ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Sunday, March 22, 2015

ഗ്രോബാഗില്‍ നൂറുമേനി വിളയിക്കാന്‍ ?


 
 
ഗ്രോബാഗുകളിലെ കൃഷി ഇപ്പോള്‍ തരംഗമാണ്. വിഷമയമില്ലാത്ത പച്ചക്കറി സ്വന്തമായി കൃഷി ചെയ്തുണ്ടാക്കണം എന്ന മലയാളിയുടെ ആഗ്രഹമാണ് ഈ തരംഗമുണ്ടാക്കിയത്. എന്നാല്‍ പലരും കരുതുന്നത് ഗ്രോബാഗുകളില്‍ വെള്ളം നനക്കുന്നതു കൊണ്ടു മാത്രം നല്ല വിളവു കിട്ടുമെന്നാണ്. ഗ്രോബാഗില്‍ വളര്ത്തുനന്ന ചെടികള്ക്കു വേണ്ടത് പ്രത്യേക പരിചരണമാണ്. ഗ്രോബാഗുപയോഗിച്ചുള്ള കൃഷിയില്‍ ഏറ്റവും മികച്ച വിളവ് നേടാന്‍ ആഗ്രഹിക്കുന്നവര്ക്കാ യി ലളിതമായ ഒരു പദ്ധതിയാണ് ജോണ്‍ ഷെറി തയാറാക്കിയിരിക്കുന്നത്. കൃഷി ഓഫിസര്‍ കൂടിയായ ജോണ്‍ ഷെറി സ്വന്തം വീട്ടുമുകളില്‍ 50 ഗ്രോബാഗുകള്‍ ഉപയോഗിച്ച് തോട്ടമുണ്ടാക്കി മൂന്നുകൊല്ലമായി നടത്തിയ പരീക്ഷണകൃഷിയിലൂടെയാണ് ഈ സിലബസ് തയാറാക്കിയത്. ഗ്രോബാഗില്‍ നൂറുമേനി വിളയിക്കാന്‍ ആഗ്രഹിക്കുന്നവര്ക്ക് ഈ പാഠ്യപദ്ധതി പഠിക്കാന്‍ കൂടാം
എവിടെ കിട്ടും?
കൃഷി ഭവനില്‍ നിന്നും വെജിറ്റബിള്‍ ആന്റ്േ ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്സിചലില്‍ നിന്നും സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും ഗ്രോബാഗുകള്‍ കിട്ടും. പോട്ടിങ്ങ് മിശ്രിതത്തില്‍ തൈ പിടിപ്പിച്ചാണ് ഗ്രോബാഗുകള്‍ നല്കുാന്നത്. കൃഷിഭവനുകളില്‍ നിന്ന് സബ്സിഡിയോടെ വാങ്ങുന്പോള്‍ 25 ഗ്രോബാഗുകള്‍ 500 രൂപക്ക് കിട്ടും. വെജിറ്റബിള്‍ ആന്റ്ട ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്സിനലിന്റെബ ഹരിത നഗരി പദ്ധതി പ്രകാരം 25 ബാഗുകള്ക്ക്ി വില 2500 രൂപയാണ്
മട്ടുപ്പാവില്‍ കൊണ്ടുപോകും മുന്പ്
ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കുന്നത് നന്നല്ല. ആദ്യത്തെ രണ്ടാഴ്ച നേരിട്ട് സൂര്യപ്രകാശം വീഴാത്ത ഭാഗത്ത് ബാഗുകള്‍ സൂക്ഷിക്കണം. തൈകളിലെ വേരുകള്‍ ശരിക്ക് മണ്ണിലുറക്കാന്‍ ഇത് സഹായിക്കും. ഈ സമയത്ത് രണ്ടുനേരം വെള്ളം ഒഴിച്ചാല്‍ മാത്രം മതിയാകും. പ്രത്യേക വളപ്രയോഗം ആവശ്യമില്ല.
മട്ടുപ്പാവില്‍ നിരത്തുന്പോള്‍
ലീക്ക് ഒഴിവാക്കാന്‍ തട്ടില്‍ പെയിന്റ്് ചെയ്യുന്നത് നല്ലതാണ്. ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കരുത്. രണ്ട് ഇഷ്ടികകള്ക്കു മുകളില്‍ വയ്ക്കുന്നതാണ് നല്ലത്. വെള്ളത്തിന്റെ് ഒഴുക്കിന് ഇഷ്ടികകള്‍ തടസ്സമാകുകയും അരുത്. ഇതിനായി ചരിവുള്ള ദിശയിലേക്ക് തിരിച്ചായിരിക്കണം ഇഷ്ടികകള്‍ വയ്ക്കേണ്ടത്. ബാഗുകള്‍ തമ്മില്‍ രണ്ടടി ദൂരവ്യത്യാസം ഉണ്ടാകണം.
ബാഗുകള്‍ വച്ചു കഴിഞ്ഞാല്‍
ചെടികളുടെ ചുവട്ടില്‍ കരിയിലകള്‍ വച്ച് പുതയിടണം. പുതയിടുന്നതിന്റെത ഗുണങ്ങള്‍ പലതാണ്. ചെടിക്കൊഴിക്കുന്ന വെള്ളം ബാഷ്പമായി പോകില്ല. ചെടിയുടെ വളം തിന്നാല്‍ കളകള്‍ വരില്ല. അള്ട്രാട വയലറ്റ് രശ്മികള്‍ മണ്ണില്‍ പതിച്ച് വേരുകള്‍ കേടാകുകയുമില്ല.
എന്താണീ സിലബസ് ?
ഗ്രോബാഗില്‍ ദിവസവും രണ്ടു നേരം വെള്ളമൊഴിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതു കൂടാതെ ചെയ്യേണ്ട കാര്യങ്ങളാണ് ഈ സിലബസില്‍. അതിനായി ആഴ്ചയിലെ ഏഴു ദിവസവും ഉള്പ്പെയടുന്ന കലണ്ടറാണ് ജോണ്‍ ഷെറി തയാറാക്കിയത്.
തിങ്കളാഴ്ച
തിങ്കളാഴ്ചത്തെ താരം ജൈവ വളമാണ്. ഇത് എളുപ്പത്തില്‍ വീട്ടില്ത്തടന്നെ ഉണ്ടാക്കാം.ഈ വളം ഉണ്ടാക്കാന്‍ വെറും നാലു സാധനങ്ങള്‍ മതി. 1. പത്ത് കിലോ പച്ചച്ചാണകം 2.ഒരു കിലോ കപ്പലണ്ടി പിണ്ണാക്ക് 3.ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് 4.ഒരു കിലോ എല്ലു പൊടി ഇവ ചേര്ത്ത്് വെള്ളമോ ഗോമൂത്രമോ ചേര്ത്ത്ി വലിയൊരു പാത്രത്തില്‍ അടച്ചു വയ്ക്കുക. ഓരോ ദിവസവും നന്നായി ഇളക്കിക്കൊടുക്കണം. വളം പുളിക്കുന്നതിന്റെവ നല്ല ഗന്ധം ഉണ്ടാകും. വളം തയാറാകുന്നതിന്റെം സൂചനയാണിത്. നാലു ദിവസം ഇങ്ങനെ സൂക്ഷിക്കണം. നാലാം ദിവസം വളം തയാര്‍
ഈ വളമാണ് തിങ്കളാഴ്ചകളില്‍ ഉപയോഗിക്കേണ്ടത്. ഒരു കപ്പ് വളം പത്ത് കപ്പ് വെള്ളത്തില്‍ ചേര്ത്ത് ചെടിയുടെ ചുവട്ടില്‍ ഒഴിക്കുക. ബാഷ്പീകരിച്ച് വളം നഷ്ടമാകാതിരിക്കാന്‍ വൈകിട്ട് ഒഴിക്കുന്നതാണ് നല്ലത്
ചൊവ്വാഴ്ച
ചൊവ്വാഴ്ച ഒഴിവു ദിവസമാണ്. വെള്ളമൊഴിക്കല്‍ അല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട.
ബുധനാഴ്ച
ബുധനാഴ്ചത്തെ പ്രത്യേകത സ്യൂഡോമോണസ് ഫ്ളൂറസന്സ്് ആണ്. ഇത് ഒരു മിത്ര ബാക്ടീരിയയാണ്. കടകളില്‍ വാങ്ങാന്‍ കിട്ടും. ഒരു കിലോ പൗഡറിന് ഏതാണ്ട് 70 രൂപ വിലവരും. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളുടെ ചുവട്ടില്‍ ഒഴിക്കണം. ദ്രവരൂപത്തിലും സ്യൂഡോമോണസ് ലഭിക്കും. വില 250 ഗ്രാമിന് 90 രൂപ വരും. ദ്രവരൂപത്തിലുള്ള സ്യൂഡോമോണസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ അഞ്ച് മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം. ചെടികളുടെ ആരോഗ്യം കൂട്ടാനും, വേരിന്റെറ വളര്ച്ചള വര്ധിിപ്പിക്കാനും, മണ്ണിലെ മൂലകങ്ങള്‍ വലിച്ചെടുക്കാന്‍ വേരുകള്ക്ക്ച കഴിവു നല്കാിനും സ്യൂഡോമോണസിനാകും. ഇലപ്പുള്ളി രോഗം, വാട്ടുരോഗം, കുമിള്‍ രോഗം എന്നിവയെ ചെറുക്കുകയും ചെയ്യും സ്യൂഡോമോണസ് ഉപയോഗിക്കുന്നതിന് മുന്പ് ഒരു സ്പൂണ്‍ കുമ്മായം ബാഗിനോട് ചേര്ത്ത് വിതറണം. മാസത്തില്‍ ഒരിക്കല്‍ ഇത് ചെയ്താല്‍ മതി.
വ്യാഴാഴ്ച
വ്യാഴാഴ്ച വേപ്പിന്‍ സത്ത് കൊണ്ടുള്ള കീടനാശിനിയാണ് ഉപയോഗിക്കേണ്ടത്. അസാഡിറാക്സിന്‍, നിംബെസിഡിന്‍, ഇക്കോ നീം പ്ലസ് തുടങ്ങിയ പേരില്‍ ഇത് കടകളില്‍ കിട്ടും. 100 മില്ലിക്ക് 50 രൂപക്കടുത്ത് വില വരും. ഇതില്‍ രണ്ട് മില്ലി ഒരു ലിറ്ററില്‍ ചേര്ത്ത് ഇലകളുടെ അടിഭാഗത്ത് തളിക്കുക
വെള്ളിയാഴ്ച
വെള്ളിയാഴ്ച പ്രയോഗിക്കേണ്ടത് ഫിഷ് അമിനോ ആസിഡ് ആണ്. ഇതുണ്ടാക്കാന്‍ ഒരു പാടുമില്ല. ഒരു കിലോ മത്തിയും ഒരു കിലോ ശര്ക്കതരയും ചേര്ത്ത് പാത്രത്തില്‍ നന്നായി അടച്ച് സൂക്ഷിക്കുക. ഇടക്ക് തുറക്കരുത്. 15 ദിവസം കഴിയുന്പോള്‍ വൈനിന്റെഅ മണമുള്ള ദ്രാവകം കാണാം. അരിച്ചെടുത്ത ശേഷം ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് മില്ലി ചേര്ത്ത് തളിക്കുക കീടനിയന്ത്രണത്തിന് ഫിഷ് അമിനോ ആസിഡ് ഫലപ്രദമാണ്. കൂടാതെ പൂക്കളുണ്ടാകാനും ഫലത്തിന് വലിപ്പം, നിറം, മണൡ എന്നിവയുണ്ടാകാനും സഹായിക്കും
ശനിയാഴ്ച
വിശ്രമദിവസമാണ് ശനിയാഴ്ച. വെള്ളം നന മാത്രം മതി
ഞായറാഴ്ച
സിലബസിലെ അവസാന ദിവസമാണ് ഞായര്‍. ഇത് സ്നേഹ ദിവസമാണ്. ചെടികളുമായി സംസാരിക്കാനും സ്നേഹം പങ്കുവയ്ക്കാനും അല്പ സമയം മാറ്റിവയ്ക്കുന്നു. എനിക്ക് നല്ല വിളവ് തരണം , ഞാന്‍ നിന്നെ നന്നായി പരിപാലിക്കാം എന്ന് ചെടികളോട് പറഞ്ഞാല്‍ ഫലമുണ്ടാകുമെന്നാണ് ജോണ്‍ ഷെറി വിശ്വസിക്കുന്നത് ഈ സിലബസില്‍ പറഞ്ഞ വളവും കീടനാശിനികളും ഉണ്ടാക്കാന്‍ 500 രൂപയേ ചിലവു വരൂ. ഈ സിലബസ് കൃത്യമായി പാലിച്ചാല്‍ മികച്ച വിളവെടുപ്പ് ജോണ്‍ ഷെറി ഉറപ്പു തരുന്നു. വീട്ടില്‍ മാത്രമല്ല ജോലി ചെയ്യുന്ന ചൂര്ണിപക്കര കൃഷിഭവനിലും , ചൂര്ണിസക്കര പഞ്ചായത്തിലെ 300 കൃഷിത്തോട്ടങ്ങളിലും ഈ സിലബസ് പ്രയോഗിച്ച് വിജയിപ്പിച്ചുണ്ട്
കൂടുതല്‍ സംശയങ്ങള്ക്ക് ജോണ്‍ ഷെറിയുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ് ജോണ്‍ ഷെറി കൃഷി ഓഫിസര്‍
ചൂര്ണിടക്കര കൃഷി ഭവന്‍ എറണാകുളം ഫോണ്‍ 9447185944

കേരളത്തിലെ തനത് കന്നുകാലി ജനുസ്സുകള്‍

കേരളത്തിലെ തനത് കന്നുകാലി ജനുസ്സുകള്‍


നമ്മുടെ നാട്ടില്‍ വ്യാപകമായി വളര്‍ത്തപ്പെടു വിദേശ-സങ്കരയിനം കന്നുകാലികള്‍ക്ക് പുറമേ ഏകദേശം 34 - ഓളം തനതു കന്നുകാലി വര്‍ഗ്ഗങ്ങള്‍ ഇന്ത്യക്ക് സ്വന്തമായിട്ടുണ്ട് (Bos indicus). ഉയര്‍ന്ന പാലുല്‍പാദനം ലഭിക്കുന്നതിനുവേണ്ടി സങ്കര ഇനങ്ങളെ കൂടുതലായി വളര്‍ത്തിയപ്പോള്‍ നാടന്‍ പശുക്കളെയും നമ്മള്‍ ഉപേക്ഷിച്ചു. കൂടിയ അളവിലുള്ള തീറ്റ, മികച്ച സൗകര്യങ്ങളോടുകൂടിയ തൊഴുത്ത്, മികച്ച വൈദ്യ സഹായങ്ങള്‍ ഇവയൊക്കെ സങ്കര ഇനങ്ങള്‍ക്ക് ആവശ്യമാണെങ്കിലും അവയുടെ ഉയര്‍ന്ന പാലുല്‍പാദനം പ്രതീക്ഷിച്ച് അവരെ നമ്മുടെ കര്‍ഷകര്‍ കൂടുതലായി വളര്‍ത്തുന്നുണ്ട്. സങ്കര ഇനം കന്നുകാലികള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കേരളത്തിലാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ പല തനതു കന്നുകാലികളും വംശനാശഭീഷണി നേരിടുന്നുമുണ്ട്. National Bureau & Animal Genetic Research, Karnal [NBAGR]ന്റെ ലിസ്റ്റില്‍ കേരളത്തിന്റെ തനതു വര്‍ഗ്ഗമായി വെച്ചൂര്‍ പശുക്കളെ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 'കാസര്‍കോട് കുള്ളന്‍' ഇനങ്ങളെ ആ ലിസ്റ്റില്‍ പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

വലിപ്പക്കുറവ് കൂടാതെ കേരളത്തിന്റെ സ്വന്തം പശുക്കള്‍ക്ക് ധാരാളം പ്രത്യേകതകളുണ്ട്. ഇവയ്ക്ക് വളരെ കുറഞ്ഞ അളവിലുള്ള, ലളിതമായ തീറ്റ മാത്രം മതി. ആധുനികവും ചെലവേറിയതുമായ തൊഴുത്തുകളുടെ ആവശ്യവുമില്ല. നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യരാണിവര്‍. ഇവയുടെ രോഗപ്രതിരോധശേഷിയും മികച്ചതാണ്. കുളമ്പു രോഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, അകിടു വീക്കം, തുടങ്ങി സങ്കരയിനം പശുക്കളെ വളര്‍ത്തുന്ന കര്‍ഷകരുടെ ഉറക്കം കെടുത്തുന്ന പലരോഗങ്ങളോടും ഇവയ്ക്ക് നല്ല പ്രതിരോധ ശക്തി ഉണ്ട്. താരതമ്യേന കുറഞ്ഞ അളവിലാണ് പാലുല്‍പാദനം എങ്കിലും ഔഷധമൂല്യമുള്ള ഇവയുടെ പാലിന് സാധാരണ പാലിന്റെ മൂന്നിരട്ടിയോളം വില ലഭിക്കുന്നുണ്ട്. ഇവയുടെ ചാണകം, മൂത്രം ഇവയ്ക്കും ജൈവകര്‍ഷകരുടെ ഇടയില്‍ വലിയ ഡിമാന്‍ഡാണ്. 


1. വെച്ചൂര്‍ പശുക്കള്‍ 16 വയസുള്ള വെച്ചൂര്‍ പശുവും ആറു വയസുള്ള സങ്കര ഇനം പശുവും ഇവ ലോകത്തിലെ ഏറ്റവും ചെറിയ കന്നുകാലി ഇനമാണ്. ഇവയുടെ ഉയരം 85-87 cm, നീളം 124 cm ഉം മാത്രമാണ്. വൈക്കത്തിനടിത്ത വെച്ചൂര്‍ ആണു സ്വദേശം. പ്രതിദിന പാലുല്‍പാദനം 2 1/2 - 3 1/2 ലിറ്റര്‍ ആണ്. പുരാതന കാലം മുതല്‍ക്കു തന്നെ ആയുര്‍വേദ വിധിപ്രകാരമുള്ള ഔഷധങ്ങള്‍ തയ്യാറാക്കുതിന് ഇവയുടെ പാല്‍ ഉപയോഗിക്കുന്നുണ്ട്. അടുത്ത കാലത്തായി നടത്തിയ വിവിധ പഠനങ്ങള്‍ വഴി വെച്ചൂര്‍ പശുവിന്റെ പാലിന്റെ ഔഷധ മൂല്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.  കിടാവിനും, ചെറിയ ഒരു കുടുംബത്തിനും ആവശ്യമായ പാല്‍ ഉല്‍പാദിപ്പിക്കാന്‍ ഒരു വെച്ചൂര്‍ പശുവിന് കഴിയും. പാലിലെ കൊഴുപ്പിന്റെയും മൂലകങ്ങളുടെയും അളവ് മറ്റു പശുക്കളുടെ പാലിനേക്കാള്‍ കൂടുതലാണ്. കൊഴുപ്പു കണങ്ങളുടെ വലിപ്പം കുറവായതിനാല്‍ ദഹനത്തിനും ആഗിരണത്തിനും എളുപ്പമാണ്. അതുകൊണ്ട് വൃദ്ധര്‍, ശിശുക്കള്‍, രോഗികള്‍ എന്നിവര്‍ക്കെല്ലാം ഏറ്റവും അനുയോജ്യമാണ് ഈ പാല്‍. ഇവയുടെ പരിപാലനത്തിന് വലിയ ചിലവില്ല. കുറഞ്ഞ അളവിലുള്ള തീറ്റ മതിയാകും. വലിയ സൗകര്യങ്ങളുള്ള തൊഴുത്തിന്റെയും ആവശ്യമില്ല. 130 kg വരെ തൂക്കം മാത്രമുള്ള ഇവയുടെ പാല്‍ പ്രമേഹം, ഓട്ടിസം, ഹൃദ്രോഗം മുതലായവക്കൊക്കെ മരുന്നായി ഉപയോഗിക്കാമെന്നും അഭിപ്രായങ്ങളുണ്ട്. ഇവരെ കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമാണ്.

2. കാസര്‍കോട് കുള്ളന്‍ പശുക്കള്‍(Kasargode dwarf ) കാസര്‍കോട് കുള്ളന്‍ പശുവും സങ്കര ഇനം പശുവും കാസര്‍കോടിന്റെ മലമ്പ്രദേശങ്ങളാണ് ഈ കുള്ളന്‍ പശുക്കളുടെ സ്വദേശം. ഇവയ്ക്ക് 95 cm ഓളം ഉയരമുണ്ടാകും. വെച്ചൂരിനേക്കാള്‍ അല്‍പം ഉയരം കൂടുതലാണ്. അടുക്കളയില്‍ നിന്നുള്ള അവശിഷ്ടങ്ങളും കരിയിലകളുമൊക്കെ തിന്നു ജീവിക്കുവരാണ് ഇവ. നെല്‍കൃഷിയും, മറ്റു വിളകളൊന്നുമില്ലാത്ത മലമ്പപ്രദേശങ്ങളില്‍ ഇവ സുഖമായി ജീവിക്കും. വൈക്കോല്‍, തീറ്റപ്പുല്‍ മുതലായവയൊന്നും ഇവയ്ക്കാവശ്യമില്ല എതു തന്നെയാണ് അതിനു കരണം. പാലുല്‍പാദനം താരതമ്യേന കുറവാണ്. ഏകദേശം 1-11/2 ലിറ്റര്‍ ആണ് പ്രതിദിന പാലുല്‍പാദനം .കിടാവിനുള്ള പാല്‍ മാത്രമേ മിക്കപ്പോഴും ലഭിക്കാറുള്ളു. എന്നാല്‍ ഇവരുടെ പ്രാധാന്യം ജൈവകൃഷിയിലാണ്. കേരളത്തില്‍ 'സീറോ ബഡ്ജറ്റ് ഫാമിംഗും', ജൈവകൃഷിയും പ്രചാരം നേടുമ്പോള്‍, ഗോമൂത്രം, ചാണകം ഇവ ഒഴിച്ചുകൂടാനാവാതെ വന്നിരിക്കുകയാണ്. അത്തരം കൃഷിക്ക് ഏറ്റവും അനുയോജ്യര്‍ ഇവരാണ്.  ഇവ പ്രധാനമായും കറുപ്പ് നിറമാണ്. ചിലപ്പോള്‍ ചുവപ്പിന്റെ വകഭേദങ്ങളിലും കാണാറുണ്ട് മുഴുവന്‍തൊലിയും ഒരേ നിറത്തിലാണ് സാധാരണ. കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ഏകദേശം 10-11 kg തൂക്കമുണ്ടാകും. മുതിര്‍ന്ന കാളകള്‍ക്ക് 190-200 kg പശുക്കള്‍ക്ക് 140-150 kg തൂക്കമുണ്ടാകും. ഇവയുടെ തൂക്കവും ത്വരിതഗതിയിലുള്ള വളര്‍ച്ചാ നിരക്കും കാരണം മാംസ ഉല്‍പാദനത്തിനും ഉപയോഗിക്കാവുന്നതാണ്. ഇവ മനുഷ്യരുമായി കൂടുതല്‍ ഇണക്കമുള്ളവരാണ്.

3. വടകര ഡ്വാര്‍ഫ് (Vadakara Dwarf ) വംശനാശത്തിന്റെ വക്കിലുള്ള മറ്റൊരു കുള്ളന്‍ ഇനമാണ് വടകര ഡ്വാര്‍ഫ്. ഏകദേശം 100 ല്‍ താഴെ വടകര ഡ്വാര്‍ഫിനെ മാത്രമേ ഈ അടുത്തകാലത്ത് നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു.  ഇവയ്ക്ക് കാസര്‍കോടന്‍ ഡ്വാര്‍ഫിനേക്കാള്‍ അല്‍പം ഉയരം കൂടുതലാണ്. 3-4 ലിറ്റര്‍ വരെ പ്രതിദിന പാലുല്‍പാദനം ഇവയ്ക്കുണ്ട്. ഇവയുടെ പാലും കൊഴുപ്പുകൂടിയതാണ്. രുചിയിലും വ്യത്യാസമുണ്ട്. ഇത്തരം പശുക്കള്‍ക്ക് പച്ചപ്പുല്ലുംപിണ്ണാക്കുമാണ് പ്രധാന ആഹാരം. കാലിത്തീറ്റ വേണമെന്നില്ല. ചാണകം, മൂത്രം എന്നിവ കൃഷിക്ക് ഏറെ ഗുണകരമാണ്. വടകര പശുക്കളുടെ പ്രത്യേകതയായി കണക്കാക്കുന്നത് ഇതൊക്കെയാണ്. ജൈവ കൃഷികാര്‍ക്ക് ഈ പശുക്കളും പ്രിയപ്പെട്ടത് തന്നെ. കോഴിക്കോട് ജില്ലയാണ് ഇവയുടെ സ്വദേശം.

4. ഹൈറേഞ്ച് ഡ്വാര്‍ഫ് (High Range Dwarf) വംശനാശം സംഭവിച്ചു എന്ന് കരുതിയ ഈ ഇനത്തെ ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് 100 cm ഓളം ഉയരവും 90 രാ നീളവും ഉണ്ടാവും. ഇവയ്ക്ക് ചെറിയ ശരീരവും വളരെ ചെറിയ തലയുമായിരിക്കും. മുതുകില്‍ വ്യക്തമായ hump ഉണ്ടായിരിക്കും. ഇവയുടെ ചെവിയും വളരെ ചെറുതാണ്.  ഇവ ചുവപ്പിന്റെ വകഭേദങ്ങളിലോ ചാര നിറത്തിലോ ആണ് സാധാരണ കാണുക. കൊമ്പില്ലാത്ത ഇനമാണ്. ഇവയ്ക്ക് വളരെ ചൂടു കൂടിയ കാലാവസ്ഥയിലും ജീവിക്കാന്‍ സാധിക്കും. പച്ചപുല്ലു മാത്രം തിന്ന് ജീവിക്കുവയാണ് പൊതുവെ. പ്രതിദിനം 21/2 - 3 ലിറ്റര്‍ പാലുല്‍പ്പാദിക്കും. കൊഴുപ്പുകൂടിയതും ഔഷധ ഗുണം നിറഞ്ഞതുമാണ് ഇവയുടെ പാല്‍. ഇവയെ വളര്‍ത്താന്‍ ഒരു കാലിത്തൊഴുത്തിന്റെ പോലും ആവശ്യമില്ല എുള്ളതാണ് രസകരം. ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് പ്രദേശമാണ് ഇവയുടെ സ്വദേശം. ഇവ നല്ല മാംസോല്‍പാദകരാണ്. ഇവയുടെ തീറ്റക്കായി വലിയ മുതല്‍ മുടക്ക് ആവശ്യമില്ലതാനും.
5. ചെറുവള്ളി പശു കറുത്ത നിറവും ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയുള്ള മറ്റൊരിനമാണ് ഇവ. ഈ ഇനത്തില്‍ പെട്ട ശുദ്ധമായ പശുക്കളെ കണ്ടുകിട്ടാന്‍ തന്നെ വളരെ പ്രയാസമാണ്. ഇവയുടെ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കടുത്തുള്ള ചെറുവള്ളി എസ്റ്റേറ്റ് പരിസരത്താണ് ഇവയെ കണ്ടെത്തിയത്. വെച്ചൂര്‍ പശുവിന്റെ തലതൊട്ടമ്മയായ ഡോ. ശോശാമ്മ ഐപ്പിന്റെ അന്വേഷണത്തിലാണ് ഇവയെ കണ്ടെത്തിയത്. വിവിധ നിറങ്ങളില്‍ കാണപ്പെടുന്ന ഇവയില്‍ നല്ല വെള്ളനിറമുള്ളവരുണ്ട്. കറുപ്പ് നിറക്കാരുണ്ട്, തവിട്ടുനിറക്കാരുമുണ്ട്. കൊമ്പ് തീരെ ചെറുതാണ്. സൂചിക്കൊമ്പ്. കൊമ്പില്ലാത്ത മോഴകളുമുണ്ട്. വെച്ചൂര്‍പ്പശുക്കളേക്കാള്‍ അല്പംകൂടി പൊക്കമുള്ള ഇവയുടെ വാല് നിലത്തുമുട്ടും. പ്രത്യേകിച്ച് പശുക്കളില്‍. ദേഹത്ത് വന്നിരിക്കുന്ന കൊതുകിനെയും ഈച്ചയെയുമൊക്കെ അടിച്ചുകൊല്ലാന്‍ പറ്റിയ വാല്. മലമ്പ്രദേശങ്ങളില്‍ ഓടിച്ചാടി നടക്കാന്‍ പാകത്തില്‍ തീരെ ചെറിയ കുളമ്പ്. വിദേശിപ്പശുക്കളില്‍ കണ്ടുവരുന്ന കുളമ്പുദീനമോ അകിടുവീക്കമോ ഇവയില്‍ കാണാറില്ല. രോഗപ്രതിരോധശേഷി വളരെ കൂടുതലാണ്. വെച്ചൂര്‍ പശുക്കളെപ്പോലെ ഇവയ്ക്കും തീറ്റയും കുറച്ചുമതി. അടുക്കളയില്‍ ബാക്കിവരുന്ന പച്ചക്കറി അവശിഷ്ടങ്ങള്‍, അല്പം പുല്ല്, കഞ്ഞിവെള്ളം, കാടിവെള്ളം. തീര്‍ന്നു അവയുടെ മെനു. ശാന്തസ്വഭാവക്കാരാണ് ചെറുവള്ളിക്കാലികള്‍. മറ്റു പശുക്കളില്‍നിന്നും ഇവരെ വ്യത്യസ്തരാക്കുന്നതും ഇവരുടെ കഴുത്തും കഴുത്തിനടിയിലെ താടയുമാണ്. സൗന്ദര്യം തുളുമ്പുന്ന ഇറക്കമുള്ള താടി ആകര്‍ഷകമാണ്.

തയ്യാറാക്കിയത് : - ഡോ. അനുമോള്‍ ജോസഫ് & ഡോ. പി.വി. ട്രീസാമോള്‍.വെറ്ററിനറി കോളേജ്, മണ്ണുത്തി
,...