്‍ ജാതിക്ക, കുടംപുളി, ഗ്രാമ്പു, തേങ്ങ തുടങ്ങിയവ ഒരുമിച്ച് ഉണക്കാന്‍ കഴിയുന്ന യന്ത്രവും രവി രൂപകല്‍പ്പനചെയ്തിട്ടുണ്ട്.

രവിയുടെ യന്ത്രങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ ഫോണ്‍: 04868-263210, 9495127730.


ഡോ. വി. ശ്രീകുമാര്‍


 

Monday, March 25, 2013

വേനല്‍ച്ചൂടില്‍നിന്ന് റബ്ബര്‍ തൈകളെ രക്ഷിക്കാം

എം.എ.സുധീര്‍ബാബു, പട്ടാമ്പി


വേനല്‍ച്ചൂട് രൂക്ഷമാവുകയാണ്. ചൂടിന്റെ ആഘാതം റബ്ബര്‍ത്തൈകള്‍ക്കും തോട്ടത്തില്‍ നട്ടിരിക്കുന്ന ചെറിയ തൈകള്‍ക്കും പ്രശ്‌നമാണ്. ഇവ ഉണങ്ങി നശിക്കാന്‍ സാധ്യതയുണ്ട്. നഴ്‌സറിയിലെ ചെറുതൈകളില്‍ തണ്ട് മണ്ണുമായി യോജിക്കുന്ന ഭാഗത്താണ് ഉണക്ക് വരുന്നത്.
തണ്ടിനുചുറ്റും ഉണങ്ങുകയും തൈകള്‍ മുഴുവനായി നശിക്കുകയും ചെയ്യും. തൈകള്‍ക്ക് ചുറ്റിലുമുള്ള ഭാഗത്തെ മണ്ണ് ക്രമാതീതമായി ചൂടാകുന്നതിനാലാണ് ചെറിയ തൈകള്‍ ഉണങ്ങുന്നത്.
റബ്ബര്‍ത്തൈകള്‍ക്കുചുറ്റും തടങ്ങളില്‍ ഉണങ്ങിയ ചപ്പുചവറുകളും ഉണക്കയിലയും പുതയിട്ടാല്‍ ഇതിനാശ്വാസം കിട്ടും. തോട്ടപ്പയര്‍, ആഫ്രിക്കന്‍ പായല്‍ എന്നിവ ഇതിന് ഉപയോഗിക്കാം. തോട്ടത്തില്‍ നട്ടിട്ടുള്ള ചെറിയ റബ്ബര്‍ത്തൈകളില്‍ ചുവടുഭാഗത്ത് തെക്കുപടിഞ്ഞാറ് വശത്തോ തെക്കുഭാഗത്തോ ആണ് സാധാരണ ഉണക്കേല്‍ക്കുന്നത്. വെയിലേറ്റാല്‍ തൈകളുടെ അടിവശത്ത് തൊലി ഉണങ്ങുകയും ചിലയവസരത്തില്‍ കറ പൊട്ടിയൊഴുകുകയും ചെയ്യും. ഉണങ്ങിയ തൊലി ത്രികോണാകൃതിയില്‍ തടിയോട് ഒട്ടിയിരിക്കുന്നത് കാണാം.
വേനലാരംഭത്തില്‍ത്തന്നെ തോട്ടത്തിലെ ചെറുതൈകള്‍ക്കുചുവട്ടില്‍ പുതയിടണം. ഉണങ്ങിയ ഇലകള്‍, തോട്ടപ്പയര്‍ എന്നിവ ഉപയോഗിച്ച് പുതയിടുന്നതുവഴി മണ്ണിലെ നനവ് നിലനിര്‍ത്താം. ജൈവാംശംകൂടി മണ്ണിന്റെ വളക്കൂറ് വര്‍ധിക്കും. കളകള്‍ക്ക് വളരാന്‍ പറ്റില്ല. ചെറിയതൈകള്‍ക്ക് മുളയോ ഈറ്റയോ ഉപയോഗിച്ച് തണല്‍ നല്‍കാം. തെങ്ങോല മെടഞ്ഞതും നല്ലതാണ്.
ഒരുവര്‍ഷത്തിലേറെ പ്രായമായ തൈകളുള്ള തോട്ടങ്ങളിലും കൂടത്തൈകള്‍ നട്ടിരിക്കുന്ന തോട്ടങ്ങളിലും തൈകളില്‍ തറനിരപ്പില്‍നിന്ന് തൊലിയില്‍ തവിട്ടുനിറമെത്തിയ ഭാഗംവരെ വെള്ളപൂശുന്നത് ഉത്തമമാണ്. നല്ല കക്കനീറ്റിയ ചുണ്ണാമ്പുതന്നെയാണ് ഉത്തമം. ചുണ്ണാമ്പിനോടുകൂടി തുരിശ് ചേര്‍ക്കേണ്ടതില്ല.
സൂര്യാഘാതമേറ്റാല്‍ തെലിയുണങ്ങും. ഇത്തരം തൈകളില്‍ ഉണങ്ങിയ ഭാഗം നന്നായി ചെത്തി വൃത്തിയാക്കി കുമിള്‍നാശിനി ഉപയോഗിച്ച് നന്നായി കഴുകണം. നന്നായി ഉണങ്ങിയശേഷം വേഗത്തില്‍ റബ്ബര്‍തൊലി വളര്‍ന്നുവരാന്‍ 'റബ്ബര്‍കോട്ട്' പോലെയുള്ള പെട്രോളിയം ഉത്പന്നം പുരട്ടണം. പിന്നീട് വെയിലടിക്കാതിരിക്കാന്‍ ഇതിനുമുകളില്‍ നന്നായി വെള്ളപൂശുകയും വേണം.

കടപ്പാട് : മാതൃഭൂമി കൃഷി

Wednesday, September 26, 2012

റബ്ബര്‍ പ്രതിദിനവിലനിലവാരം



റബ്ബര്‍ വിപണി വിലനിലവാരം റബ്ബര്‍ ബോര്‍ഡിന്‍റെ കണ്ണിലൂടെ ....

............

 
സ്വാഭാവിക റബ്ബറിന്റെ പ്രതിദിനവിലകള്‍ റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ നിന്നുള്ള അന്താരാഷ്ട്ര വിലകള്‍ (സിങ്കപ്പൂര്‍, ബാങ്കോക്ക്, കോലാലമ്പൂര്‍) ആഭ്യന്തരവിലകള്‍ (കോട്ടയം, കൊച്ചി), റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, ഇന്‍ഡ്യന്‍ റബ്ബര്‍ ഡീലേഴ്സ് ഫെഡറേഷന്‍, കമ്മോഡിറ്റി എക്സ്ചേഞ്ച് എന്നീ സൈറ്റകളില്‍ നിന്നും കൂടാതെ മലയാളമനോരമ, മാതൃഭൂമീ എന്നീ പത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വ്യാപാരി വില (ഈ വില റബ്ബര്‍ ബോര്‍ഡ് അംഗീകാരമില്ലാത്തത്) എന്നിവ പ്രസിദ്ധീകിക്കുന്നു.
പ്രതിദിനവിലകള്‍ 2011-12