tag:blogger.com,1999:blog-4471076358705803983.post6400861663550030121..comments2023-05-17T17:14:21.852+05:30Comments on Farm - Green or Myth: മണ്ണിര കമ്പോസ്റ്റ്prabihttp://www.blogger.com/profile/06730054563541535796noreply@blogger.comBlogger2125tag:blogger.com,1999:blog-4471076358705803983.post-90130244279499459312013-05-13T17:46:47.854+05:302013-05-13T17:46:47.854+05:30മണ്ണിന്റെ അമ്ലത കുറയ്ക്കാനുള്ള പ്രകൃതിദത്തമായ ഒരു...മണ്ണിന്റെ അമ്ലത കുറയ്ക്കാനുള്ള പ്രകൃതിദത്തമായ ഒരു മാര്‍ഗംകൂടിയാണ് മണ്ണിര വിസര്‍ജ്യം. ഇത് ചെടികളുടെ ഉല്പാദനശേഷി വര്‍ധിപ്പിച്ചു. പ്രതിരോധശേഷിയുണ്ടാക്കി. കാഫലങ്ങളുടെ സൂക്ഷിപ്പുകാലം കൂട്ടി, രുചിയില്‍ മുന്നിട്ടുനിന്നു. മനുഷ്യരടക്കം എല്ലാ ജീവജാലങ്ങള്‍ക്കും പരിരക്ഷയായി. വസന്തം നിലനിര്‍ത്താനുള്ള പ്രകൃതിയുടെ കൗശലമായി ശാസ്ത്രജ്ഞന്മാര് ഇതിനെ വിലയിരുത്തി.

മണ്ണില്‍ അഴുകി ചേരുന്നവയെല്ലാം മണ്ണിരയ്ക്ക് ഭക്ഷണമാണ്. അടുക്കളയിലേയും പറമ്പിലേയും ജൈവ അവശിഷ്ടങ്ങള്‍ മണ്ണിര കമ്പോസ്റ്റിന് ഏറെ ഉത്തമമാണ്. ഇതിനു ഉച്ഛിഷ്ടം അതിന്റെ പത്തിലൊന്ന് പച്ച ചാണകവുമായി കലര്‍ത്തി നന്നായി നനയ്ക്കണം. ഒന്നിടവിട്ട ദിവസങ്ങളില്‍ വീണ്ടും നനച്ച് ഇളക്കണം.

ഈര്‍പ്പം നിലനില്ക്കേണ്ടതുള്ളതുകൊണ്ട് തണലുള്ള സ്ഥലത്താണ് കമ്പോസ്റ്റ് ടാങ്ക് ഉണ്ടാക്കേണ്ടത്. ടാങ്കിനകത്തേക്ക് ഉറുമ്പ് എത്താതിരിക്കാന്‍ ശ്രദ്ധിക്കണം. മണ്ണിരയുടെ മുഖ്യശത്രുവാണ് ഉറുമ്പ്. കമ്പോസ്റ്റ് ടാങ്കിനു ചുറ്റും ചാലുകീറി അതില്‍ വെള്ളം കെട്ടിനിര്‍ത്തിയാല്‍ ഉറുമ്പു ശല്യം ഉണ്ടാവില്ല. ടാങ്കിനു മുകളില്‍ ഒരു കമ്പിവലകൊണ്ടു മൂടിയാല്‍ എലിശല്യവും ഉണ്ടാവില്ല. കമ്പിവലയ്ക്കു മുകളില്‍ നാല് കല്ലുകള്‍വച്ച് അവയ്ക്കു മുകളില്‍ ഫൈബര്‍ ഷീറ്റുവച്ചാല് വെയിലും മഴയും ഏല്‍ക്കാതിരിക്കും. ഫൈബര്‍ ഷീറ്റ് കാറ്റിനു പറക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

സ്വന്തം ശരീരത്തിന്റെ പകുതിഭാരം ഭക്ഷണമാണ് ഒരു ദിവസം മണ്ണിരയ്ക്കു വേണ്ടത്. അതിനാല്‍ ഒരു കിലോ പാഴ്വസ്തുക്കള് മണ്ണിരക്കമ്പോസ്റ്റാകാന് ആയിരത്തിലധികം മണ്ണിരകള്‍ വേണം. രണ്ടുമാസത്തിനകം ഇവ മുട്ടയിട്ടു പെരുകി പതിനായിരങ്ങളും അതിലധികവും ആവും. ഇതിനു ടാങ്കില്‍ മതിയായ ഈര്‍പ്പം എപ്പോഴും ഉണ്ടായിരിക്കണം. എന്നാല്‍ ഈര്‍പ്പം അധികമായാല്‍ മുട്ടയിട്ട് പെരുകുന്നതും കുറവായിരിക്കും. മണ്ണിര പെരുകുന്നതിനൊപ്പം അവയ്ക്ക് ഭക്ഷിക്കാന്‍ പാഴ്വസ്തുക്കളും ടാങ്കില്‍ നിക്ഷേപിക്കേണ്ടതുണ്ട്. ചാണകവും ഇതോടൊപ്പം ചേര്‍ത്തുകൊടുക്കണം. എന്നാല്‍ വിരയിളക്കാന്‍ മരുന്നുകൊടുത്ത കാലികളുടെ ചാണകം വര്‍ജിക്കുന്നതാണ് നല്ലത്.

രണ്ടുമാസം കഴിഞ്ഞാല്‍ വേസ്റ്റ് നല്ല മണ്ണിര വളമായി മാറും. ഇത് നേരിട്ട് കൃഷിക്കുപയോഗിക്കാം. ടാങ്കിലെ ദ്രാവകത്തിനും വളത്തിന്റെ ഗുണമുണ്ട്. ഇതില്‍ നാലിരട്ടി വെള്ളം ചേര്‍ത്ത് വേണം ചെടികള്‍ക്ക് നല്കാന്. മണ്ണ് പൊലിമയുള്ളതാകാനും വിളകളില്‍ മേനിയഴക് കൂടാനും ഈ മണ്ണിര വളത്തിന് കഴിയും. മണ്ണിര വളം ഉപയോഗിക്കുന്നതിന് ആനുപാതികമായാണ് മണ്ണിന്റെ ആരോഗ്യം വര്‍ധിക്കുന്നത്. ആരോഗ്യം വര്‍ധിച്ച മണ്ണില്‍ ഏതു വിളകളും ഊര്‍ജസ്വലതയും മേനിയഴകുള്ളതുമായിരിക്കും. കൃഷിയുടെ ഉല്പാദനച്ചെലവ് കുറയുന്നതോടൊപ്പം പരിസരം വൃത്തിയുള്ളതായിരിക്കും എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം.

രണ്ടുമാസംകൊണ്ട് മണ്ണിരകള്‍ വേസ്റ്റ് വളമാക്കി മാറ്റിയിരിക്കും. ഇപ്രകാരം വളമായി മാറിയ വേസ്റ്റില്‍നിന്നു മണ്ണിരകളെ മാറ്റിയാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ടാങ്കിലെ മണ്ണിരകളെ വീണ്ടും വളമുണ്ടാക്കാന്‍ ഉപയോഗപ്പെടുത്താം. ഇതിന് ടാങ്കിനു മുകളിലെ ഷീറ്റ് മാറ്റി ടാങ്കിലേക്കു വെയില് കടക്കാനവസരംകൊടുക്കണം.

ഉച്ചയ്ക്ക് രണ്ടുമണിക്കൂര്‍ നേരം ടാങ്കിനകത്തേക്ക് വെയിലേറ്റാല് കമ്പോസ്റ്റിന്റെ മുകള്‍ഭാഗത്തുള്ള മണ്ണിരകള്‍ മുഴുവന്‍ ടാങ്കിന്റെ അടിയിലേക്കു നീങ്ങും. ഈഘട്ടത്തില്‍ വേണം മുകളില്‍നിന്നു കമ്പോസ്റ്റ് എടുത്തു മാറ്റാന്‍. ഇപ്രകാരം മാറ്റിയ കമ്പോസ്റ്റ് ഈര്‍പ്പം തട്ടാതെ തണലത്ത് വേണം സൂക്ഷിക്കാന്‍. രണ്ടുവര്‍ഷം വരെ യഥാര്‍ഥ ഗുണത്തില്‍ ഇത് ഉപയോഗിക്കാനാകും.

ടാങ്കില്‍നിന്ന് എടുത്തുമാറ്റിയ കമ്പോസ്റ്റിനു പകരം വീണ്ടും ജൈവ വേസ്റ്റ് ടാങ്കില്‍ നിക്ഷേപിക്കാം. ഒപ്പം ചാണകവും കഞ്ഞിവെള്ളവും ആവാം. ടാങ്ക് പഴയപോലെ വീണ്ടും തണലില്‍ സൂക്ഷിക്കാം. അപ്പോള്‍ ടാങ്കിനടിയിലെ പഴയ മണ്ണിരകള്‍ ടാങ്കിനു മുകളിലെത്തി അതിനകത്തെ ജൈവ വേസ്റ്റ് വളമാക്കി മാറ്റും. രണ്ടുമാസമെത്തുമ്പോള് ഇതും വളമായി ഉപയോഗിക്കാം.

എല്ലാവിധ ജൈവ ഉച്ഛിഷ്ടങ്ങളും മണ്ണിരകള്‍ക്ക് ആഹാരമാണ്. മണ്ണിരകളുടെ ഈ മൃഷ്ടാന്നം തിരിച്ച് മണ്ണിലെത്തുന്നതിലെ മികവാണു വിളകളുടെ മേനിയഴക്.

കടപ്പാട് : ഫെസ് ബുക്ക് കൂട്ടായ്മ ആയ കൃഷി ഗ്രൂപ്പിലെ ലേഖനം.Anonymousnoreply@blogger.comtag:blogger.com,1999:blog-4471076358705803983.post-43577797819545248112013-05-13T08:11:06.219+05:302013-05-13T08:11:06.219+05:30നന്ദി കമ്പോസ്റ്റിന്റെ ഗുണങ്ങളറിയാന് കയിഞ്ഞതില് വ...നന്ദി കമ്പോസ്റ്റിന്റെ ഗുണങ്ങളറിയാന് കയിഞ്ഞതില് വിലയും അറിയണമെന്നുണ്ട്jojiplumbingworkshttps://www.blogger.com/profile/15488646938411270800noreply@blogger.com