ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Showing posts with label പ്ലാവ്‌. Show all posts
Showing posts with label പ്ലാവ്‌. Show all posts

Thursday, February 28, 2013

തേനല്ല; ഇത് വര്‍ണവരിക്ക


വര്‍ണവരിക്ക
കൊട്ടാരക്കര: തേന്‍വരിക്ക എന്ന് കേട്ടാലേ നാവില്‍ തേനൂറും. മധുരം കിനിയുന്ന വരിക്കച്ചക്കയ്ക്ക് അസ്തമയ സൂര്യന്റെ നിറംകൂടി ആയാലോ...കാണുന്ന മാത്രയില്‍ തിന്നാന്‍ തോന്നും. കൊട്ടാരക്കര സദാനന്ദപുരത്തുള്ള കാര്‍ഷിക സര്‍വകലാശാലയിലെ കൃഷി ഗവേഷണകേന്ദ്രത്തിലാണ് (എഫ്.എസ്.ആര്‍.എസ്.) നിറവും രുചിയും കലര്‍ന്ന വരിക്കച്ചക്ക വിളയുന്ന പ്ലാവുള്ളത്.
അപൂര്‍വമായ ചെമ്പരത്തി വരിക്ക എന്ന നാടന്‍ പ്ലാവിനത്തില്‍നിന്ന് ഗ്രാഫ്റ്റ് ചെയ്‌തെടുത്ത പുതിയ പ്ലാവിന് 'സിന്ധൂര്‍' എന്നാണ് പേരിട്ടിരിക്കുന്നത്. ഓറഞ്ച് നിറത്തില്‍ മാംസളമായ ചുളകളുള്ള ഈ വരിക്കച്ചക്ക തീന്‍മേശയിലെ ആകര്‍ഷകമായ ഇനമാവുകയാണ്.
തീന്‍മേശയെ അലംകൃതമാക്കുന്ന മധുരമൂറുന്ന വ്യത്യസ്തമായ ചക്കപ്പഴം തേടിയുളള ഗവേഷണം തുടങ്ങിയത് 1994 -95 കാലത്താണ്. കൊല്ലം ജില്ല ഒട്ടാകെ നടത്തിയ സര്‍വേയില്‍ ചിറ്റുമലയിലെ പേരയം പഞ്ചായത്തില്‍നിന്നാണ് നല്ലയിനം ചെമ്പരത്തി വരിക്ക കണ്ടെത്തിയത്. ഇതില്‍നിന്നുള്ള മുകുളങ്ങള്‍ ശേഖരിച്ച് ഗവേഷണകേന്ദ്രത്തിലെ മാതൃസസ്യത്തില്‍ ഗ്രാഫ്റ്റ് ചെയ്തായിരുന്നു പരീക്ഷണം.
അസ്തമയസൂര്യന്റെ നിറവും തേന്‍വരിക്ക തോല്‍ക്കുന്ന രൂചിയുമുള്ള ചുളകളോടു കൂടിയ ചക്കകള്‍ വിളയുന്ന പ്ലാവുകള്‍ ഇവിടെ വളരാന്‍ തുടങ്ങി. ഗ്രാഫ്റ്റിങ് വിജയകരമായതോടെ ഇവിടെനിന്നുളള സിന്ധൂര്‍ തൈകള്‍ തേടി വിദേശികള്‍വരെ എത്താന്‍ തുടങ്ങി. പ്രതിവര്‍ഷം 7,500 തൈകള്‍വരെ ഇവിടെ വിറ്റുപോകുന്നു. ആവശ്യക്കാര്‍ക്ക് കൊടുക്കാനുള്ള തൈകളില്ലെന്നതാണ് വസ്തുത.
നാലുവര്‍ഷത്തിനുള്ളില്‍ കായ്ക്കും. വര്‍ഷം മുഴുവനും ചക്കകള്‍ ലഭിക്കും. അധികം ഉയരത്തില്‍ പോകാതെ പടര്‍ന്ന് വളരുന്നതിനാല്‍ വീട്ടുമുറ്റത്തും വളര്‍ത്താമെന്ന് ഗവേഷണവിഭാഗം മേധാവി ബിനി സാം പറയുന്നു. 20കിലോയിലധികം ഭാരമുളള ചക്കകള്‍ ഉണ്ടാകും. സദാനന്ദപുരത്തെ ഗവേഷണകേന്ദ്രത്തില്‍ മാത്രമാണ് ഇതിന്റെ ഗ്രാഫ്റ്റ് തൈകളുള്ളത്.
കേരളത്തിലാണ് ചക്കപ്പഴം ധാരാളമായി ഉണ്ടാകുന്നതെങ്കിലും തമിഴ്‌നാട്ടിലും മുംബൈയിലുമാണ് ചക്കപ്പഴത്തിന് ഏറെ പ്രിയം. മുംബൈയില്‍ വരിക്കച്ചച്ചയുടെ ഒരു ചുളയ്ക്ക് 20രൂപവരെ വിലയുണ്ട്. വാണിജ്യാടിസ്ഥാനത്തി ല്‍ സിന്ധൂര്‍ പ്ലാവുകള്‍ കൃഷി ചെയ്താല്‍ വലിയ വാണിജ്യസാധ്യതയാണുള്ളതെന്നും ഹോട്ടലുകളിലും വീടുകളിലും തീന്‍മേശയിലെ രുചിയൂറും പഴമായി ഇത് മാറുമെന്നും ഗവേഷകര്‍ പറയുന്നു.
കടപ്പാട് : മാതൃഭൂമി

Monday, January 9, 2012

പ്ലാവ്‌

 പ്ലാവ്‌

ശാസ്ത്രീയ നാമം:
ഇനങ്ങള്‍: മുട്ടം വരിക്ക, സിംഗപ്പൂര്‍
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നീര്‍വാര്‍ച്ചയുള്ള മണ്ണാണ്‌ പ്ലാവു നടാന്‍ അനുയോജ്യം. ഉഷ്‌ണമേഖലാപ്രദേശങ്ങളിലാണ്‌ പ്ലാവ്‌ നന്നായി വളരുന്നത്‌.
നടീല്‍ സമയം : കാലവര്‍ഷത്തിനു മുമ്പാണ്‌ പ്ലാവ്‌ നടുവാന്‍ അനുയോജ്യം.
ആവശ്യമായ വിത്ത് : തൈകളോ/ ഗ്രാഫ്‌റ്റോ നടാനുപയോഗിക്കാം.
നടീല്‍ അകലം: 60 x 60 x 60 സെ.മീ. അളവിലുള്ള കുഴിയില്‍ ഇട്‌ നടാവുന്നതാണ്‌. 12-15 മീറ്റര്‍ അകലം പാലിക്കേണ്ടതാണ്‌.
വളപ്രയോഗം : 10 കി. ജൈവവളം ഒരു കുഴിക്ക്‌ എന്ന രീതിയില്‍ നല്‍കാവുന്നതാണ്‌.
കീട നിയന്ത്രണം: രോഗ നിയന്ത്രണം : വിളവെടുപ്പ്: തൈകള്‍, നട്ട്‌ 8 വര്‍ഷം കൊണ്ട്‌ കായ്‌ഫലം തരുന്നതും, ഗ്രാഫ്‌റ്റ്‌ ചെടികള്‍ നട്ട്‌ 3 വര്‍ഷം കൊണ്ട്‌ കായ്‌ഫലം തരുന്നതായും കാണുന്നു.
വിളവ്: